ഒരു അൺഒഫീഷ്യൽ പെണ്ണു കാണൽ, അശ്വിന്റെ വീട്ടുകാർ ദിയയുടെ വീട്ടിൽ എത്തി, കുടുംബ ചിത്രം വൈറൽ

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. സഹോദരിമാരെ പോലെ സിനിമയിൽ അരങ്ങേറ്റം കുറിച്ചില്ലെങ്കിലും ഡാൻസ് വീഡിയോകളും ഡബ്സ്മാഷ് വീഡിയോകളുമെല്ലാമായി ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം സജീവമാണ്. എല്ലാവരും ഓസി എന്നു വിളിക്കുന്ന ദിയ പലപ്പോഴും കാര്യങ്ങൾ വളരെ ഓപ്പണായി തുറന്നു പറയുന്ന ഒരാൾ കൂടിയാണ്.

സമൂഹമാധ്യമങ്ങളിലൂടെ ദിയ തന്റെ ബോയ്ഫ്രണ്ടായ അശ്വിനെ ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു. അശ്വിൻ പ്രപ്പോസ് ചെയ്ത വീഡിയോയും ദിയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഒന്നിച്ചുള്ള റീലുകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ധാരാളമായി കാണാം.

ഏതാനും മാസങ്ങൾക്കുള്ളിൽ താൻ വിവാഹിതയാവുമെന്നും ദിയ വെളിപ്പെടുത്തിയിരുന്നു. അശ്വിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് 2024 സെപ്റ്റംബര്‍ എന്നാണ് ദിയ കുറിച്ചത്.

ഇപ്പോഴിതാ, തെരഞ്ഞെടുപ്പ് തിരക്കുകള്‍ അവസാനിച്ചതോടെ ദിയയുടെയും അശ്വിന്റെയും കാര്യത്തില്‍ ഇരുവീട്ടുകാരും ഒരു തീരുമാനത്തില്‍ എത്തി കഴിഞ്ഞു എന്നാണ് അറിയുന്നത്. അശ്വിന്റെ കുടുംബം തന്റെ വീട്ടിലെത്തിയതിന്റെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് ദിയ ഇപ്പോൾ.

Scroll to Top