കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡായ ലക്ഷ്യയുടെ വസ്ത്രം, നന്നായി അണിഞ്ഞൊരുങ്ങി, ഭംഗിയായി ഫോട്ടോയ്ക്കു പോസ് ചെയ്ത കാവ്യയുടെ ചിത്രം പകർത്തി ദിലീപ്

ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട സൂപ്പര്‍ നായികയായി മാറിയ നടിയാണ് കാവ്യ മാധവന്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികായി അഭിനയിച്ചിട്ടുള്ള കാവ്യയ്ക്ക് ആരാധകരും ഏറെയാണ്. ഇപ്പോഴിതാ നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ആരാധകരുടെ മനം കവരുന്നത്. നന്നായി അണിഞ്ഞൊരുങ്ങി, ഭംഗിയായി ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന കാവ്യയെ ചിത്രത്തില്‍ കാണാം. ധരിച്ചിരിക്കുന്ന പാര്‍ട്ടി വെയര്‍ വേഷം കാവ്യയുടെ സ്വന്തം ബ്രാന്‍ഡായ ലക്ഷ്യയുടേതാണ്.

നടിയുടെ ഭര്‍ത്താവും നടനും ആയ ദിലീപ് ആണ് ഈ ചിത്രങ്ങള്‍ എടുത്തത്. കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന ഓണ്‍ലൈന് ക്ലോത്തിങ് ബ്രാന്‍ഡിന്റെ ഇന്‍സ്റ്റഗ്രാം പേജിലും ഇതേ ചിത്രം പങ്കുവച്ചിട്ടുണ്ട്.സോഷ്യല്‍ മീഡിയയിലേക്ക് ചുവടുവെച്ച കാവ്യ ഇടയ്ക്കിടെ പോസ്റ്റുമായി എത്താറുണ്ട്. നിമിഷ നേരം കൊണ്ടാണ് കാവ്യയുടെ പോസ്റ്റുകള്‍ വൈറലാകുന്നത്. ഇതിന് താഴെ നിരവധി കമന്റും വരാറുണ്ട്.

മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയത്തില്‍നിന്നു വിട്ടുനിൽക്കുന്ന കാവ്യ സിനിമയിലേക്ക് തിരിച്ചുവരണമെന്ന് ആരാധകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെ നാളുകളായി.

2016ൽ റിലീസ് ചെയ്ത ‘പിന്നെയും’ എന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും പെൺകുഞ്ഞ് ജനിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.

Scroll to Top