നിന്റെയൊക്കെ വീട്ടിൽ നിന്നും കൊണ്ടുവന്ന ട്രോഫി ആണോടാ ചെറ്റകളെ ഞങ്ങൾ വേണ്ട എന്ന് പറഞ്ഞത് രോഷാകുലരായി സൂപ്പർ അമ്മയും മകളും

അമൃത ടിവിയിൽ സംപ്രേഷണം ചെയ്ത സൂപ്പർ അമ്മയും മകളും എന്ന പരിപാടി അടുത്ത സമയത്ത് വളരെയധികം വൈറലായി മാറിയിരുന്നു ഈ പരിപാടിയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിയ രണ്ടുപേരാണ് ഷീനയും മകൾ ശൈത്യ എന്നാൽ പരിപാടിയുടെ ഗ്രാൻഡ്ഫിനാലെ സമയത്ത് അഞ്ചാം സ്ഥാനമാണ് തങ്ങൾക്ക് ലഭിച്ചത് എന്നതിനാൽ ഈ സ്ഥാനം വേണ്ട എന്ന് പറഞ്ഞുകൊണ്ട് ഇവർ സ്റ്റേജിൽ നിന്നും ഇറങ്ങിപ്പോയത് വലിയതോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു ചാനൽ ഇവർ ഇറങ്ങി പോയതിനെക്കുറിച്ച് കാണിക്കുകയും ചെയ്തിരുന്നു

ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം സൈബർ ആക്രമണങ്ങൾ നേരിടുകയാണ് ഈ അമ്മയും മകളും അഹങ്കാരമാണ് ഇവർ കാണിച്ചത് എന്നും എവിടെയോ കിടന്ന ആർക്കും അറിയാതിരുന്ന ഇവരെ ഇത്രയും പോപ്പുലർ ആക്കിയത് ഈ പരിപാടിയല്ലേ പിന്നെ എന്തിനാണ് അങ്ങനെ കാണിക്കുന്നത് ഒരു പരിപാടിയിൽ പോയാൽ ഫസ്റ്റ് മാത്രമേ ആഗ്രഹിക്കാൻ പാടുള്ളൂ. മറ്റ് സ്ഥാനങ്ങളൊന്നും ഇഷ്ടമല്ലേ എന്നൊക്കെ ചോദിച്ചുകൊണ്ട് നിരവധി ആളുകൾ ഇവർക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടത്തുന്നുണ്ട് യാതൊരു ബന്ധവുമില്ലാത്ത പോസ്റ്റുകൾ ഇവർ പങ്കുവെച്ചാൽ പോലും അതിന് താഴെ സൈബർ ആക്രമണവുമായി നിരവധി ആളുകൾ എത്താറുണ്ട്

ഇത്തരത്തിൽ മറുപടികളുമായി എത്തുന്നവർക്ക് പ്രതികരണവുമായി വന്നിരിക്കുകയാണ് ഇപ്പോൾ ഈ അമ്മയും മകളും ഇവരുടെ youtube ചാനലിലൂടെയാണ് ഇവർ തങ്ങളുടെ അവസ്ഥകളെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ചാനൽ തങ്ങൾ പറഞ്ഞ പല കാര്യങ്ങളും കാണിച്ചിട്ടില്ല എന്നും ചില ഓൺലൈൻ ചാനലുകൾക്ക് അഭിമുഖം കൊടുത്തപ്പോൾ അവരും പല കാര്യങ്ങളും കാണിച്ചിട്ടില്ല എന്നുമാണ് ഇവർ പറയുന്നത് മാത്രമല്ല സോഷ്യൽ മീഡിയയിലൂടെ എന്തിനാണ് ഇങ്ങനെ സൈബർ ആക്രമണം നടത്തുന്നത് എന്നും ചോദിക്കുന്നുണ്ട് വളരെ രോഷമായ രീതിയിലാണ് ഇവർ സംസാരിക്കുന്നത് നിങ്ങളുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന ട്രോഫി ആണോ ഞങ്ങൾ വേണ്ട എന്ന് പറഞ്ഞത് ചെറ്റകളെ എന്ന് ചോദിച്ചുകൊണ്ടാണ് എത്തുന്നത് ഒരു മൊബൈൽ കയ്യിൽ കിട്ടിക്കഴിഞ്ഞാൽ പിന്നെ സ്വർഗ്ഗമാണ് എന്നാണ് ചിലരുടെ വിചാരം അതിലൂടെ എന്തുവേണമെങ്കിലും പറയാമെന്ന് വിചാരിക്കുന്നു ഞങ്ങൾ വലിഞ്ഞു കയറിച്ചെന്ന് നല്ല പരിപാടിയുടെ സംവിധായകൻ ഞങ്ങളെ വിളിച്ചതാണ്

Scroll to Top