ഹാസ്യം ഇത്രയും നന്നായി ഒതുക്കി കൈകാര്യം ചെയ്യുന്ന ഒരാൾ ലാൽ സാർ മാത്രം, സാറിന്റെ ചിരിയും എല്ലാവരോടുമുള്ള ഇടപെടലും പ്രചോദനം- ഇന്ദ്രൻ‌സ്

മലയാളത്തിൽ ഹാസ്യനടനായെത്തി , ഇന്ന് മികച്ച നടന്മാരിൽ ഒരാളായി മാറിയ താരമാണ് ഇന്ദ്രൻസ് . കഥാവശേഷനിലെ കള്ളനും അപ്പോത്തിക്കിരിയിലെ ജോസഫും മണ്‍റോ തുരുത്തിലെ മുത്തച്ഛനും ഉടലിലെ കുട്ടിച്ചായനും ഇന്ദ്രൻസ് പകർന്നാടിയ വേഷങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ തനിക്ക് ഏറെ പ്രിയപ്പെട്ട മോഹൻലാലിനെ പറ്റി ഇന്ദ്രൻസ് സ്വകാര്യ ഓൺലൈൻ മാദ്ധ്യമത്തിനോട് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് .

ഹാസ്യ നടൻ എന്ന നിലയിൽ തനിക്ക് ഏറെ പ്രചോദനമേകിയ നടനാണ് മോഹൻലാൽ എന്നാണ് ഇന്ദ്രൻസ് പറയുന്നത് . എന്നാൽ തനിക്ക് അധികം സിനിമികൾ അദ്ദേഹത്തിനൊപ്പം ചെയ്യാൻ ആയില്ലെന്നും ഇന്ദ്രൻസ് പറയുന്നു .

‘ ലാൽ സാറുമായി അങ്ങനെ ഒരുപാട് സിനിമകൾ ചെയ്യാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല . കുറച്ച് സിനിമകൾ . അതു തന്നെ സാറിന്റെ ഓടിയ സിനിമകളിലാണ് ചേരാൻ പറ്റിയത് . എനിക്ക് അപൂർവ്വം സിനിമകളേയുള്ളൂ. പക്ഷെ അതിന് മുൻപ് വസ്ത്രാലങ്കാരം ചെയ്യുന്ന സമയത്ത് തന്നെ സാർ ഉള്ള സെറ്റിൽ നല്ല ഉണർവാണ് . സാറിന്റെ ചിരിയും , എല്ലാവരോടുമുള്ള ഇടപെടലുമൊക്കെ പ്രചോദനമായിട്ടുണ്ട് . ബാലേട്ടനിലൊക്കെ അദ്ദേഹത്തോടൊപ്പം നല്ല മുഹൂർത്തങ്ങളുണ്ട് . അതൊക്കെ നല്ല ഒഴുക്കുള്ള അഭിനയമാണ് . ഹാസ്യം ഇത്രയും നന്നായി ഒതുക്കി കൈകാര്യം ചെയ്യുന്ന ഒരാൾ ലാൽ സാർ മാത്രമാണ് ‘ – ഇന്ദ്രൻസ് പറയുന്നു.

Scroll to Top