ഉണ്ണിച്ചേട്ടന് വേദന തോന്നിയെങ്കില്‍ പരസ്യമായി മാപ്പ് ചോദിക്കുന്നു!!! ഷെയ്ന്‍ നിഗം

മലയാള സിനിമയുടെ പ്രിയപ്പെട്ട നടൻ ഷെയ്ന്‍ നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് പറഞ്ഞ പരാമർശം സമൂഹമാധ്യമത്തിൽ ഏറെ വൈറലായി മാറിയിരുന്നു. ഒരു സിനിമ പ്രമോഷൻ വേളയിലായിരുന്നു താരം ഉണ്ണി മുകുന്ദനും മഹിമ  നമ്പ്യാരെയും കുറിച്ച് സംസാരിച്ചത്. സംഭവം വേറൊരു രീതിയിലായിരുന്നു മാധ്യമങ്ങളിലൂടെ ചിത്രീകരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ താരത്തിന് വലിയ രീതിയിൽ സൈബർ ആക്രമണം നേരിടേണ്ടി വന്നിടുകയും ചെയ്തിരുന്നു. ഇപ്പോൾ പരസ്യമായി ഉണ്ണി മുകുന്ദനോട് നടൻ മാപ്പുപറഞ്ഞ്.

ഉണ്ണി ചേട്ടൻ താൻ പറഞ്ഞതിൽ വേദന തോന്നിയിട്ടുണ്ടെങ്കിൽ പരസ്യമായി മാപ്പ് ചോദിക്കാൻ തയ്യാറാകുകയാണെന്നും ഒരു സുഹൃത്തുക്കൾ തമാശ പറയുന്ന രീതിയിലാണ് താൻ അത് പറഞ്ഞതെന്നും പക്ഷേ അത് മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്നും ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിക്ക് നാണക്കേടിനു വന്ന മാപ്പ് ചോദിക്കുകയാണെന്നും നടൻ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.

ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും തമ്മിലുള്ള കോമ്പോ ഇഷ്ടമാണെന്നും ഇവരെ ഊംഫി എന്ന് വിളിക്കാം എന്നുമായിരുന്നു ഷെയ്ന്‍ അഭിമുഖത്തിലൂടെ പറഞ്ഞത്. എന്നാൽ ഇത് മറ്റൊരു രീതിയിലായിരുന്നു മാധ്യമങ്ങളിൽ ചിത്രീകരിക്കപ്പെട്ടത്. തുടർന്ന് വലിയ രീതിയിലുള്ള ട്രോളുകളും പുറത്തുവന്നിരുന്നു.

പരസ്യമായി മാപ്പ്
‘ഉണ്ണിച്ചേട്ടന് വേദന തോന്നിയെങ്കില്‍ പരസ്യമായി മാപ്പ് ചോദിക്കുന്നു, ഫ്രണ്ട്സ് തമാശ പറയുന്ന രീതിയില്‍ പറഞ്ഞതാണ്, അത് മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടു.’…ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷന്‍ കമ്പനിയെക്കുറിച്ചുളള പരാമര്‍ശത്തില്‍ ഷെയ്ന്‍ നിഗം പറഞ്ഞു.

Scroll to Top