മാളവിക ജയറാമിന്റെ വിവാഹത്തിന് മഞ്ജു വാര്യരെ കാണാഞ്ഞതിന്റെ പരിഭവം ആരാധകർക്ക് ഉണ്ടായിരുന്നു. എത്ര തിരക്കിൽ ആണെങ്കിലും ഇത്രയും ദിവസം നീണ്ടുനിന്ന ചടങ്ങിൽ എന്തുകൊണ്ട് മഞ്ജു വിട്ടുനിന്ന ചോദ്യം ആരാധകരുടെ മനസ്സിൽ ഇന്നും അവശേഷിക്കുന്നു. ദിലീപ് കുടുംബസമേതം ആണ് വിവിധ ചടങ്ങുകളിൽ എത്തിയതും. ജയറാമിന്റെ മകളുടെ വിവാഹത്തിൽ മാത്രമല്ല സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ നിന്നും മഞ്ജു വിട്ടുനിന്നു എന്നതും വാർത്ത ആയിരുന്നു. എന്നാൽ ചടങ്ങിൽ സംബന്ധിക്കാൻ എത്തിയില്ലെങ്കിലും വധൂ വരന്മാരെ ആശിർവാദിക്കാൻ വേണ്ടി സുരേഷ് ഗോപിയുടെ വീട്ടിൽ മഞ്ജു എത്തിയെന്നും വാർത്തകൾ വന്നിരുന്നു.
ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ആണ് മഞ്ജുവും ജയറാമും സിനിമ പ്രേമികൾക്ക് സമ്മാനിച്ചിട്ടുള്ളത്. എന്നാൽ എന്തുകൊണ്ടാകും ചക്കിയുടെ വിവാഹത്തിൽ സംബന്ധിക്കാൻ മഞ്ജു എത്താഞ്ഞത് എന്നായി ആരാധകരുടെ ചോദ്യം. ദിലീപും കുടുംബവും പങ്കെടുക്കുന്ന ചടങ്ങിൽ ഒന്നും മഞ്ജു വിട്ടുനിന്നതാകാം എന്ന് ഒരു പക്ഷം വാദിക്കുമ്പോൾ മറുപക്ഷം പറയുന്നത്, തന്റെ മകൾ കൂടി പങ്കെടുക്കുന്ന ചടങ്ങ് ഒരു വാർത്തയാക്കാൻ മഞ്ജു ആഗ്രഹിക്കുന്നില്ല, മകളെ കുറിച്ച് ഒരു ചർച്ച സോഷ്യൽ മീഡിയയിൽ ഉണ്ടാകാൻ പാടില്ല എന്നതാണ് മഞ്ജു ആലോചിച്ചത് എന്നതാകും ഇതിന്റെ കാരണം എന്നാണ് ആരാധകർ പറഞ്ഞത്.
സിനിമ പ്രവർത്തകർ ആകുന്നതുകൊണ്ടുതന്നെ ഇവരുമായെല്ലാം സൗഹൃദം ഉണ്ട് മഞ്ജുവിനും. അതുകൊണ്ടുതന്നെ മഞ്ജുവിനും ക്ഷണം ഉണ്ടാകും, എന്നാൽ എന്ത്‌കൊണ്ടാകും താരം വിട്ടത് എന്നതായി ചോദ്യങ്ങൾ. വിവാഹം നടക്കുന്ന അവസരത്തിൽ കേരളത്തിൽ തന്നെ ഉണ്ടായിരുന്നു മഞ്ജു. കണ്ണൂരിൽ മൈ ജി യുടെ ഷോ റൂം ഉദ്ഘാടനത്തിൽ ടോവിനോക്ക് ഒപ്പം മഞ്ജു എത്തിയിരുന്നു. അന്നേ ദിവസം മഞ്ജു പങ്കിട്ട ചിത്രങ്ങളും പോസ്റ്റുകളും ഏറെ വൈറലാവുകയും ചെയ്തു. എന്നാൽ വിവാഹം സംബന്ധിക്കുന്ന ഒരു പോസ്റ്റ് പോലും മഞ്ജു രേഖ പെടുത്തിയതുമില്ല. എന്നാൽ മഞ്ജുവിന്റെ മനസ്സിന്റെ വലുപ്പമാണ് ഇവിടെ കാണാൻ കഴിയുന്നത് മകൾക്ക് വേണ്ടി, അവളെകുറിച്ച് കൂടുതൽ ചർച്ചകൾ വരാതെ ഇരിക്കാൻ വേണ്ടിയാകും, ഇത്തരം ചടങ്ങുകളിൽ നിന്നും മഞ്ജു വിട്ടുനിൽക്കുന്നത് എന്നാണ് പൊതുവെയുള്ള സംസാരം.