വിവാഹമോചിതയായ അപ്സരയ്ക്ക് ജീവിതം നൽകി, വിവാഹം ചെയ്തിട്ടും മുൻ ഭർത്താവ് വേട്ടയാടി: ആൽബി

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അപ്സര.  മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് മലയാളികൾക്കിടയിൽ പ്രിയങ്കരനായി മാറിയത്. ബിഗ്‌ബോസ് എവിഷനിലൂടെ അപ്സര ഷോയിൽ നിന്നും പുറത്തായി. ബിഗ് ബോസിലെ വിജയിയാവാനുള്ള എല്ലാ യോഗ്യതയും ഉണ്ടായിരുന്നു എന്നായിരുന്നു പുറത്തുവന്നതിനുശേഷം ആരാധകർ പറഞ്ഞത്. അപ്സര ഷോയിൽ ഉണ്ടായിരുന്ന സമയത്ത് ഭർത്താവ് ആൽബി നൽകിയ അഭിമുഖങ്ങൾ ഏറെ നെഗറ്റീവ് നൽകിയിരുന്നു.

അപ്സര തന്റെ ഭാര്യയാണ്. വിവാഹമോചിത ആയതിനുശേഷം ആറു വർഷത്തിനും കഴിഞ്ഞാണ് ഞങ്ങൾ വിവാഹം കഴിക്കുന്നത്.  അപ്സരയുടെ മുൻ ഭർത്താവുമായി തനിക്ക് യാതൊരുവിധത്തിലുള്ള പ്രശ്നങ്ങളും ഇല്ല.  പക്ഷേ താൻ വിവാഹ വിവാഹം കഴിച്ചതിനുശേഷം അദ്ദേഹം ഞങ്ങളുടെ ബന്ധത്തെപ്പറ്റി നെഗറ്റീവ് പറഞ്ഞു ഉണ്ടാക്കി. എന്നാൽ അപ്സര ബിഗ് ബോസിലേക്ക് പോയതിനുശേഷം ആണ് ഓരോ കാര്യങ്ങൾ അയാൾ പറയുന്നത്.  ആൽബി പറഞ്ഞു.

വിവാഹമോചിതയായി നിൽക്കുന്ന ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നത് എന്താണ് തെറ്റ്. മുൻ ഭർത്താവിനും മറ്റൊരു വിവാഹം കഴിച്ചുകൂടെ. അദ്ദേഹം മാനസികമായും ശാരീരികമായും ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും അങ്ങനെയാണ് ആ ബന്ധം ഉപേക്ഷിച്ചതെന്നും ആൽബി പറഞ്ഞു

Scroll to Top