എങ്ങനേലും viral ആവണം എന്ന് ആഗ്രഹമുള്ളവർ പിന്തുടരുന്ന 10 സ്റ്റെപ്പുകൾ…!!

സിനിമകളുടെ റിവ്യൂ പറഞ്ഞ വൈറൽ ആവുക എന്ന് പറയുന്നത് ഇന്നൊരു ട്രെൻഡ് ആയി മാറിയിരിക്കുന്ന കാര്യമാണ് ഇതിന് തുടക്കം കുറിച്ചത് സന്തോഷ് വർക്കി എന്ന വ്യക്തിയാണെന്ന് പറയാം ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യൂ പറഞ്ഞുകൊണ്ടായിരുന്നു സന്തോഷ് ഈ ഒരു മേഖലയിലേക്ക് കടന്നു വരുന്നത് തുടർന്ന് സന്തോഷിന് തലമുറക്കാടായി നിരവധി ആളുകൾ എത്തുകയും ചെയ്തു അത്തരത്തിൽ കഴിഞ്ഞദിവസം എന്ന ചിത്രം റിലീസ് ആയ സമയത്ത് പുതുതായി ഒരു വ്യക്തി കൂടി ഉദയം ചെയ്തിട്ടുണ്ട് ഇതിനെക്കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

എങ്ങനേലും viral ആവണം എന്ന് ആഗ്രഹമുള്ളവർ പിന്തുടരുന്ന 10 സ്റ്റെപ്പുകൾ…!!10 Steps1. ആദ്യം ഒരു ഓൺലൈൻ മീഡിയ friend നെ കണ്ടെത്തണം. അയാൾ ചിലപ്പോൾ ഏതെങ്കിലും രീതിയിൽ നിങ്ങളുടെ സുഹൃത്ത് ആകാം, ആരെങ്കിലും പരിചയപ്പെടുത്തിയ ആളാകാം. വേണമെങ്കിൽ ക്യാഷ് കൊടുത്തും നമ്മളെ viral ആക്കാനുള്ള പദ്ധതികൾ അയാൾ വഴി ആലോചിക്കാം.2. അയാളോട് സിനിമ കഴിഞ്ഞു താൻ ചെയ്യുന്ന പ്രവർത്തികൾ കാണാൻ കുറച്ചു ആളുകളെ ഒപ്പിക്കണം എന്ന് പറയുന്നു.3. മറ്റു ഓൺലൈൻ മീഡിയ സുഹൃത്തുക്കളോട് ഇങ്ങനെ ഒരാൾ ഇന്ന് viral ആകാൻ വരുന്നുണ്ട്, കുറച്ചു content അത് വഴി ഒപ്പിക്കാം, ഇയാളെ cover ചെയ്യണം എന്ന് പറയുന്നു. എല്ലാവരും സമ്മതിക്കുന്നു.4. ഇതേപോലെ viral ആയ മറ്റു സെൽഫ് ബൂസ്റ്റ്‌ ആൾക്കാരെ കൂടി ഇതറിയിക്കാൻ പറയുന്നു. അവരും ഇതിന്റൊപ്പം കൂടാൻ പറയുന്നു. സ്ഥിരം നമ്പറുകൾ ആളുകൾ മടുക്കും എന്നതിനാൽ ഇവരുടെ ഒപ്പം കൂടി ഒരു റീച് കൂടി ഉണ്ടാക്കാം എന്ന് കരുതി അവരും ഇവരുടെയൊപ്പം കൂടുന്നു.5. ഇവരുടെയൊക്കെ സെൽഫ് ബൂസ്റ്റ്‌ ഈറ്റില്ലം ആയ വനിതാ – വിനീത തീയറ്ററിൽ സിനിമ കാണുന്നു. ആദ്യ ദിനം ആദ്യ ഷോ തന്നെ കണ്ടാൽ മാത്രമേ കാര്യമുള്ളൂ. അത് തന്നെ കാണുന്നു.

