പഠനത്തിലും സ്പോർട്സിലും ഡാൻസിലും മാത്രമല്ല സായ് മിടുക്കൻ, മകന്റെ സർപ്രൈസ് കണ്ട് ഞെട്ടി നവ്യ

ഒറ്റ മകനാണെങ്കിലും സായ് കൃഷ്ണയെ മിടുമിടുക്കനായി വളർത്തി വലുതാക്കുന്ന അമ്മയാണ് നവ്യാ നായർ . പഠിച്ചു പഠിച്ച് എന്റെ മോൻ പഠിപ്പിസ്റ് ആണേ എന്ന് വീമ്പു പറയുന്നയാളല്ല നവ്യ. പഠനത്തിൽ മിടുക്കനാണ് എങ്കിലും, സായ് കൃഷ്ണ സ്പോർട്സിലും നൃത്തത്തിലും എല്ലാം തന്റെ കഴിവ് തെളിയിച്ച കുട്ടിയാണ്. കഴിഞ്ഞ പിറന്നാളിന് അർജന്റീന ഫുട്ബോൾ തീമിലാണ് നവ്യ സായ് മോന് ആഘോഷം ഒരുക്കിയത്.

തന്നാലാവും വിധം മകന് മികച്ചത് മാത്രം നൽകുന്ന അമ്മയ്ക്ക് ഒരു സമ്മാനം ഒരുക്കുകയാണ് സായ് കൃഷ്ണ ഈ വീഡിയോയിൽ. ഇക്കഴിഞ്ഞ മദേഴ്‌സ് ഡേയിലാണ് സായ് കൃഷ്ണയുടെ സമ്മാനം തയാറാക്കൽ. മകന്റെ പ്രയത്നത്തെ അംഗീകരിക്കുന്ന നവ്യ ഒരു ചെറു വീഡിയോ ആയി അത് യൂട്യൂബിൽ പോസ്റ്റ് ചെയ്തു .

വളർന്നു വന്നപ്പോൾ സായ് മകൻ മാത്രമല്ല, അമ്മയ്ക്ക് നല്ലൊരു സുഹൃത്ത് കൂടിയാണ്. അമ്മയുടെ കൂടെ യാത്രകൾ പോകാനും മറ്റും സായ് കൃഷ്ണയ്ക്ക് ഉത്സാഹമുണ്ട്. പഠനത്തിൽ സായ് തീർത്തും പിന്നോട്ടില്ല എന്ന കാര്യം കൂടെ ഓർക്കേണ്ടതുണ്ട്.

സായ് മോന് അത്ര തിട്ടമില്ലത്ത പരിപാടിയാണ് എങ്കിലും തന്റെ കൈകൊണ്ട് ഒരു പലഹാരം അമ്മയ്ക്ക് ഉണ്ടാക്കി നൽകണം എന്ന സായ് കൃഷ്ണയുടെ മനസിനാണ് അമ്മയുടെ കയ്യടി. തനിക്കറിയാൻ പാടില്ലാത്ത ബേക്കിങ്ങും കുക്കിംഗും എല്ലാം സായ് പരീക്ഷിക്കുന്നുണ്ട്.

ഇടയ്ക്കിടെ പണി പാളിപ്പോകുന്നുണ്ട് എങ്കിലും സായ് പിന്നോട്ടില്ല. വച്ച കാൽ മുന്നോട്ടു തന്നെയാണ്. കുറച്ച് ഓറിയോ ബിസ്ക്കറ്റ് മിക്സറിൽ പൊടിച്ച് ഓറിയോ കേക്ക് ഉണ്ടാക്കാനാണ് സായ് ശ്രമിക്കുന്നത് എന്ന് മനസിലാക്കാം.

സംഗതി കയ്യിൽ നിന്ന് പോകുമ്പോൾ കോമഡി ഡയലോഗുകൾ അമ്മ വീഡിയോയിൽ ചേർത്തിട്ടുണ്ട്. എന്നാലും തന്നാലാവും വിധം കേക്ക് പാകം ചെയ്ത ശേഷം അമ്മ വരും മുൻപേ എല്ലാം തീർത്ത്, നവ്യയെ വാതിൽ തുറന്ന് വീട്ടിലേക്ക് ക്ഷണിക്കുന്ന സായ് കൃഷ്ണയിൽ വീഡിയോ അവസാനിക്കുന്നു.

‘എന്റെ സ്വന്തം പേസ്ട്രി ഷെഫ്’ എന്ന് നവ്യ നായർ വീഡിയോയിൽ ക്യാപ്‌ഷൻ നൽകിയിരിക്കുന്നു. നവ്യയെ യൂട്യൂബ് ചാനലിൽ വീഡിയോയുടെ പൂർണരൂപം വരും എന്നും അപ്ഡേറ്റ് ഉണ്ട്.

Scroll to Top