40ാം വയസിലും അതിസുന്ദരി,സാരിയ്ക്ക് ഒപ്പം ഹെവി വർക്കുള്ള ബ്ലൗസും വലിയ ജിമിക്കിയും മൂക്കുത്തിയും അണിഞ്ഞ് ശ്രീയ, പ്രായം 20 പോലും പറയില്ലെന്ന് ആരാധകർ

തെന്നിന്ത്യയുടെ പ്രിയതാരമാണ് നടി ശ്രിയ ശരൺ. വിവാഹശേഷം അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയായിരുന്ന ശ്രിയ രാജമൗലിയുടെ ‘ആർആർആർ’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു.

ശ്രിയയുടെ ഏതാനും ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാവുന്നത്. സാരിയിൽ മനോഹരിയായാണ് ശ്രിയ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

സാരിയ്ക്ക് ഒപ്പം ഹെവി വർക്കുള്ള ബ്ലൗസും വലിയ ജിമിക്കിയും മോതിരങ്ങളും മൂക്കുത്തിയുമൊക്കെ അണിഞ്ഞ് അതിസുന്ദരിയായ ശ്രിയയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

2001 ല്‍ ഇറങ്ങിയ ‘ഇഷ്ടം’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രിയ​ അഭിനയരംഗത്തെത്തുന്നത്. പിന്നീട് 2003ല്‍ റിതേഷ് ദേശ്മുഖിനും ജനീലിയ ഡിസൂസയ്ക്കുമൊപ്പം ‘തുജേ മേരീ കസ’ത്തിലൂടെ ബോളിവുഡിലേക്കും എത്തി.

അജയ് ദേവ്ഗണിന്റെ ‘ദൃശ്യ’മായിരുന്നു ശ്രിയയുടെ അവസാന ബോളിവുഡ് ചിത്രം. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ പൃഥ്വിരാജിന്റെ നായികയായി ‘പോക്കിരിരാജ’യിലും ശ്രിയ അഭിനയിച്ചിരുന്നു.

Scroll to Top