30 വയസ്സ് കഴിഞ്ഞിട്ടും തന്റെ സഹോദരങ്ങൾക്ക് വേണ്ടി മാര്യേജ് ലൈഫ് വരെ മാറ്റി വച്ചു ജീവിക്കുന്ന അൻസിബയെ ഇവിടെ ആരും ഒന്നിന്റെയും പ്രതീകമാക്കി മാറ്റാനോ ഗ്ലോറിഫൈ ചെയ്യാനോ ആഗ്രഹിക്കുന്നില്ല

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ തന്നെ നിലപാടുകൾ വളരെ വ്യക്തമായി തുറന്നുപറയുന്ന ഒരു മത്സരാർത്ഥിയാണ് അൻസിബ അൻസിബ പറയുന്ന പല നിലപാടുകളും സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം വൈറലായി മാറുകയും ചെയ്യാറുണ്ട് ബിഗ് ബോസിലെ തന്നെ മറ്റൊരു മത്സരാർത്ഥിയായ ജാസ്മിനെതിരെ പലപ്പോഴും സംസാരിക്കുകയും ചെയ്യാറുണ്ട് ഈ സംസാരരീതികൾ ഒക്കെ വളരെയധികം ശ്രദ്ധ നേടുന്ന ഒന്നായി മാറിയിട്ടുണ്ട് ഇപ്പോൾ അൻസിബയെ കുറിച്ച് ഒരു ബിഗ് ബോസ് ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

കഴിഞ്ഞ ദിവസം അവിചാരിതമായി ഒരു റീൽസ് കാണാൻ ഇടയുണ്ടായി… ആ റീൽസ് കണ്ടപ്പോൾ ആഹാ ഒറ്റ ഡയലോഗിൽ അവളെ തീർത്തു കളഞ്ഞു. സംഭവം ഇതാണ്….ഗബ്രി ചപ്രി cringe മെലോഡ്രാമ ഫെസ്റ്റിവൽ നടത്തി അകത്തുള്ളവരെയും പുറത്തുള്ളവരെയും വെറുപ്പിച്ച കാലഘട്ടം. ആ സമയം ജാസ്മിന്റെയും ഗബ്രിയുടെയും റിലേഷൻഷിപ്പിൽ യാതൊരുവിധ ക്ലാരിറ്റിയും പ്രേക്ഷകർക്കായാലും അകത്തെ ഹൌസ്മേറ്റ്സിനായാലും ഇവർക്ക് കൊടുക്കാൻ കഴിഞ്ഞില്ല.വല്ലാത്തൊരു വെറുപ്പിക്കൽ ആയപ്പോൾ ബിഗ് ബോസ്സും സാക്ഷാൽ ലാലേട്ടനും വീക്കെൻഡ് എപ്പിസോഡിൽ ചോദ്യം ചെയ്യുകയുണ്ടായി…അപ്പോഴും ജാസ്മിനും ഗബ്രിക്കും ഈ cringe ഫെസ്റ്റിവൽ മെലോഡ്രാമക്ക് ഒരു ഉത്തരം ഇല്ലായിരുന്നു. മാത്രമല്ല ജാസ്മിന്റെ ഉത്തരം ഞാൻ കൺഫ്യൂസ്ഡ് ആണെന്നായിരുന്നു.

ആ സമയം ലാലേട്ടൻ വേദിയിൽ ഇരിക്കുന്ന ഓരോരുത്തരോടും ഈ cringe ഫെസ്റ്റിവലിനെപറ്റി ചോദ്യം ചെയ്യുകയുണ്ടായി. അപ്പോ അൻസിബ ഒരേ ഒരു ഡയലോഗ് പറഞ്ഞുള്ളൂ… ആ ഒറ്റ ഡയലോഗ് ജാസ്മിന്റെ തലയിൽ ആണികല്ല് അടിക്കുന്നതിനു തുല്യമായിരുന്നു. എന്തായിരുന്നു അൻസിബ പറഞ്ഞത്….”പുറത്തു കമ്മിറ്റെഡ് ആണെങ്കിൽ കൺഫ്യൂഷന്റെ ആവശ്യം ഇല്ലല്ലോ ലാലേട്ടാ…”അതാണ് അൻസിബ… പറയാനുള്ള കാര്യം വളാവളാന്ന് വലിച്ചു നീട്ടാതെ simply പോയിന്റ് ഔട്ട്‌ ചെയ്ത് സംസാരിക്കും.ഇവിടെ 23 വയസ്സിൽ കല്യാണം കഴിക്കാൻ മുട്ടി നടക്കുന്ന ജാസ്മിനെ പെണ്ണൊരുത്തി, തീപ്പൊരി പെണ്ണ് എന്നൊക്കെ പറഞ്ഞ് അഡ്രസ്സ് ചെയ്യാൻ നടക്കുന്നുണ്ട്.

അതേ സമയം 30 വയസ്സ് കഴിഞ്ഞിട്ടും തന്റെ സഹോദരങ്ങൾക്ക് വേണ്ടി മാര്യേജ് ലൈഫ് വരെ മാറ്റി വച്ചു ജീവിക്കുന്ന അൻസിബയെ ഇവിടെ ആരും ഒന്നിന്റെയും പ്രതീകമാക്കി മാറ്റാനോ ഗ്ലോറിഫൈ ചെയ്യാനോ ആഗ്രഹിക്കുന്നില്ല.കാരണം സ്ത്രീകളുടെ ഇത്തരം നിലപാടുകൾ സമൂഹത്തിൽ പ്രതിധ്വനിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി..അത്‌ normalize ചെയ്യപ്പെട്ടിട്ട് കാലങ്ങളായി…അതുകൊണ്ട് തന്നെ ഇവിടെ പെണ്ണൊരുത്തിയെന്നോ കലിപ്പന്റെ കാന്താരി എന്നോതരത്തിലുള്ള gender card ഇറക്കി കളിക്കുന്നില്ല. ഈ സ്ത്രീ പുരുഷ സമത്വകാലഘട്ടത്തിൽ ഈ വ്യക്തിയെ ഞങ്ങൾ അവരുടെ നാമം കൊണ്ടുമാത്രം അഡ്രസ്സ് ചെയ്യുന്നു….ഒറ്റ പേര് അൻസിബ

Scroll to Top