മമ്മുക്കയെന്ന വലിയ മനുഷ്യൻ അദ്ദേഹത്തിന്റെ കൊച്ചുമകളായ മാലാഖകുട്ടിയുടെ ചൊല്പടിയിൽ, ആ കുഞ്ഞെന്ന സൗരയൂഥത്തിന് ചുറ്റും കറങ്ങുന്ന വെറുമൊരു ഉപഗ്രഹമായി സന്തോഷിക്കുന്നുണ്ട്

മലയാള സിനിമയുടെ മെഗാസ്റ്റാറായി തിളങ്ങിനിൽക്കുന്ന മമ്മൂട്ടിയോട് അസൂയ തന്നെയാണ് പലർക്കും ഉള്ളത് എന്ന് പറയേണ്ടിയിരിക്കുന്നു മലയാളികൾക്ക് എന്നും അത്ഭുതമായി മാറിയിട്ടുള്ള ഒരു പ്രതിഭാസം കൂടിയാണ് മമ്മൂട്ടി മമ്മൂട്ടിയോട് വലിയ താല്പര്യമാണ് എല്ലാവർക്കും ഉള്ളത് മമ്മൂട്ടിയുടെ ചില പിടിവാശികൾ ഒക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് എന്നാൽ ഇപ്പോൾ ഇതാ മമ്മൂട്ടിയെ കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മമ്മൂട്ടിയിലെ വല്യുപ്പയാണ് ഈ ഒരു കുറിപ്പിൽ കാണാൻ സാധിക്കുന്നത് അതുകൊണ്ടുതന്നെ നിമിഷനേരം കൊണ്ട് ഈ കുറിപ്പ് വൈറലായി മാറുകയും ചെയ്തു കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

നമ്മുടെ സ്വന്തം മമ്മുക്കയെ അറിയാത്ത ഒരൊറ്റ മലയാളിയും ഭൂലോകത്തിൽ ഉണ്ടാകില്ല . വലിയ ദേഷ്യക്കാരനും ശാഠ്യക്കാരനും മുൻശുണ്ഠിക്കാരനും എന്നൊക്കെ മമ്മുക്കയെക്കുറിച്ച് പറയുമെങ്കിലും മനുഷ്യരെ സഹായിക്കുന്ന, ഇഷ്ടപെട്ടാൽ എന്തിനും ഏതിനും കൂടെനിൽക്കുന്ന ആളാണെന്ന് അദ്ദേഹത്തിന്റെ അടുത്ത വലയങ്ങളിൽ നിന്നുള്ളവരിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട് . ഏതാവശ്യത്തിനും ആദ്യം ‘ ഉടക്കുകയും ‘ പിന്നാലെ സാധിച്ചുതരുകയും ചെയ്യുന്ന മലയാള സിനിമയുടെ സ്നേഹനിധിയായ വലിയേട്ടൻ തന്നെയാണ് 73 കാരനായ മമ്മുക്ക . പല വേദികളിലും വെച്ച് കണ്ടിട്ടുണ്ടെങ്കിലും ഞാനെന്ന ആരാധകനെ അദ്ദേഹത്തിനറിയില്ല എന്നുറപ്പ്, ഒരു ദിവസം എന്റെ പൂതിപോലെ നേരിട്ട് കാണാൻ സാധിക്കുമായിരിക്കും … !

അഞ്ച് പതിറ്റാണ്ടിലധികം നീണ്ട കരിയറിൽ, 410-ലധികം മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി, ഇംഗ്ലീഷ് സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന് 3 ദേശീയ ചലച്ചിത്ര അവാർഡുകൾ, 9 കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, 11 കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകൾ, 13 ഫിലിംഫെയർ അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചലച്ചിത്രത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകൾക്ക്, 1998-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് പത്മശ്രീയും 2022-ൽ, കേരള സർക്കാർ നൽകുന്ന രണ്ടാമത്തെ ഉയർന്ന ബഹുമതിയായ കേരള പ്രഭ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു. മലയാളം ടെലിവിഷൻ ചാനലുകളായ കൈരളി ടിവി, കൈരളി ന്യൂസ്, കൈരളി വീ എന്നിവ നടത്തുന്ന മലയാളം കമ്മ്യൂണിക്കേഷൻസിന്റെ ചെയർമാനും വിതരണ-നിർമ്മാണ കമ്പനികളായ പ്ലേഹൗസ്, മമ്മൂട്ടി കമ്പനി തുടങ്ങിയ ഒട്ടനവധി കമ്പനികളുടെ, സ്ഥാവര ജംഗമ സ്വത്തുക്കളുടെ ഉടമയാണ് അദ്ദേഹം.


മമ്മുക്കയുടെ, അദ്ദേഹത്തിന്റെ എല്ലാമായ പത്നിയുടെ, മകളുടെ, മകന്റെ ( ദുൽക്കറിന്റെ 100 ഡേയ്സ് ഓഫ് ലവ് എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട് . ), കൊച്ചുമകളുടെ ജന്മദിനങ്ങളും അവരുടെ മറ്റുപല ആഘോഷങ്ങളുടെയും പോസ്റ്റുകൾ സോഷ്യൽ മീഡിയകളിൽ എപ്പോഴും വൈറലാണ് . സ്വന്തം കുടുംബത്തെ കുടുംബക്കാരെ കൂട്ടുകാരെ കരുതലോടെ സ്നേഹിക്കുന്ന സംരക്ഷിക്കുന്ന തീർത്തും പോസ്സസീവായ എന്നാൽ നിസ്വാർത്ഥനായ മമ്മുക്കയെന്ന മനുഷ്യനെയാണ് എന്നെ അദ്ദേഹത്തിന്റെ അന്ധനായ ആരാധകനാക്കിയത് ..! മമ്മുക്കയെന്ന വലിയ മനുഷ്യൻ അദ്ദേഹത്തിന്റെ കൊച്ചുമകളായ മാലാഖകുട്ടിയുടെ ചൊല്പടിയിൽ, ആ കുഞ്ഞെന്ന സൗരയൂഥത്തിന് ചുറ്റും കറങ്ങുന്ന വെറുമൊരു ഉപഗ്രഹമായി സന്തോഷിക്കുന്നുണ്ട് ,തീർച്ച . വർഷങ്ങൾ കൊണ്ട് അദ്ദേഹം നേടിയെടുത്ത പേരും പെരുമയും ആ മാലാഖ കുഞ്ഞിന്റെ സന്തോഷത്തിന് വേണ്ടി വലിച്ചെറിയാൻ അര നിമിഷം പോലും വേണ്ടിവരില്ല എന്നതിന്റെ മുഖഭാവവും കരുതലുമാണ് പോസ്റ്റിലെ പടത്തിൽ . കുറേപേരുണ്ടെങ്കിലും എല്ലാവരും സ്വന്തം കുടുംബത്തെ സ്നേഹിക്കുന്നവരായിരുന്നെങ്ങിൽ സന്തോഷിപ്പിക്കുന്നവരായിരുന്നെങ്കിൽ ഈ ലോകം അങ്ങേരെപോലെ എത്ര സുന്ദരമായിരുന്നേനെ ..ല്ലേ ?

Scroll to Top