മമ്മൂട്ടിക്കെതിരെ നടക്കുന്ന സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണത്തിനും സൈബര്‍ ആക്രമണത്തിനും എതിരെ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടം. നാളെ ടര്‍ബോ ജോസിനെയും കൊട്ടും കുരവയും ആര്‍പ്പുവിളിയുമായി മലയാളി വരവേല്ക്കും, അതും മതം നോക്കിയല്ല എന്ന് അദ്ദേഹം പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
മമ്മൂട്ടി ഒരു മതേതരവാദിയാണ്… ഇതിങ്ങനെ പറഞ്ഞ് നടക്കണ്ട ബാധ്യതയൊന്നും അദ്ദേഹത്തിനോ അദ്ദേഹത്തിനെ സ്‌നേഹിക്കുന്ന മനുഷ്യര്‍ക്കോയില്ല. അങ്ങനെ ഏതെങ്കിലും വ്യക്തികളുടെ വര്‍ഗ്ഗീയ ചാപ്പയിലൊന്നും കൊള്ളുന്ന മനുഷ്യനല്ല അദ്ദേഹം. ‘അനുഭവങ്ങള്‍ പാളിച്ചകളിലെ’ ആള്‍ക്കൂട്ടത്തിലൊരുവനില്‍ തുടങ്ങി ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ച ‘ഭ്രമയുഗത്തിലെ’ കൊടുമണ്‍ പോറ്റി വരെ ആ മനുഷ്യന്‍ ഈ നാടിന്റെ നായകനായി അഞ്ച് പതിറ്റാണ്ടായി നമ്മുടെ മുന്നില്‍ തന്നെയുണ്ട്..
നാളെ ടര്‍ബോ ജോസിനെയും കൊട്ടും കുരവയും ആര്‍പ്പുവിളിയുമായി മലയാളി വരവേല്ക്കും, അതും മതം നോക്കിയല്ല..കേരളം പഴയ കേരളമായിരിക്കില്ല, പക്ഷേ മമ്മുക്ക പഴയ മമ്മുക്ക തന്നെയാണ്”, എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകള്‍.