വാളുകൊണ്ട് മൂക്ക് വിച്ഛേദിക്കുകയും നാവ് അറുത്തു മാറ്റുകയും ചെയ്തിരുന്നു ദർശനുൾപ്പെടെ 14 പേരാണ് പ്രതികൾ. ഒന്നാം പ്രതി കാമുകി പവിത്ര ഗൗഡയാണ്

അടുത്ത സമയത്ത് വളരെയധികം ശ്രദ്ധ നേടിയ ഒന്നായിരുന്നു കന്നഡ സൂപ്പർസ്റ്റാറായ ദർശൻ ഒരു വ്യക്തിയെ കൊന്നു എന്ന വാർത്ത ഈ വാർത്ത കേട്ട് എല്ലാവരും ഞെട്ടിപ്പോയിരുന്നു ഒരു സിനിമാനടൻ ഇത്തരത്തിൽ പ്രവർത്തിച്ചത് എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു എന്ന് പറയുന്നതാണ് സത്യം എന്നാൽ ഇപ്പോൾ ഇത് ദർശൻ രാഘവേന്ദ്ര എന്ന വ്യക്തിയെ കൊല്ലാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും എങ്ങനെയാണ് കൊന്നത് എന്നതിനെക്കുറിച്ച് ഒക്കെയുള്ള വാർത്തകളാണ് ശ്രദ്ധ നേടുന്നത് ഒരു ഇൻസ്റ്റഗ്രാം പേജ് പങ്കുവെച്ച ഈ കുറിപ്പ് മുഴുവനായി വായിക്കാം

ദർശൻ തൻ്റെ മികച്ച ആരാധകൻ എന്ന നിലയിലാണ് അയാളെ നേരിട്ടുകാ ണാൻ ആഗ്രഹിക്കുന്നതെന്ന് രാഘവേന്ദ്ര അറിയിച്ചപ്പോ ൾ ഉടനടി ഭാര്യയോട് യാത്രപറഞ്ഞ് ഒരു ക്യാബിൽ ഇക്കഴിഞ്ഞ ജൂൺ 8 ന് ബാംഗ്ലൂരിന് രാഘവേന്ദ്രക്കൊപ്പം അയാൾ യാത്രതിരിച്ചു.
വഴിയിൽ ദർശന്റെ ചില ഗുണ്ടകൾ കാറിൽക്കയറി. രണ്ടു നാളുകളായി ദര്ശന്റെ ആളുകൾ രേണുകാസ്വാ മിയെ നിരീക്ഷിച്ചുവരുകയായിരുന്നു. മരണത്തിലേ ക്കാണ് പോകുന്നതെന്ന യാഥാർഥ്യമറിയാതെ ആ സാധു, താൻ ദൈവത്തേക്കാളുപരി ആരാധിക്കുന്ന തൻ്റെ പ്രിയപ്പെട്ട താരത്തെ നേരിൽക്കാണാനുള്ള മോഹവുമായാ ണ് അവർക്കൊപ്പം യാത്രചെയ്തത്.

രാത്രിയോടെ അവർ മൈസൂരിനടുത്തുള്ള പട്ടാന ഗരെയിലെ ആളൊഴിഞ്ഞ ഒരു ഷെഡിൽ എത്തി ച്ചേർന്നു. അവിടെവച്ച് ദർശന്റെ ഗുണ്ടകൾ രേണുകാ സ്വാമിയേ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. അൽപ്പനേരം കഴി ഞ്ഞപ്പോൾ സാക്ഷാൽ ദർശൻ തന്നെ നേരിട്ട് മുന്നിലെത്തി.
തലപൊട്ടി ചോരവാർന്നൊഴുകുന്ന കണ്ണുകളിലൂടെ അയാൾ തൻ്റെ ആരാധ്യനായകനെ നേരിൽക്കണ്ടു. ദർശനെ കണ്ടമാത്രയിൽ മനസ്സിൽ നിറഞ്ഞ സന്തോഷത്തോടെ രേണുകാസ്വാമി അയാളെ നോക്കി ചിരിച്ചതും ദർശന്റെ കൈ ഊക്കോടെ അയാളുടെ കരണത്തുപതിഞ്ഞതും ഒപ്പമായിരുന്നു. ഞാൻ അങ്ങയെ നേരിട്ടുകാണാൻ വന്നതാണെന്നും എന്തിനാണ് തന്നെ മർദ്ദിക്കുന്നതെന്നും അയാൾ പലതവണ കൈതൊഴുതു ചോദിക്കുന്നുണ്ടായിരുന്നു.

