‘സാന്ത്വനം 2’ വരുന്നു, ആകാംക്ഷയോടെ പ്രേക്ഷകർ, രണ്ട് കുടുംബങ്ങളുടെ കഥയായിരിക്കും ചിത്രം പറയുകയെന്ന് സോഷ്യൽ മീഡിയ

സീരിയല്‍ ആരാധകര്‍ക്ക് സ്വാന്തനം എന്ന പരമ്പര ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്രയ്ക്കും ഹിറ്റ് ആയ സീരിയല്‍ ആണ് സാന്ത്വനം. പരമ്പര കഴിയാന്‍ പോകുന്നു എന്ന വാര്‍ത്ത ആരാധകരെ ഒത്തിരി സങ്കടപ്പെടുത്തി.

പരമ്പര അവസാനിച്ച് മൂന്ന് മാസമാകുമ്പോള്‍, പ്രേക്ഷകര്‍ക്ക് സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് ഏഷ്യാനെറ്റ്. രണ്ടാംഭാഗം ഉടനെയെന്നാണ് കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിലുള്ളത്. രണ്ടാംഭാഗം എന്നതിന്റെ യാതൊരു സൂചനയും ഇതുവരേയും ആരുടേയും ഭാഗത്തുനിന്നും കേള്‍ക്കാതെ പെട്ടന്ന് കേട്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

കഴിഞ്ഞ മാസം സാന്ത്വനം താരങ്ങളെല്ലാം ഒത്തുകൂടിയ വാര്‍ത്തയും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലും മറ്റും വൈറലായിരുന്നെങ്കിലും ഇങ്ങനൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല

രണ്ടു കുടുംബങ്ങളുടെ കഥയാണ് സീരിയല്‍ പറയാന്‍ പോകുന്നത്. പുതിയ സീരിയലിലെ കഥാപാത്രങ്ങള്‍ ആരൊക്കെ ആയിരിക്കും എന്നും ആരാധകര്‍ ചോദിക്കുന്നു. കഥ എങ്ങനെയായിരിക്കും എന്നൊക്കെ അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. ആദിത്യന്‍ സംവിധാനം ചെയ്തിരുന്ന സീരിയല്‍ അദ്ദേഹത്തിന്റെ മരണത്തോടെ പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.

Scroll to Top