ഇപ്പോഴുള്ള ജഗദീഷിന്റെ കരിയർ ഗ്രാഫ് പരിശോധിചാൽ അതിനെല്ലാം തുടക്കം ഈ സിനിമയിൽ നിന്ന് ആണെന്ന് പറയേണ്ടി വരും..

മലയാള സിനിമയിൽ തന്റെ കഴിവ് അടുത്തകാലത്ത് മാത്രം ഉപയോഗിക്കാൻ ഭാഗ്യം ലഭിച്ച ഒരു നടനാണ് ജഗദീഷ് എന്ന് പറയണം അത്രയും കാലം ഹാസ്യനാടൻ എന്ന ലേബലിലാണ് ജഗദീഷ് നിലനിന്നിരുന്നത് മാത്രമല്ല എന്ന് അടുത്ത കാലം കൊണ്ട് താരം തെളിയിക്കുകയാണ് ചെയ്തത് അതിന് കാരണമായി മാറിയ ചിത്രമായിരുന്നു ലീല എന്ന ചിത്രം ലീല എന്ന ചിത്രത്തിലെ ജഗദീഷിന്റെ പ്രകടനം ഒരിക്കലും ആർക്കും മറക്കാൻ സാധിക്കില്ല അത്രത്തോളം മികച്ച പ്രകടനം ആയിരുന്നു ഈ ചിത്രത്തിൽ താരം കാഴ്ച വെച്ചിരുന്നത് ഇപ്പോൾ ഈ ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തെ കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ.

ജഗദീഷ് 𝗮𝘀 തങ്കപ്പൻ നായർസ്വന്തം മകളെ ക്രൂരമായി ബലാത്സംഗം ചെയുന്ന നീചൻ ആയ അച്ഛൻ കഥാപാത്രം…സ്വന്തം ഭാര്യയിൽ നിന്നു ലൈംഗിക സംതൃപ്തി ലഭിക്കില്ല എന്ന് ഉറപ്പായപ്പോൾ കിട്ടിയ അവസരം മുതലെടുത്തു സ്വന്തം മകളെ കീഴ്പ്പെടുത്തിയ വൃത്തികെട്ട കഥാപാത്രംഒരിക്കൽ പോലും സംഭവിച്ച തെറ്റിൽ പശ്ചാതപിക്കുന്നില്ല അയാൾ. ഒപ്പം വീണ്ടും മകളോട് ക്രൂരമായിട്ടാണ് അയാൾ പെരുമാറുന്നതും..ഉണ്ണി. ആർ സ്ക്രിപ്റ്റ് എഴുതി രഞ്ജിത്ത് സംവിധാനം ചെയ്ത ലീല എന്ന സിനിമയിൽ ജഗദീഷ് അവതരിപ്പിച്ച കഥാപാത്രംജഗദീഷ് എന്ന നടന്റെ ഇമേജ് പൂർണമായും ബ്രേക്ക്‌ ചെയ്ത സിനിമഇപ്പോഴുള്ള ജഗദീഷിന്റെ കരിയർ ഗ്രാഫ് പരിശോധിചാൽ അതിനെല്ലാം തുടക്കം ഈ സിനിമയിൽ നിന്ന് ആണെന്ന് പറയേണ്ടി വരും..ചെയ്യാൻ മടിക്കുന്ന കഥാപാത്രം ധൈര്യപൂർവം ഏറ്റെടുത്തു മികച്ചതാക്കി അദ്ദേഹം.. ബോഡി ലാംഗ്വേജ്, ലുക്ക്‌ ഒക്കെ പക്കാ പെർഫെക്ട് ആയിരുന്നു ബിജു മേനോൻ അവതരിപ്പിച്ച കുട്ടിയപ്പന്റെ ലൈംഗിക ഫാന്റസിക്ക് വേണ്ടി അയാൾ നടത്തുന്ന യാത്ര ആണ് സിനിമ..വിചിത്രമായ സ്വഭാവം ഉള്ള പെണ്ണ് പിടിയൻ പരിവേഷം ഉള്ള നായക കഥാപാത്രം അയാളിൽ ഒരിക്കൽ ഒരു വിചിത്രമായ ലൈംഗിക ചിന്ത ഉണരുന്നു അയാൾക്ക് ഒരു കൊമ്പനെ വേണം.. ഒപ്പം ഒരു കൊച്ചു പെൺകുട്ടിയെയും. രണ്ടും അന്വേഷിച്ചു കൊണ്ടുള്ള യാത്രയിൽ അയാൾക്കൊപ്പം പിള്ളേച്ഛനും ദാസപാപ്പിയും ഉണ്ട്..ആ യാത്രയിൽ ഉണ്ടാവുന്ന സംഭവങ്ങൾ കണ്ടു മുട്ടുന്ന വ്യക്തികൾ ഇതൊക്കെയാണ് ഈ സിനിമയിലൂടെ രഞ്ജിത്ത് പ്രേക്ഷകർക്ക് കാണിച്ചു തരുന്നത്.മുൻ നിര താരങ്ങൾ പിന്മാറിയപ്പോൾ അവസാനം ബിജു മേനോനിലേക്ക് എത്തുകയായിരുന്നു കുട്ടിയപ്പൻ എന്ന റോൾ. അദ്ദേഹം അത് നന്നായി ചെയ്തിട്ടുമുണ്ട്. ഒരു മെയിൽ ഷോവനിസ്റ് ആയി പെരുമാറുമ്പോഴും അയാൾ ബലഹീനൻ ആണ്.. ഡയലോഗ് ഡെലിവറി, സ്വഗ്, ഒക്കെ പക്കാ ആയിരുന്നു.ശ്രദ്ധേയമായ റോളിൽ വിജയരാഘവൻ സിനിമയിൽ ഉണ്ട്. സന്തത സഹചാരി പിള്ളേച്ചൻ ആയിട്ട്.. കുട്ടിയപ്പൻ ചെയുന്നത് ഒക്കെ കാണാനും ആസ്വദിക്കാനും ഇഷ്ടപ്പെടുന്ന ഒരാളായി. പക്ഷെ സ്വന്തം വീട്ടിൽ കുട്ടിയപ്പൻ ചെന്ന് എന്നറിയുമ്പോൾ പേടിയോടെ അങ്ങോട്ട്‌
ചെല്ലുന്ന തന്ത കഥാപാത്രം

