മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ വേണ്ടി ക്യൂട്ട്നസ് വാരി വിതറാതെ ക്ലാസിക് & പവർഫുൾ ലേഡിയായി മാത്രം നിലകൊണ്ട സീസൺ 6 ലെ ഒരേ ഒരു കണ്ടസ്റ്റൻ്റാണ് അൻസിബ ഹസൻ

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ വലിയതോതിലുള്ള ശ്രദ്ധ നേടുന്ന ഒരു റിയാലിറ്റി ഷോയാണ് ഇപ്പോൾ ബിഗ് ബോസിന്റെ ആറാം സീസൺ ആണ് നടക്കുന്നത് എല്ലാ സീസണിലും രണ്ടു വ്യക്തികൾ തമ്മിലുള്ള ഒരു പോര് നമുക്ക് കാണാൻ സാധിക്കും അല്ലെങ്കിൽ രണ്ടുപേരെ മാത്രം ബിഗ് ബോസ് കൂടുതലായിട്ട് ടാർഗറ്റ് ചെയ്യുന്നതായി കാണാൻ സാധിക്കും അത് എല്ലാ സീസണിലും ഉള്ള ഒരു രീതി തന്നെയാണ് അത്തരത്തിൽ ഈ സീസണിൽ ബിഗ് ബോസ് ടാർഗറ്റ് ചെയ്യുന്ന രണ്ടുപേരാണ് ജാസ്മിനും ഇരുവരും തമ്മിൽ ഒരു വലിയ മത്സരം തന്നെ പുറത്തു നടക്കുന്നുണ്ട് ഇവർക്ക് വേണ്ടി ആരാധകരും പലരീതിയിൽ സംസാരിക്കുന്നത് നമുക്ക് കാണാൻ സാധിക്കും അത്തരത്തിൽ കഴിഞ്ഞ ആഴ്ചയിലെ ജാസ്മിന്റെ പ്രവർത്തിയെ കുറിച്ച് വിമർശിച്ചു കൊണ്ടും അൻസിബയെ സപ്പോർട്ട് ചെയ്തുകൊണ്ടും ഒരു ബിഗ് ബോസ് ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

ഒരാളുടെ മുന്നിലും തല കുനിക്കാതെ ആരുടെയും അടിമയായി നിൽക്കാതെ സ്ഥാനമാനങ്ങൾക്ക് വേണ്ടി ആരെയും താങ്ങി നിൽക്കാതെ മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ വേണ്ടി ക്യൂട്ട്നസ് വാരി വിതറാതെ ക്ലാസിക് & പവർഫുൾ ലേഡിയായി മാത്രം നിലകൊണ്ട സീസൺ 6 ലെ ഒരേ ഒരു കണ്ടസ്റ്റൻ്റാണ് അൻസിബ ഹസൻ ….ഗബ്രിയോടും റെസ്മിനോടും ഒപ്പം ഫുൾ ടൈം കട്ടിലിൽ ഇരുന്ന് ക്യൂട്ട്നസും കുത്സിതവും പരദൂഷണവുമായിരുന്ന ജാസ്മിനെ ഇവർ കാണാതെ ഒരോ കണ്ടസ്റ്റൻസിൻ്റെയും ഗെയിം രീതികളെ മനസിലാക്കി കരു നീക്കി റിയൽ BB ഗെയിം കാഴ്ച്ച വെക്കുന്ന അൻസിബ ഹസൻ ഇക്കൂട്ടർക്ക് മാത്രം വിഷവും പരദൂഷണവുമായി മാറിയതിൻ്റെ ലോജിക്കാണ് മനസിലാകാഞ്ഞത് …

ആർക്ക് diamond കിട്ടിയാലും അൻസിബക്ക് കിട്ടരുത് എന്ന് ജാസ്മിൻ റെസ്മിനോട് പറയുന്നത് പലരും ശ്രദ്ധിച്ച് കാണില്ല …diamond അല്ല എന്ത് തേങ്ങയായാലും വ്യക്തിത്വം കളഞ്ഞ് ഒരു പരിപാടിക്കും കെഞ്ചി കേണ് എവിക്ഷനെ ഭയന്ന് നിൽക്കാൻ അൻസിബ എന്ന റിയൽ ഗെയ്മർ മെനക്കെടില്ല എന്നത് ചിന്നുക്കുട്ടിക്ക് മനസിലായിട്ടില്ല …ഈ സീസണിൽ അൻസിബ ഫിനാലെയിൽ എത്തുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല … പക്ഷേ ജാസ്മിൻ എന്ന ചിന്നുമോളൊക്കെ രണ്ടകലം പാലിച്ച് നിൽക്കണം ഈ സ്ത്രീയുടെ വ്യക്തിത്വത്തിനും പക്വതക്കും ഗെയ്മിനും മുന്നിൽ എന്ന് ഓർമപ്പെടുത്തുന്നു …അൻസിബ

Scroll to Top