6. മുൻ നിർദേശപ്രകാരം ഇതെല്ലാം സെറ്റ് ചെയ്ത് വെക്കുന്ന ഓൺലൈൻ മീഡിയ friend mike മായി വരുന്നു. ഇതൊന്നും എടുക്കാൻ താല്പര്യമില്ലാത്ത മീഡിയാസ് പോലും എല്ലാവരും അതെടുക്കുമ്പോൾ നമ്മുക്ക് മാത്രം content ഇല്ലാതെയായാലോ എന്ന സംശയത്തിൽ അത് cover ചെയ്യാൻ മനസ്സാൽ നിർബന്ധിതർ ആകുന്നു.7. ഇവർക്ക് viral ആകാനുള്ള space ഒരുക്കുന്നു. വനിതാ വിനീതയിലെ വരാന്തയൊ, കോഫീ ഷോപ്പിന്റെ മുന്നിലോ ഇവർക്ക് വിഹരിക്കാനുള്ള സ്ഥലം ഓൺലൈൻ മീഡിയക്കാർ ഉണ്ടാക്കി കൊടുക്കുന്നു. എല്ലാവരും കൂടി അത് ആഘോഷമാക്കുന്നു. Content ആക്കുന്നു. എല്ലാവർക്കും equal ആയി content ലഭിക്കുന്നു.8. മറ്റുള്ളവർ കോപ്രായം കാണിക്കുന്നത് കണ്ടിട്ട് “അയ്യേ എന്തൊരു പൊട്ടൻ” എന്ന് പറയാൻ അല്ലെങ്കിലും നമുക്ക് ഇഷ്ടമാണല്ലോ. ഇവരെ കളിയാക്കാൻ എന്ന മട്ടിൽ “ഈ പൊട്ടന്മാർ കാട്ടികൂട്ടുന്ന കോപ്രായം കണ്ടോ..” എന്നൊക്കെ caption ഇട്ട് ഇവരുടെ ആ വീഡിയോസ് കുറേപേർ ഷെയർ ചെയ്യുന്നു. “ഒരു സിനിമ ഇറങ്ങുമ്പോൾ ഒരു കോമാളിയും ജനിക്കുന്നു..” എന്നൊക്കെ കമന്റ്‌ ഇടുന്നു. അവരുടെ പേര് സോഷ്യൽ മീഡിയയിൽ ആക്റ്റീവ് ആകുന്ന എല്ലാവരിലേക്കും രജിസ്റ്റർ ആകുന്നു. മറ്റൊരുത്തൻ എല്ലാവരുടേം മുന്നിൽ കോമാളി ആകുന്നത് കണ്ടിരിക്കാൻ ആഗ്രഹം ഉള്ള പലരും ഇതിനെ enjoy ചെയ്യുകയും ചെയ്യുന്നു.9. ഇവർ ഇങ്ങനെ കുറച്ചുനാൾ ആൾക്കാരുടെ കളിയാക്കൽ കമെന്റുകൾ ഒക്കെ കേട്ട് ഇങ്ങനെ പോകും. കുറച്ചു കഴിയുമ്പോൾ ആൾക്കാർക്ക് തന്നെ ഇവരോട് ചെറിയ സഹതാപം generate ചെയ്യുകയും അവരുടെ നെഗറ്റീവ്സ് വിട്ട് അവരുടെ positives നെ appreciate ചെയ്യാൻ തുടങ്ങും. നെഗറ്റീവ്സ് ഉണ്ടെങ്കിലും positives കൂടി ജനങ്ങൾ തിരിച്ചറിയും. എതിർക്കുന്നവർക്കൊപ്പം ഇവരെ support ചെയ്യാനും ഒരു ചെറുതല്ലാത്ത വിഭാഗം സോഷ്യൽ മീഡിയയിൽ രൂപം കൊള്ളുന്നു. അങ്ങനെ എതിർപ്പും അനുകൂലവും ഒക്കെയായി ഇവർ വീണ്ടും മീഡിയയിൽ എല്ലായ്പോഴും നിറയുന്നു. ഇതിലൂടെ viral ആകാൻ ഉദ്ദേശിക്കുന്നവന്റെ ഉദ്ദേശ്യം കൃത്യമായി നടപ്പിലാകുന്നു.

10. ഇതും കൂടാതെ ഇതേപോലെ ‘viral ആകാനുള്ള 10 steps’ എന്നൊക്കെ പറഞ്ഞു പോസ്റ്റ്‌ ഇട്ട് എന്നെപ്പോലുള്ളവരും ഇവരുടെ ട്രാപ്പിൽ വീണ് ഇവരെ viral ആക്കുന്നു.ദൃശ്യത്തിൽ പറയുന്നത് പോലെ നമ്മൾ പോലും അറിയാതെ നമ്മൾ അവരുടെ ഈ റീച്ചിന്റെ ട്രാപ്പിൽ വീണ്ടും വീണുകൊണ്ടിരിക്കുകയാണ്… Its INCURABLE.. വാൽകഷ്ണം : ഇങ്ങനെ viral ആകാൻ ആഗ്രഹിക്കുന്നതും അതിന് വേണ്ടി ഓരോന്ന് ചെയ്യുന്നതും ഒന്നും വലിയ തെറ്റായി എനിക്ക് personally തോന്നിയിട്ടില്ല. അവരുടെ contents ഒക്കെ ചിലപ്പോഴെങ്കിലും scroll ചെയ്ത് പോകുമ്പോൾ കണ്ട് ചിരിച്ചിട്ടുമുണ്ട്. പ്രത്യേകിച്ചും ആറാട്ട് അണ്ണന്റെയും അലിൻ ജോസിന്റെയും ഒക്കെ. ഇവരുടെ ഫെയിം ഉണ്ടാക്കാനുള്ള കളികൾ ഒക്കെ follow ചെയ്യാറുമുണ്ട്. വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലല്ലോ. ചിലതൊക്കെ ബോർ ആണെങ്കിലും ഇടയ്ക്ക് ചിരി വരുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ആറാട്ടണ്ണൻ – ബാല എന്നൊക്കെ പറഞ്ഞിട്ടുള്ള സംഭവങ്ങൾ ഒക്കെ ചുമ്മാ കണ്ടസ്വദിചച്ചിട്ടുണ്ട്. Parallel വേൾഡ് പോലെ ഇങ്ങനെയുള്ള സംഭവങ്ങളും ചുമ്മാ ഉണ്ടാകട്ടെ എന്നേ. ഒരു രസം. എതിർപ്പുള്ളത് ഇത്തരം ആൾക്കാരുടെ regressive mode ൽ ഉള്ള കമ്മെന്റുകളും, stalking ഉം ആണ്. അതില്ലെങ്കിൽ ഓക്കേ ആണ്. അത് കൊണ്ട് തന്നെ ഈ സ്റ്റെപ് ഒക്കെ follow ചെയ്ത് കുറേപേർ ഇനിയും viral ആകട്ടെ..

– നാരായണൻ

Scroll to Top