പണത്തിനും പ്രശസ്തിയിലും ഒന്നിലും ഒരു കാര്യവുമില്ല, ജീവിതത്തിൽ അപ്രതീക്ഷിതമായി പലതും സംഭവിക്കും, അതിലൊന്നും പകച്ച് നിൽക്കാതെ മുന്നോട്ട് പൊയ്‌ക്കൊണ്ടേ ഇരിക്കണം, മഞ്ജു വാര്യറിന്റെ വാക്കുകൾ ചർച്ചയാകുന്നു

മലയാളികള്‍ക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യര്‍. സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നില്‍ക്കുന്നതും. ശേഷം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഞ്ജു തിരിച്ചെത്തിയത്. ഇന്ന് ഒരുപാട് സ്ത്രീകള്‍ക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യര്‍.

ഇപ്പോഴിതാ മഞ്ജുവിന്റെ ചില വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അടുത്തിടെ നടി ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിനയം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മഞ്ജുവിന്റെ മറുപടി. നടിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;

അത് നമ്മുടെ കൈയില്‍ ഉള്ളൊരു കാര്യമല്ല, അത് നമ്മള്‍ എടുക്കുന്ന തീരുമാനം അല്ല. പ്രേക്ഷകര്‍ക്ക് മടുക്കുമ്പോള്‍ അഭിനയം ഉപേക്ഷിച്ചേ പറ്റൂ. എന്നാല്‍ സിനിമ മേഖലയില്‍ പിന്നീട് കൊറിയോഗ്രാഫര്‍ ആയി തുടരാന്‍ ആണ് ആഗ്രഹിക്കുന്നത്. എന്നും മഞ്ജു പറയുന്നു. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരെക്കുറിച്ചും, സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം വാചാലയാകുന്ന മഞ്ജു, തന്റെ പേരിലുള്ള ലോണിനെ കുറിച്ചുകൂടി സംസാരിക്കുന്നുണ്ട്.

നിലവില്‍ തന്റെ പേരില്‍ മൂന്നോളം ലോണുണ്ട് എന്നാണ് ഒരു മടിയും കൂടാതെ മഞ്ജു തുറന്ന് പറയുന്നത്. അതുപോലെ തന്നെ ഒരുപാട് പേര് പറയുന്നത് കേട്ടിട്ടുണ്ട് പണം ഉണ്ടെങ്കില്‍ സമാധാനം ഉണ്ട്. ഒരുപാട് കാശ് ഉള്ളവര്‍ ഭാഗ്യം ചെയ്തവരാണ് എന്നൊക്കെ, എന്നാല്‍ എന്റെ അനുഭവത്തില്‍ നിന്നും അതിലൊന്നും ഒരു കാര്യവുമില്ല എന്നാണ് തോന്നിയിട്ടുള്ളത്. ഓരോ ദിവസം അവസാനിക്കുമ്പോഴും സമാധാനത്തോടെ ഉറങ്ങാല്‍ കഴിയുന്നുണ്ടെകില്‍ അവരാണ് ഈ ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്തവര്‍ എന്നാണ് എനിക്ക് എന്റെ അനുഭവങ്ങളില്‍ നിന്നും മനസിലായിട്ടുള്ളത്.

അല്ലാതെ പണത്തിനും പ്രശസ്തിയിലും ഒന്നിലും ഒരു കാര്യവുമില്ല എന്നും മഞ്ജു പറയുന്നു. അതുപോലെ തന്നെ ഒരിക്കലും ഫ്യൂച്ചറിനെക്കുറിച്ചു യാതൊരു ചിന്തയും ഇല്ലാത്ത ആളാണ് ഞാന്‍. നമ്മുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി പലതും സംഭവിക്കും, അതിലൊന്നും പകച്ച് നില്‍ക്കാതെ മുന്നോട്ട് പൊയ്‌ക്കൊണ്ടേ ഇരിക്കണം എന്നും മഞ്ജു പറയുന്നു.

Scroll to Top