നന്ദൂട്ടാ ..മോനെ നീ ഭഗവാന്റെ അടുത്തേയ്ക്ക് പോയിട്ട് 1095ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു…നീ മനസിലേക്ക് കടന്നു വരാത്ത ഒരു നിമിഷം പോലുമില്ല, വികാരഭരിതയായി സീമ ജി നായർ

പ്രേക്ഷകർക്കേറെ സുപരിചിതനായിരുന്നു നന്ദു മഹാദേവ. സോഷ്യൽ മീഡിയയിലെല്ലാം സജീവമായിരുന്നു നന്ദു. ഇപ്പോഴിതാ ക്യാൻസറിനോട് സധൈര്യം പൊരുതി ഒടുവിൽ വിടപറഞ്ഞ നന്ദു മഹാദേവയുടെ ഓർമയിൽ സീമ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.

സീമയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

‘നന്ദൂട്ടാ ..മോനെ നീ ഭഗവാന്റെ അടുത്തേയ്ക്ക് പോയിട്ട് 1095ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു ..ദിവസങ്ങള്‍ എണ്ണി എണ്ണി തള്ളി നീക്കുന്നു എന്ന് കേട്ടിട്ടില്ലേ ..നിന്നെ സ്‌നേഹിക്കുന്നവരുടെ അവസ്ഥ ഇത് തന്നെയാണ് ..പെറ്റമ്മ ലേഖ ആണെങ്കിലും നൂറ് കണക്കിന് അമ്മമാരായിരുന്നു മകന്റെ സ്ഥാനം കല്പിച്ചു നല്‍കിയിരുന്നത് ..അവരുടെ കണ്ണ് നീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല ..

നീ മനസിലേക്ക് കടന്നു വരാത്ത ഒരു നിമിഷം പോലുമില്ല ..മറന്നു തീരുന്നില്ലയെന്നതാണ് സത്യം ..വേദനകള്‍ കൂടുതലായി മനസിലേക്ക് കൊണ്ടുവരരുതെന്നു പറയും ..പക്ഷെ ഈ വേര്‍പാടുകള്‍ ,വേദനകള്‍ ,മനസിലേക്ക് കൊണ്ടുവരാതിരിക്കാന്‍ പറ്റില്ല ..

കാരണം മോനോടുള്ള സ്‌നേഹം സീമാതീതം ആണ് ..നീ എപ്പോളെലും ചിരിച്ചോണ്ട് മുന്നില്‍ വന്നു നില്കുമായിരിക്കും എന്ന് എപ്പോളും ഓര്‍ക്കാറുണ്ട് ..ഓര്‍ക്കാനല്ലേ പറ്റൂ അല്ലെ നന്ദുട്ടാ ..ഓര്‍ക്കാം ..ഓര്‍ത്തോണ്ടിരിക്കാം’, എന്നാണ് സീമ ജി നായര്‍ കുറിച്ചത്.

Scroll to Top