പിന്നീട് തൻ്റെ അരയിലെ ബെൽറ്റൂരി ദർശൻ രേണുകാ സ്വാമിയെ ബോധം നശിക്കും വരെ പൊതിരെ തല്ലി.. ബെൽറ്റ്‌ കൊണ്ട് മർദ്ദിച്ചിട്ടും കലിയടങ്ങാതെ ആജാന ബാഹുവായ ദർശൻ സ്ഥൂലഗാത്രനായ രേണുകാസ്വാ മിയെ തൂക്കിയെടുത്ത് ഒരു തവണ ഭിത്തിയിലേക്കും മറ്റൊരുതവണ അവിടെയുണ്ടായിരുന്ന ടിപ്പർ ലോറിയി ലേക്കും എറിയുകയും ചെയ്തു. മടങ്ങാൻ നേരം അവനെ ഇഞ്ചിഞ്ചായി മാത്രമേ കൊല്ലാവൂ എന്ന നിർദ്ദേശം നൽകാനും അയാൾ മറന്നില്ല. മർദ്ദനം നേരിട്ടുകാണാൻ പവിത്ര ഗൗഡയും അല്പനേരത്തേക്ക് അവിടെയെത്തിയിരുന്നു.
ജൂൺ 9 വെളുപ്പിന് മൂന്നു മണിക്കും അഞ്ചു മണിക്കുമിട യിലാണ് രേണുകാസ്വാമി കൊല്ലപ്പെടുന്നത്. അതിനിടെ അയാൾ ക്രൂരമായ യാതനകളാണ് ഏറ്റുവാങ്ങിയത്. വാളുകൊണ്ട് മൂക്ക് വിച്ഛേദിക്കുകയും നാവ് അറുത്തു മാറ്റുകയും ചെയ്തിരുന്നു. ദർശനുൾപ്പെടെ 14 പേരാണ് പ്രതികൾ. ഒന്നാം പ്രതി കാമുകി പവിത്ര ഗൗഡയാണ്, കൊലപാതക പ്രേരണാ കുറ്റം, കോല നടപ്പാക്കാൻ നേതൃത്വം നൽകിയ ദർശൻ രണ്ടാം പ്രതിയാണ്. ചിത്രദുർഗയിൽ നിന്നും രേണു കാസ്വാമിയെ തട്ടിക്കൊണ്ടുവരാൻ കൂട്ടുനിന്ന വേറെ യും ആളുകൾ ഈ സംഘത്തിലുണ്ടാകാമെന്ന കണക്കുകൂട്ടലിൽ പോലീസ് അന്വേഷണം ആ വഴിക്കും നടക്കുന്നുണ്ട്. ചന്ദനമരവ്യവസായിയും ധനാഢ്യനുമായ സൂപ്പർ സ്റ്റാർ ദർശനും ഗ്ലാമർ താരമായി അഭ്രപാളികളിൽ തിള ങ്ങിനിന്ന പവിത്ര ഗൗഡയും ഇപ്പോൾ ജയിലറയിലെ കുടുസ്സുമുറിയിൽ ചെയ്തുകൂട്ടിയ കൊടും പാപം ഓർത്ത് സ്വയം വിലപിക്കുകയാണ്. ഇരുവരുടെയും ആരാധക രുൾപ്പെടെയുള്ള ജനം ഇന്ന് അവരെ വെറുത്തു കഴി ഞ്ഞു. ഒരു സാധുവിനെ ഇത്ര നിഷ്ടൂരമായി കൊലപ്പെടു ത്തിയതിലെ അമർഷം അവർ പരസ്യമായി പ്രടിപ്പിക്കാൻ മടിക്കുന്നില്ല.
ഇപ്പോൾ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ HD കുമാരസ്വാമി ലോകസഭയിലേക്ക് തെരഞ്ഞെടുക്ക പ്പെട്ടതിനാൽ അദ്ദേഹം ഒഴിഞ്ഞ ചെന്നപ്പട്ടണ നിയമ സഭാസീറ്റിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി ദർശനെ മത്സരിപ്പിക്കാനുള്ള ഒരുക്കങ്ങൾ അണിയറയിൽ നടന്നുവരവേയാണ് കൊലപാതകക്കേസിൽ അദ്ദേഹം അകപ്പെട്ടത്

Scroll to Top