കൂടെ കിടന്നു കൊടുത്തിട്ട് കിട്ടുന്ന സൗഭാഗ്യങ്ങൾ വേണ്ടാ എന്ന് വയ്ക്കുവാൻ കഴിയുന്നില്ലായെങ്കിൽ പിന്നീട് ഇതേ പോലെ വലിയ വായിൽ കരയാനും നില്ക്കരുത്

അടുത്തകാലങ്ങളിലായി സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് ശ്രദ്ധ നേടുന്ന ഒരു വാർത്തയാണ് സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു പീഡിപ്പിച്ചു എന്ന വാർത്ത ഇതിനോടകം പലരും ഈ ഒരു വാർത്തയുമായി എത്തിയിട്ടുണ്ട് പല നായിക നടിമാരും ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്ത് വരികയും പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട് അത്തരത്തിൽ സംവിധായകനായ ഒമർ ലുലുവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ ഒരു യുവ നടി തന്നെ ഒമർ ലുലു പീഡിപ്പിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ഈ നടി രംഗത്ത് വന്നിരിക്കുന്നത് ഈ സാഹചര്യത്തിൽ ഈ വിഷയത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തന്നെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് സമകാലിക വിഷയങ്ങളിൽ തന്റെ അഭിപ്രായം പറയുന്ന അഞ്ചു പാർവതി താരം ഒരു സോഷ്യൽ മീഡിയ കുറുപ്പിലൂടെയാണ് ഈ കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് വാക്കുകൾ ഇങ്ങനെ

അവസരം വേണമെങ്കിൽ കൂടെ കിടക്കണം എന്ന് പറയുന്നവന്റെ ചെവിക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചിട്ട് എനിക്ക് നിന്റെ സിനിമയും വേണ്ട കോപ്പും വേണ്ട എന്ന് പറഞ്ഞിട്ട് ഇറങ്ങി പോരാവുന്നതേയുള്ളൂ ആർക്കും. കൂടെ കിടന്നു കൊടുത്തിട്ട് കിട്ടുന്ന സൗഭാഗ്യങ്ങൾ വേണ്ടാ എന്ന് വയ്ക്കുവാൻ കഴിയുന്നില്ലായെങ്കിൽ പിന്നീട് ഇതേ പോലെ വലിയ വായിൽ കരയാനും നില്ക്കരുത്. ബലാത്സംഗം എന്ന വാക്ക്, അതിന്റെ ആഴവും പരപ്പും അർത്ഥവ്യാപ്തിയും ഒക്കെ ഏറ്റവും ഭീകരമായ ഒരു അനുഭവവും അവസ്ഥയുമാണ്. അങ്ങനെയുള്ള ഒരു വാക്കിനെ എടുത്തിട്ട് വെറുതെ സ്വാർത്ഥ ലാഭത്തിന് ഉപയോഗിക്കുന്ന ഒന്നിനോടും ആരോടും ഇല്ല ഐക്യം.നാല്പത്തിയൊന്ന് ദിവസം തുടർച്ചയായി മുറിക്കുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിക്കപ്പെട്ട സൂര്യനെല്ലി , വിതുര പെൺകുട്ടികളെ ഇരയെന്നു വിളിക്കുന്നതു പോലെയല്ല ഇതൊന്നും. ആദ്യമൊക്കെ പുറത്ത് വന്ന മീ ടു ആരോപണങ്ങൾക്ക് കഴമ്പുണ്ടായിരുന്നു. സെക്സ് എന്തെന്ന് അറിയാത്ത പ്രായത്തിൽ മുതിർന്നവരാൽ ചൂഷണം ചെയ്യപ്പെട്ടതും പിന്നീടത് ജീവിതകാലം മുഴുവൻ ട്രോമയായി വേട്ടയാടിയതുമൊക്കെ തുറന്നു പറയുന്നത് ഒക്കെ മനസ്സിലാക്കാം. കവി അയ്യപ്പനെതിരെ വന്ന വെളിപ്പെടുത്തൽ ഒക്കെയാണ് മീ ടു. പ്രതീക്ഷിക്കാത്തവരിൽ നിന്നും അപ്രതീക്ഷിതമായി ഉണ്ടാവുന്ന ശാരീരിക ആക്രമണമൊക്കെയാണ് പീഡനം.അതല്ലാതെ അറിഞ്ഞു കൊണ്ട് സിനിമ അവസരങ്ങൾക്ക് വേണ്ടിയോ നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടിയോ പ്രശസ്തിക്ക് വേണ്ടിയോ അഡ്ജസ്റ്റ്മെന്റുകൾക്ക് വിധേയം ആവാൻ റെഡിയായിട്ട്, പല തവണ സെക്സിൽ ഏർപ്പെടുന്നത് എങ്ങനെ പീഡനമാകും.? അത് ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും എന്ന സിമ്പിൾ മുതലാക്കലാണ്. എന്നിട്ട് പാലം വലിച്ച് പണി കൊടുക്കുന്നത് പീഡനമല്ല പകരം വീട്ടലാണ്.

