കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ തന്നെ സഹായിച്ചേനെ, ജീവിച്ച് മതിയായി, രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്- മീന ​ഗണേഷ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീന ഗണേഷ്. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി മികച്ച സ്വഭാവ നടിക്കുള്ള അംഗീകരം നേടിയ നടിയാണ് മീന. എന്നാല്‍ താരം ഇപ്പോള്‍ എവിടെയെന്ന് സിനിമ മേഖലയിലുള്ള വര്‍ക്ക് പോലും അറിവില്ലാത്ത കാര്യമാണ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെയാണ് മീന ഗണേഷ് മലയാളി സിനിമ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്.

നൂറ് കണക്കിന് ചിത്രങ്ങളില്‍ അഭിനയിച്ച മീന ഭര്‍ത്താവ് മരിച്ചതോടെ ഒറ്റയ്ക്കായി. ഇപ്പോള്‍ നടക്കുവാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. അമ്മ സംഘടനയിൽ നിന്നും കൈനീട്ടം ലഭിക്കുന്നുണ്ട്. മരുന്ന് കഴിക്കലൊക്കെ അങ്ങനെ കഴിഞ്ഞ് പോകുന്നു. മകൾ പാലക്കാടുണ്ട്. മകൻ സീരിയലിന്റെ ഡയറക്ടറാണ്. അപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്നു. ഈ വീട്ടിൽ എനിക്ക് സഹായത്തിന് ഒരു സ്ത്രീ വരും. മകൾ എന്നെ അങ്ങോട്ട് വിളിക്കുന്നുണ്ട്. പക്ഷെ വീട് വിട്ട് പോകാൻ മനസിനൊരു ബുദ്ധിമുട്ട്. എന്റെ ഭർത്താവ് മരിച്ചിട്ട് 15 വർഷമായി. മൂപ്പര് പോയതിൽ പിന്നെ എന്റെ കഷ്ടകാലം ആരംഭിച്ചു. എവിടെ പോകുവാണെങ്കിലും എന്റെ കൂടെ ഉണ്ടാകുമായിരുന്നു. അദ്ദേഹം പോയതോടെ എന്റെ ബലം പോയി.

ജീവിച്ച് മതിയായി. രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്. കാരണം ജീവിതം മടുത്തു. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ വളർന്നതും വലുതായതും. 39 വർഷം ഞാനും ഭർത്താവും സന്തോഷമായി ജീവിച്ചു. രണ്ട് മക്കളുമുണ്ടായി. അവരെ നല്ല അന്തസായി വളർത്തി. മകളും മരുമകനും എന്നെ നോക്കും. പക്ഷെ ഈ വീട് വിട്ട് പോകാൻ മനസനുവദിക്കുന്നില്ല.

കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ തന്നെ സഹായിച്ചേനെ. അഭിനയിക്കാൻ പോകുമ്പോൾ എന്റെ കൂടെ ഭർത്താവുണ്ടാകും. ഞങ്ങൾ ലൊക്കേഷനിലേക്ക് പോയതും വന്നതും മണിയുടെ വണ്ടിയിലാണ്. അമ്മ എന്നേ വിളിക്കുമായിരുന്നുള്ളൂ. ഏഴ് സിനിമ മണിയുടെ കൂടെ ചെയ്തിട്ടുണ്ട്. മണി മരിച്ചപ്പോൾ കാണാൻ പോയിട്ടില്ല. വയ്യായിരുന്നു.

Scroll to Top