എതിരാളികളായ മെയിൽ കണ്ടസ്റ്റൻസ് പോലും ഒരു സ്ത്രീയുടെ ഗെയിം രീതിയെ അവളില്ലാത്ത അവസരത്തിൽ വാനോളം പുകഴ്ത്തിയിട്ടുണ്ടെങ്കിൽ ഊഹിക്കാമല്ലോ ഒരു സത്രീക്ക് കിട്ടുന്ന പരിഗണനയും അവളുടെ റേഞ്ചും എന്താണെന്ന്

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ വളരെയധികം ശ്രദ്ധ നേടുന്ന ഒരു മത്സരാർത്ഥിയാണ് ഇപ്പോൾ അൻസിബ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ അത്ര സജീവമല്ല എന്ന് താരം തന്നെ പറയുകയും ചെയ്തിട്ടുണ്ട് താൻ ഈ ബിഗ്ബോസിൽ ഗെയിം കളിക്കുന്നുണ്ടോ എന്നുപോലും തനിക്ക് സംശയമാണെന്നാണ് പറയാറുള്ളത് എന്നാൽ തന്നെ നിലപാടുകൾ ആരോടാണെങ്കിലും വ്യക്തമായ രീതിയിൽ തുറന്നുപറയാൻ അനുസരിക്ക യാതൊരു മടിയുമില്ല അതുകൊണ്ടുതന്നെയാണ് അൻസിബയെ ആളുകൾ ഇഷ്ടപ്പെടുന്നതും ഒരു ബിഗ് ബോസ് ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ബിഗ് ബോസ് ഗെയിം ഷോ എന്താണെന്നും എങ്ങനെയാണ് കളിക്കേണ്ടതെന്നും വ്യക്തമായി അറിയാവുന്നവർക്ക് അൻസിബ എന്ന സീസൺ 6 ലെ റിയൽ ഗെയ്മറെ ഇഷ്ടപ്പെടാതിരിക്കാതെ നിർവാഹമില്ല ….വേറൊരു മത്സരാർഥിയോട് അന്തമായ ഫാനിസം ബാധിച്ചവർ മാത്രമെ ഈ അതുല്യ ഗെയ്മറെ തള്ളിപ്പറയുകയുള്ളൂ ….തല കുത്തി മറിയലും വായിട്ടലപ്പും ബഹളം വെച്ചുള്ള കണ്ടൻ്റുകളുമാണ് BB ഷോ എന്നുള്ള തോന്നൽ ചിലരുടെ വെറും തെറ്റിദ്ധാരണമാത്രമാണ് …അഭിഷേക് ജയദീപ് മുതൽ സാക്ഷാൽ സീക്രട്ട് ഏജൻ്റും അഭിഷേക് ശ്രീകുമാറും രതീഷ് കുമാറും വരെ ഒരേ സ്വരത്തിൽ പറയുന്നു അൻസിബയാണ് സീസൺ 6 ലെ റിയൽ മൈൻ്റ് ഗെയ്മർ എന്ന് …

അൻസിബ ഒരു കാര്യം പറഞ്ഞാൽ നമ്മൾ അത് അംഗീകരിച്ച് പോകും … അത്രക്ക് പോയിൻ്റ്സ് ആണ് അവൾ പറയുന്നത് … അംഗീകരിക്കാതെ നമുക്ക് വേറെ വഴിയില്ല …

ഒരു രക്ഷയുമില്ലാത്ത മൈൻ്റ് ഗെയ്മറാണവൾ എന്നാണ് അഭിഷേക് ശ്രീകുമാറിൻ്റെ കമൻ്റ് …സ്ട്രയിറ്റ് ആയിട്ട് കണ്ണുകളുള്ള കുതിരയുടെ ശാർപായിട്ടുള്ള നോട്ടം പോലെ സ്ട്രെയിറ്റ് ഗെയ്മറാണ് അൻസിബ എന്ന് സായി കൃഷ്ണയും പറയുന്നു …എതിരാളികളായ മെയിൽ കണ്ടസ്റ്റൻസ് പോലും ഒരു സ്ത്രീയുടെ ഗെയിം രീതിയെ അവളില്ലാത്ത അവസരത്തിൽ വാനോളം പുകഴ്ത്തിയിട്ടുണ്ടെങ്കിൽ ഊഹിക്കാമല്ലോ ഒരു സത്രീക്ക് കിട്ടുന്ന പരിഗണനയും അവളുടെ റേഞ്ചും എന്താണെന്ന് …സീസൺ 6 ലെ ഒരേ ഒരു രാജ്ഞി … Ansiba

ഇങ്ങനെയാണ് ഈ കുറിപ്പ് അവസാനിക്കുന്നത് ഈ കുറിപ്പിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ബിഗ്ബോസിലെ ആറാം സീസണിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് അൻസിബ എന്ന് തന്നെയാണ് അതുകൊണ്ടുതന്നെയാണ് പ്രേക്ഷകർ കൂടുതലായും ഇഷ്ടപ്പെടുന്നത്

Scroll to Top