ഒരു തവണ അല്ല പല തവണ പീഡിപ്പിച്ചിട്ടും മിണ്ടാതിരുന്ന് കൊടുത്തിട്ട് , അതിൻ്റെ പേരിൽ കിട്ടിയ അല്ലെങ്കിൽ കിട്ടിയേക്കാവുന്ന ബാഡ്ജുകൾ ഒക്കെയും വാരി അണിഞ്ഞിട്ട് ഒടുക്കം “മീ റ്റൂ” ആരോപണം ആയി വരുന്നത് ലോക ഉഡായിപ്പാണെന്ന് ബോധമുള്ള മനുഷ്യർ മനസ്സിലാക്കി കഴിഞ്ഞു. അത് ഒരു വശം!!എങ്കിലും ഒന്ന് പറയാതെ വയ്യ, മുന്നിൽ കിട്ടുന്ന പെണ്ണിനെ സിനിമയുടെ പേരും പറഞ്ഞു മുതലെടുപ്പ് നടത്തിയാലേ അവസരം കൊടുക്കൂ എന്നൊരു ഏർപ്പാട് സിനിമ ഇടങ്ങളിൽ ഉള്ളതായി പല വട്ടം പറഞ്ഞു കേട്ടിട്ടും തുറന്നു പറച്ചിലുകൾ പലത് ഉണ്ടായിട്ടും ഉണ്ട്. എന്നിട്ടും അത് ഒരു ഇഷ്യു ആക്കാതെ മോഹൻലാൽ ശത്രു പൂജ ചെയ്തോ ഉണ്ണി മുകുന്ദൻ വട്ടപ്പൊട്ട് എന്ന് വിളിച്ചോ ജയസൂര്യ നെല്ല് അളന്നോ എന്നൊക്കെ എതിർ ചേരിയിലെ നടന്മാരുടെ രാഷ്ട്രീയം മാത്രം നോക്കി പൊക ചവച്ചു തുപ്പുന്ന അന്തംസിനും അന്തിണിക്കും ഒന്നും ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് എവിടെയെന്ന് നാവ് ഉയർത്തി ചോദിക്കാൻ കഴിയില്ല എന്നതാണ് സ്ത്രീ സുരക്ഷയ്ക്ക് കമ്മികൾ രാവും പകലും ഇരുന്ന് മതില് കെട്ടിയ നാടിന്റെ ഐറണി.ആരോപണം നേരിടുന്ന വ്യക്തി തങ്ങളുടെ ടീം ആണെങ്കിൽ ഒരു കണ്ണ് അടച്ചു വച്ചിട്ട് ഫെമിനിസം തവിയിട്ട് ഇളക്കിക്കൊണ്ടേ ഇരിക്കുക എന്നതാണല്ലോ ഇവിടുത്തെ പ്രത്യേക തരം സ്ത്രീപക്ഷം

Scroll to Top