ആരാധകരുടെ ഉറക്കം കെടുത്തരുതെന്ന് അപേക്ഷ!!!  ഗ്ലാമറസായി  അഞ്ജു കുര്യൻ

പിങ്ക് നിറത്തിലുള്ള ബോഡികോൺ ഷോട്ട് ഡ്രസിൽ ആരാധകരുടെ മനം ഇളക്കി അഞ്ജു കുര്യൻ. ശരീരത്തോട് ചേർന്ന് കിടക്കുന്ന ബോഡി കോൺ ഡ്രെസ്സ് ആണ് താരം ധരിച്ചിരുന്നത്. വളരെ മിനിമൽ ആക്സസറീസ് മാത്രമാണ് ഉപയോഗിച്ചത്.ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി മാറിയത്. മനോഹരമായ സ്റ്റൈലിങ്ങും ചെയ്തിരിക്കുന്നത് അരുൺ ദേവനാണ്. ഹലോ ജൂൺ എന്ന ടൈറ്റിൽ നൽകിയിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്.

സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ആരാധകരുടെ ഉറക്കം കെടുത്തരുതെന്ന് ഒക്കെയുള്ള കമന്റുകളും എത്തുന്നുണ്ട്. അതുപോലെതന്നെ സിനിമ ഇല്ലാത്തതുകൊണ്ടാണോ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നടത്തുന്നത് എന്നും ചിലർ ചോദിക്കുന്നുണ്ട്.നേരം പ്രേമം ഞാൻ പ്രകാശൻ തുടങ്ങിയ ചിത്രങ്ങളിലൂടെ താരം ആരാധകർക്കിടയിൽ സുപരിചിതയാണ്.

സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകശ്രദ്ധ നേടാറുള്ളത്. സമൂഹമാധ്യമങ്ങളിൽ താരം ഓരോ സന്തോഷ നിമിഷങ്ങളും പങ്കുവെക്കാറുണ്ട്.

Scroll to Top