മഞ്ഞുമ്മൽ ബോയ്സിന് ഓസ്കാർ ലഭിച്ചില്ല എങ്കിൽ ഓസ്കാർ എന്ന അവാർഡിൽ വിശ്വസിക്കില്ല അൽഫോൺസ് പുത്രൻ

ചിദംബരം ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് വലിയ വിജയം നേടിയാണ് തിയേറ്ററുകൾ വിട്ടത് 200 കോടി എന്ന നക്ഷത്ര സംഖ്യയിലേക്ക് മലയാള സിനിമ എത്തിച്ചത് ഈ ചിത്രമാണെന്ന് പറയേണ്ടിയിരിക്കുന്നു ചിത്രം പ്രേക്ഷകരുടെ പ്രിയപ്പെട്ടതായി മാറുകയും ചെയ്തിരുന്നു ഇപ്പോൾ ഇതാ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായ അൽഫോൺസ് പുത്രൻ അൽഫോൺസിന്റെ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് ഈ ചിത്രത്തെക്കുറിച്ച് വളരെ മികച്ച ഒരു അഭിപ്രായം പറഞ്ഞു കൊണ്ടാണ് അൽഫോൺസ് രംഗത്തെത്തിയിരിക്കുന്നത്

ഈ ചിത്രത്തിന് ഓസ്കാർ അവാർഡ് ലഭിക്കണം എന്നാണ് താരം പറയുന്നത് ഈ ചിത്രത്തിന് ഓസ്കാർ അവാർഡ് ലഭിച്ചില്ല എന്നുണ്ടെങ്കിൽ ഓസ്കാർ അവാർഡ് എന്ന കാര്യത്തിൽ വിശ്വസിക്കില്ല എന്നും അൽഫോൻസ് പുത്രൻ വ്യക്തമാക്കുന്നുണ്ട് കാരണം ഈ ചിത്രം അത്രത്തോളം മികച്ച ഒരു സർവൈവൽ ത്രില്ലറാണ് താൻ ഇന്നാണ് ഈ സിനിമ കാണുന്നത് ഈ സിനിമ കാണാൻ ഇത്രയും വൈകി പോയതിൽ താൻ ക്ഷമ ചോദിക്കുകയാണ് ചെയ്യുന്നത് ചിദംബരത്തിനും ടീമിനും നന്ദി പറയുന്നു മലയാള സിനിമ ഒരു പുതിയ തലത്തിലേക്ക് എത്തിച്ചതിന്

മഞ്ഞുമ്മൽ ബോയ്സ് എന്ന ഈ ചിത്രം ഓസ്കാർ അർഹിക്കുന്നുണ്ട് എന്നും അത്തരത്തിലുള്ള മികച്ച രീതിയിൽ ആണ് ചിത്രം ആദ്യ അവസാനം നിലനിൽക്കുന്നത് എന്നും അൽഫോൺസ് പുത്രൻ പറയുന്നു ഈ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇപ്പോൾ അൽഫോൻസിന്റെ ഈ ഒരു പോസ്റ്റിന് രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത് ഓസ്കാറിൽ കുറഞ്ഞ വല്ല ഐറ്റവും ഉണ്ടോ എന്ന് ചിലർ കമന്റുകളിലൂടെ ചോദിക്കുകയും ചെയ്യുന്നുണ്ട് അടുത്തകാലത്തായി സോഷ്യൽ മീഡിയയിലൂടെ ഒട്ടും ബന്ധമില്ലാത്ത തരത്തിലുള്ള ചില കാര്യങ്ങൾ അൽഫോൺസ് പുത്രൻ പങ്കുവെക്കുന്നു എന്നതുകൊണ്ടുതന്നെ ആയിരിക്കാം ഇത്രയും ട്രോളുകൾ അദ്ദേഹത്തിന്റെ ഈ പോസ്റ്റിന് ഏൽക്കേണ്ടി വന്നത് എന്നും ചിലർ പറയുന്നുണ്ട് അതേസമയം റിലീസ് ചെയ്ത 26 ദിവസം കൊണ്ടാണ് ചിത്രം 200 കോടി കളക്ട് ചെയ്തത് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വലിയൊരു കളക്ഷൻ തന്നെയാണ് ചിത്രത്തിന് ലഭിച്ചത്

Scroll to Top