ഹന്‍സിക കൃഷ്ണയ്ക്ക് ബോയ് ഫ്രണ്ടുണ്ടോ? ചേച്ചിമാര്‍ കുഞ്ഞനിയത്തിയെ എത്രമാത്രം മനസ്സിലാക്കി എന്ന് ഒരു ചെറിയ ടെസ്റ്റ്

ഒരുപാട് ആരാധകരുളള താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരൊക്കെ ഇൻസ്റ്റാഗ്രാമിലെ ധാരാളം ഫോളോവേഴ്സുള്ള താരങ്ങളാണ്. ഇപ്പോള്‍ യൂട്യൂബിലും ഇവര്‍ തിളങ്ങുന്ന താരങ്ങളാണ്. ഇവരുടെ വ്ലോഗിങ് വീഡിയോസ് എല്ലാം തന്നെ യൂട്യൂബിൽ നമ്പർ വൺ ആയി ട്രെൻഡിങ് നിൽക്കാറുണ്ട്.

ഇവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ആഘോഷങ്ങളും ഇവർ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട്ഇവർ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷങ്ങൾക്കകം ആണ് സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്. വസവും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം അമ്മയെയും ചേച്ചിമാരെയും ഇരുത്തി ഹൻസിക ഒരു വീഡിയോ ചെയ്തിരുന്നു. ആർക്കാണ് തന്നെ ഏറ്റവും കൂടുതൽ അറിയുന്നത് എന്ന ടെസ്റ്റ് വീഡിയോയിൽ.

തന്റെ ഇഷ്ടങ്ങളെ കുറിച്ചും മറ്റുമൊക്കെ ഹൻസിക എല്ലാവരോടും ചോ​ദ്യങ്ങൾ ചോദിക്കുന്നുണ്ട്. ചോദ്യങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് തനിക്ക് ബോയ്ഫ്രണ്ട് ഉണ്ടോ എന്ന ചോദ്യമായിരുന്നു. ബോയ് ഫ്രണ്ട് ഉണ്ടെന്നായിരുന്നു ചേച്ചി ഇഷാനിയുടെ മറുപടി. ഇല്ലെന്ന് അമ്മയും മറ്റ് ചേച്ചിമാരും പറയുന്നു.

അങ്ങനൊരു ഫ്രണ്ട് തനിക്ക് ഇല്ലെന്നാണ് ഹൻസികയും പറഞ്ഞത്. ഹൻസികയ്ക്ക് യൂട്യൂബ് ചാനലുമുണ്ട്. ഡാൻസ് റീലുകളും താരപുത്രി പങ്കുവെക്കാറുണ്ട്.

Scroll to Top