കടൽ, ആന, മോഹൻലാൽ. എത്ര കണ്ടാലും മലയാളികൾക്ക് മടുക്കാത്ത മൂന്ന് പ്രതിഭാസങ്ങൾ, മോഹൻലാലിനെക്കുറിച്ച് സന്ദീപ് വാചസ്പതി

മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. തൊടുപുഴയിലെ ഷൂട്ടിം​ഗ് ലൊക്കേഷനിലെത്തിയാണ് താരത്തെ കണ്ടത്. മോഹൻലാലിനെ കണ്ടതിന്റെ ദൃശ്യങ്ങളും സന്ദീപ് വാചസ്പതി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

കടൽ, ആന, മോഹൻലാൽ. എത്ര കണ്ടാലും മലയാളികൾക്ക് മടുക്കാത്ത മൂന്ന് പ്രതിഭാസങ്ങൾ. തൊടുപുഴയിൽ തരുൺ മൂർത്തി സിനിമയുടെ ലൊക്കേഷനിൽ എത്തി ലാലേട്ടനെ കണ്ടു. ദീർഘനേരം സംസാരിച്ചു. കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ പിന്നാലെ അറിയിക്കാമെന്ന് കുറിച്ചുകൊണ്ടാണ് സന്ദീപ് ചിത്രം പങ്കുവച്ചത്.

രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ പുരോ​ഗമിക്കുകയാണ്. ‘എൽ 360’ എന്ന താത്കാലിക പേരിലാണ് ഇപ്പോൾ സിനിമ അറിയപ്പെടുന്നത്. ഒരു സാധാരണക്കാരനായിട്ടാണ് നായകൻ മോഹൻലാല്‍ ചിത്രത്തില്‍ വേഷമിടുന്നതെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയുടെ എല്‍ 360 സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.

നിര്‍മാണം എം രഞ്‍ജിത്ത് ആണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്‍ജിത്തുമായ ചിത്രത്തിന്റെ നിർമാണ നിർവ്വഹണം ഡിക്സൻപൊടുത്താസാണ്.

Scroll to Top