ആരുടെയും മനസ്സ് വിഷമിപ്പിക്കുന്നത് മോഹൻലാലിന് ഇഷ്ടമല്ല എല്ലാവർക്കും പ്രചോദനം നൽകുകയാണ് ചെയ്യാറുള്ളത് ദക്ഷിണേന്ത്യയിൽ ഇത്രയും കൃത്യമായി ഷൂട്ടിങ്ങിന് വരികയും പോവുകയും ചെയ്യുന്ന മറ്റൊരു നടൻ ഇല്ല

മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും രണ്ടുപേരുടെയും ആരാധകനിര നോക്കുകയാണെങ്കിൽ അത് എണ്ണാൻ സാധിക്കാത്ത അത്രയും വലുതുമാണ് എന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ സാധിച്ചിട്ടുള്ള താരങ്ങളാണ് ഇവര് എന്ന് പറയേണ്ടിയിരിക്കുന്നു സിനിമയുടെ ജീവവായുവാണ് ഇവരും ഇപ്പോൾ നിർമ്മാതാവായ കെ ജി നായർ മലയാളത്തിലെ മഹാ നടന്മാരായ മമ്മൂട്ടിയെ കുറിച്ച് മോഹൻലാലിനെ കുറിച്ചും കുറച്ചു കാലങ്ങൾക്ക് മുൻപ് പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ച നേടുന്നത് മോഹൻലാലിനെ വച്ച് ഒരു സിനിമ നിർമ്മിക്കുവാനുള്ള അവസരം ആന്റണി പെരുമ്പാവൂർ തനിക്ക് നൽകിയിരുന്നുവെന്നും എന്നാൽ തിരക്കഥാകൃത്ത് ആയ റാഫി എന്ന കഥയ്ക്കും തിരക്കഥയ്ക്കും ചോദിച്ച പ്രതിഫലം 35 ലക്ഷം ആയതിനാൽ അത് മാറ്റി വയ്ക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്

സിനിമയുടെ മറ്റു ചിലവുകൾ കൂടി നോക്കിയപ്പോൾ ആ സിനിമ 100 കോടി ആയാലും തീരില്ല എന്ന് മനസ്സിലാക്കാൻ സാധിച്ചു അതുകൊണ്ടാണ് ആ ചിത്രം ഉപേക്ഷിച്ചത് മോഹൻലാലിനൊപ്പം ആന്റണി പെരുമ്പാവൂർ വന്നപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി മാറുകയും ചെയ്തു. ഒരുപാട് പേരെ മോഹൻലാലിന്റെ അടുത്തേക്ക് കയറ്റി വിടുകയൊന്നും അദ്ദേഹം ചെയ്തില്ല ആന്റണി അറിയാതെ മോഹൻലാലിനോട് കഥ പറയാനും സാധിക്കില്ല അത് അവർക്ക് ഒന്നിച്ച് കമ്പനി ഉള്ളതുകൊണ്ടാണ് എന്റെ അനുഭവത്തിൽ നിർമ്മിക്കുന്ന മോഹൻലാൽ സിനിമകളുടെ കഥകൾ മാത്രമേ അയാൾ കേൾക്കുകയും ഉള്ളൂ

ഒരു കഥ ഇഷ്ടമായില്ലെങ്കിൽ പോലും അദ്ദേഹം അങ്ങനെ പറയില്ല നിങ്ങൾ ആ ഒരു രംഗം മാറ്റി എഴുതിയിട്ട് വരും. നമുക്ക് ചെയ്യാം ഞാൻ ഇവിടെ ഉണ്ടല്ലോ ഉടനെ സിനിമാഭിനയം നിർത്താൻ പോകുന്നില്ല എന്നൊക്കെ പറഞ്ഞ് അവരെ പ്രചോദിപ്പിക്കാൻ ആണ് മോഹൻലാൽ ശ്രമിക്കുന്നത് ഒരിക്കലും കഥ എഴുതുന്നവന്റെ മനസ്സ് വിഷമിപ്പിക്കില്ല അദ്ദേഹം മമ്മൂട്ടിയുടെ അത്തരം കാര്യങ്ങളെക്കുറിച്ച് അറിയില്ല തന്റെ അറിവിൽ പ്രസക്തമായ ഒരു കാര്യം എന്നത് ദക്ഷിണേന്ത്യയിൽ ഷൂട്ടിങ്ങിനു വരുന്നതിലും പോകുന്നതിലും ഇത്ര പ്രോപ്പറായി കൃത്യതയോടെ ചെയ്യുന്നതും എല്ലാവരെയും ഒരേ മനസ്സോടെ ഒരേ കണ്ണോടെ കാണുന്നതുമായ ഒരു താരം മോഹൻലാൽ അല്ലാതെ വേറെ ആരും ഇല്ല അത് 100% ഉറപ്പിച്ച് തനിക്ക് പറയാം

Scroll to Top