ദാസപ്പാപ്പി എന്ന കൂട്ടികൊടുപ്പുകാരൻ ആയി ഇന്ദ്രൻസ്.. നന്നായി ചെയ്തിട്ടുണ്ട്. പക്കാ ഒരു പിമ്പ് റോൾ പിന്നെ ജഗദീഷ് : ആൾറെഡി പറഞ്ഞ് കഴിഞ്ഞു..നായിക റോളിൽ പാർവതി നമ്പ്യാർ.. ലീല എന്ന കഥാപാത്രം അത് ആവശ്യപ്പെടുന്ന രീതിയിൽ അവരും നന്നായി ചെയ്തു. ഇനി ഒന്നും നഷ്ടപ്പെടാനില്ലാത്ത എപ്പോഴും വിഷാദ ഭാവം മുഖത്ത് പ്രകടിപ്പിച്ചു കൊണ്ട് കുട്ടിയപ്പന്റെ വിചിത്ര ഫാന്റസിയുടെ ഭാഗമാവാൻ അയാൾക്കൊപ്പം യാത്ര ചെയുന്ന കഥാപാത്രം..കുട്ടിയപ്പന്റെ മനസ്സിലിരിപ്പ് എന്താണെന്ന് ആർക്കും അറിയില്ല.. അറിഞ്ഞു തുടങ്ങിയപ്പോഴേക്കും എല്ലാം അയാളിൽ നിന്ന് നഷ്ടപ്പെടുന്നു. അതാണ്‌ ക്ലൈമാക്സ്‌…സുരേഷ് കൃഷ്ണ, സുധീർ കരമന,മാലാ പാർവതി,മുത്തുമണി,പ്രിയങ്ക നായർ, കവിത നായർ, പദ്മിനി,കൊച്ചു പ്രേമൻ, വത്സല മേനോൻ, ശാന്ത കുമാരി,ആദിനാട് ശശി, നസീർ സംക്രാന്തി, ശ്രീരാമൻ, പോളി വത്സൻ കോട്ടയം പുരുഷൻ, ചിത്തിര റോസ് മാത്യു,സിനി എബ്രഹാം എന്നിവർ മറ്റു വേഷങ്ങളിൽപ്രശാന്ത് രവീന്ദ്രന്റെ ക്യാമറ
ബിജിപാലിന്റെ സംഗീതം …രണ്ടും നന്നായിരുന്നുക്യാപിറ്റോൾ ഫിലിംസിനു വേണ്ടി സംവിധായകൻ തന്നെയാണ് സിനിമ നിർമിച്ചിരിക്കുന്നത്

Scroll to Top