ആ സമയം ആകുമ്പോൾ ഇന്നും കൃത്യമായി നെഞ്ചിൽ ആ വേദന വരും അതെനിക്കിഷ്ടമാണ് കാരണമെന്റെ മകളുടെ ഓർമ്മയാണത്

നടൻ സുരേഷ് ഗോപിയുടെ എല്ലാകാലത്തെയും ഒരു വേദന എന്നത് അകാലത്തിൽ വേർപിരിഞ്ഞുപോയ തന്റെ മകൾ ലക്ഷ്മിയാണ് അതുകൊണ്ടുതന്നെയാണ് മകളുടെ പേരിൽ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്യുന്നത് ഓരോ പ്രവർത്തികളും വളരെയധികം ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് മകളുടെ പേരിലാണ് ഒരു ചാരിറ്റി തന്നെ അദ്ദേഹം തുടങ്ങിയിരിക്കുന്നത് അടുത്തകാലത്ത് ഒരു അഭിമുഖത്തിൽ വന്നപ്പോഴും മകളെക്കുറിച്ച് സുരേഷ് ഗോപി വാചാലനായിരുന്നു മരണംവരെ മകളില്ല എന്നുള്ള വേദന തന്നെ അലട്ടും എന്നായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്

തന്റെ ചിതയിൽ വയ്ക്കുന്ന ചാരത്തിനു പോലും ആ ദുഃഖം ഉണ്ടാകും എന്നും അദ്ദേഹം പറയുന്നുണ്ടായിരുന്നു ഇപ്പോൾ ഇത് തന്റെ മകളെക്കുറിച്ച് പണ്ടൊരു അഭിമുഖത്തിൽ വനിതയിൽ അദ്ദേഹം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ദൈവത്തെ ശപിച്ചിട്ടുള്ള ഏക അവസരം എന്നത് തന്റെ മകൾ മരിച്ച സമയമായിരുന്നു എന്നാണ് സുരേഷ് ഗോപി പറയുന്നത് കാരണം മകളുടെ ആക്സിഡന്റ് സമയത്ത് കിടക്കുകയാണ് ആ സമയത്ത് താൻ അവസ്ഥയിൽ പോലും ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ചത് തന്റെ മകൾക്ക് കുഴപ്പങ്ങളൊന്നും ഉണ്ടാവരുത് എന്നും അവളെ രക്ഷിക്കണമേ എന്നുമാണ് എന്നാൽ മകൾ മരിക്കാൻ തുടങ്ങിയ സമയത്ത് അവസാനമായി തന്നെ കാണിക്കുവാൻ വേണ്ടി തന്നെ വിളിച്ചു ആ സമയത്ത് സ്വന്തം നെഞ്ചിൽ അടിച്ചു കൊണ്ട് കരഞ്ഞു

താൻ ശക്തമായി നെഞ്ചിൽ അടിച്ചത് കൊണ്ട് തന്നെ തന്റെ നെഞ്ചിലെ മസിൽസ് വരെ ചതഞ്ഞു പോവുകയാണ് ചെയ്തത് ഇപ്പോഴും മഴയും തണുപ്പും ഉള്ള ജൂൺമാസം എത്തുമ്പോൾ തന്റെ നെഞ്ചിൽ ഒരു വല്ലാത്ത വേദനയുണ്ടാകും നെഞ്ചിൽ ഇപ്പോഴും ആ ചതഞ്ഞുപോയ ഭാഗം ഒരു കുഴി പോലെ കിടപ്പുണ്ട് പക്ഷേ ആ വേദന തനിക്ക് ഇഷ്ടമുള്ളതാണ് തന്റെ മകളുടെ ഓർമ്മയാണ് ആ വേദന മകളുടെ ജാതകം എഴുതുവാൻ കൊണ്ടുപോയപ്പോൾ തന്നെ ജോത്സ്യൻ പറഞ്ഞിരുന്നു ഒരു പ്രത്യേകമായ ജാതകമാണ് മൂന്നര വയസ്സിനുശേഷം എഴുതിയാൽ മതിയെന്ന് ആ ജാതകത്തിന്റെ പ്രത്യേകത എന്നത് ജനിക്കുന്ന ദിവസവും നാളും സമയവും ഒക്കെ ഒരുപോലെ വന്നാൽ ആ ജാതകപ്രകാരമുള്ള ആൾക്ക് മരണം സംഭവിച്ചേക്കാം മകൾക്ക് അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു താൻ പിന്നീടാണ് ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞത്

Scroll to Top