വിവാദങ്ങൾ ബാധിച്ചില്ല, ഒടിടിയില്‍ റെക്കോര്‍ഡ് കാഴ്‌ച്ചക്കാരെ സ്വന്തമാക്കി ഉണ്ണി മുകുന്ദന്റെ ‘ജയ് ഗണേഷ്’ ; ഈ വര്‍ഷത്തെ ജനപ്രിയ ചിത്രം

ഒടിടിയില്‍ റെക്കോര്‍ഡ് കാഴ്‌ച്ചക്കാരെ സ്വന്തമാക്കി ഉണ്ണി മുകുന്ദൻ നായകനായെത്തിയ രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ . മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത് . മനോരമ മാക്സിലാണ് ജയ് ഗണേഷ് റിലീസ് ചെയ്തത്. ഈ വര്‍ഷം മനോരമ മാക്സില്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടതും ഈ ചിത്രം തന്നെയെന്നാണ് റിപ്പോർട്ട്

മേയ് 24 മുതല്‍ സ്ട്രീമിങ് ആരംഭിച്ച ചിത്രം ചുരുങ്ങിയ ദിവസങ്ങള്‍ക്കുളളിലാണ് റെക്കോര്‍ഡ് കാഴ്‌ച്ചക്കാരെ സ്വന്തമാക്കിയത് . ആളുകള്‍ ഏറ്റവും കൂടുതല്‍ സമയം കണ്ട ചിത്രം എന്ന റെക്കോര്‍‍ഡും ജയ് ഗണേഷ് സ്വന്തമാക്കി.

വിഷു റിലീസ് ആയി ഏപ്രില്‍ 11 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മൂന്ന് പ്ലാറ്റ്ഫോമുകളിലായാണ് ചിത്രം ഇപ്പോള്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ് എന്നിവയ്‌ക്കൊപ്പം സിംപ്ലി സൗത്തിലും ചിത്രം ഉണ്ട്. വിദേശ രാജ്യങ്ങളിലുള്ള പ്രേക്ഷകര്‍ക്കാണ് സിംപ്ലി സൗത്തിലൂടെ ചിത്രം കാണാനാവുക.

മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

Scroll to Top