ഇല്ലില്ല… ഇവൻ വൃത്തിക്ക് കളിക്കുന്നതാ… എനിക്ക് പറ്റില്ല. അയ്യോ ഗബ്രീ… അയ്യോ ഞാനിനി എന്ത് ചെയ്യും? എനിക്കിനി ആരും ഇല്ല, ​ഗബ്രിയുടെ പുറത്താകലിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ബിഗ് ബോസ് സീസൺ ആറിൽ നിന്നും ഗബ്രി പുറത്തായതോടെ കരച്ചിലടക്കാനാകെ ജാസ്മിൻ. ശനിയാഴ്ചത്തെ എവിക്ഷൻ റൗണ്ടിൽ അവസാന നാലിൽ ഉണ്ടായിരുന്നത് റിഷി, അൻസിബ, ജാസ്മിൻ, ഗബ്രി എന്നിവരായിരുന്നു. എന്നാൽ ആദ്യത്തെ റൗണ്ടിൽ ബോക്സിനുള്ളിൽ വച്ചിരുന്ന സ്ക്രാച്ച് കാർഡിൽ റിഷി, അൻസിബ എന്നിവരുടെ പേരാണ് ഉണ്ടായിരുന്നത്. ഇതോടെ ഇവർ ഇരുവരും ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിൽ സേവ് ആയി.

പിന്നീട് അവസാന റൗണ്ടിൽ ഗബ്രിയും ജാസ്മിനും മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഇഴയടുപ്പം കാണിക്കുന്ന ബിഗ് ബോസ് നിമിഷങ്ങൾ വീഡിയോയുടെ രൂപത്തിൽ ഇരുവർക്കുമായി പ്രദർശിപ്പിച്ചു.

എവിക്ഷൻ റൂമിലെത്തിയത് മുതൽ അതീവ സമ്മർദ്ദത്തിലായിരുന്നു ജാസ്മിൻ. അവസാനം ഈ റൂമിലുള്ള ഒരു ബാനറിന്റെ കർട്ടൺ ഇരുവരും ചേർന്ന് നീക്കുകയും, ഗബ്രി എവിക്റ്റഡായി എന്നു കാണുകയും ചെയ്തു.

ഇതോടെ വിതുമ്പലടക്കാൻ ജാസ്മിൻ പാടുപെട്ടു. “ഇല്ലില്ല… ഇവൻ വൃത്തിക്ക് കളിക്കുന്നതാ… എനിക്ക് പറ്റില്ല. അയ്യോ ഗബ്രീ… അയ്യോ ഞാനിനി എന്ത് ചെയ്യും? എനിക്കിനി ആരും ഇല്ല,” തുടങ്ങി ഗബ്രിയെ കെട്ടിപ്പിടിച്ച് ജാസ്മിൻ പൊട്ടിക്കരയുന്നതാണ് കണ്ടത്. ഒടുവിൽ ഗബ്രി തന്നെ ജാസ്മിനെ ആശ്വസിപ്പിച്ച് ബിഗ് ബോസ് ഹൌസിലേക്ക് തിരിച്ചയച്ചു.

Scroll to Top