ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഈ മനുഷ്യൻ ഇങ്ങനെ നിറഞ്ഞ ചിരിയോടെ, തലയെടുപ്പോടെ വിജയസോപാനത്തിൽ കയറി നില്ക്കുന്നത് കാണുവാനാണ്. ഒരു മനുഷ്യനെ ഹീനമായി തേജോവധം ചെയ്യുന്ന അധമ രാഷ്ട്രീയത്തെ ജനങ്ങൾ തിരിച്ചറിയുമെന്ന് തന്നെ ഉറച്ചു വിശ്വസിച്ചു. അത് തൃശൂരിലെ ജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ കാണിച്ചും തന്നു

തൃശൂരില്‍ വമ്പൻ വിജയം നേടിയ സുരേഷ് ഗോപിയെ പ്രശംസിച്ച് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം അങ്ങേരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയായിരുന്നു. ഡൈബത്തിന്റെ സ്വന്തം നാട്ടിൽ 140 തെരഞ്ഞെടുക്കപ്പെട്ട പ്രബുദ്ധ ജനപ്രതിനിധികളുണ്ടെങ്കിലും ഒരാവശ്യം വന്നാൽ രക്ഷ തേടി “സാണകം ” സവിട്ടാൻ റെഡിയാവുന്ന ടീംസിനു അന്നേരം ” സാണകം ” പഞ്ചഗവ്യം പോലെ ഔഷധയോഗ്യമാവും. ആവശ്യം കഴിഞ്ഞാൽ വീണ്ടും അയ്യോ ചാണകത്തിൽ ചവിട്ടല്ലേ പ്രബുദ്ധരെ എന്ന നിലവിളി ശബ്ദം ഇട്ട് ഇരവാദം ഇറക്കലെന്ന് പറയുകയാണ് മാധ്യമ പ്രവർത്തക.

കുറിപ്പിങ്ങനെ

ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഈ മനുഷ്യൻ ഇങ്ങനെ നിറഞ്ഞ ചിരിയോടെ, തലയെടുപ്പോടെ വിജയസോപാനത്തിൽ കയറി നില്ക്കുന്നത് കാണുവാനാണ്. ഒരു മനുഷ്യനെ ഹീനമായി തേജോവധം ചെയ്യുന്ന അധമ രാഷ്ട്രീയത്തെ ജനങ്ങൾ തിരിച്ചറിയുമെന്ന് തന്നെ ഉറച്ചു വിശ്വസിച്ചു. അത് തൃശൂരിലെ ജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ കാണിച്ചും തന്നു

ഹൃദയത്തിൽ നിന്നും സമർപ്പിച്ച നേർച്ചയ്ക്ക് വരെ കണക്ക് പറയേണ്ടി വന്ന മനുഷ്യൻ. രാഷ്ട്രീയ നിലപാടുകളുടെ പേരില്‍, അതും മോദിയെന്ന രാഷ്ട്രീയനേതാവിനെ പിന്തുണയ്ക്കുന്നത് കൊണ്ടും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടിയിൽ ഉൾപ്പെട്ടതുകൊണ്ടും മാത്രം തുടക്കം മുതൽ പ്രബുദ്ധ കേരളം ശത്രുവായി കണ്ട ഒരു മനുഷ്യൻ. ഇഷ്ടമില്ലാത്ത അച്ചി തൊടുന്നത് എല്ലാം കുറ്റം എന്നത് പോലെ സുരേഷ് ഗോപി എന്ന മനുഷ്യൻ എന്ത്‌ ചെയ്താലും അതിൽ നെഗറ്റീവ് മാത്രം കണ്ടെത്തുന്ന കുറേ കുഴിത്തുരുമ്പ് മനുഷ്യർ, അവർ പടച്ചു വിട്ട നെറികെട്ട കഥകൾ. ആ കഥകളിൽ അവർ ഉൾപ്പെടുത്തിയത് കേവലം അദ്ദേഹത്തെ മാത്രമായിരുന്നില്ല, മറിച്ച് അദ്ദേഹത്തിന്റെ കുടുംബത്തെ കൂടി ആയിരുന്നു.

നേരം വെളുക്കുമ്പം തൊട്ട് ഇരുട്ടുവോളം അങ്ങേരെ ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെയായിരുന്നു. ഡൈബത്തിന്റെ സ്വന്തം നാട്ടിൽ 140 തെരഞ്ഞെടുക്കപ്പെട്ട പ്രബുദ്ധ ജനപ്രതിനിധികളുണ്ടെങ്കിലും ഒരാവശ്യം വന്നാൽ രക്ഷ തേടി “സാണകം ” സവിട്ടാൻ റെഡിയാവുന്ന ടീംസിനു അന്നേരം ” സാണകം ” പഞ്ചഗവ്യം പോലെ ഔഷധയോഗ്യമാവും. ആവശ്യം കഴിഞ്ഞാൽ വീണ്ടും അയ്യോ ചാണകത്തിൽ ചവിട്ടല്ലേ പ്രബുദ്ധരെ എന്ന നിലവിളി ശബ്ദം ഇട്ട് ഇരവാദം ഇറക്കൽ.

രാഷ്ട്രീയം എന്ന കേവലം അളവുകോൽ വച്ച് അളന്നെടുക്കാനുള്ള മനുഷ്യനല്ല സുരേഷ് ഗോപി എന്ന് പ്രതിയോഗികൾക്ക് വരെ അറിയാമായിരുന്നിട്ടും അദ്ദേഹത്തെ അപഹസിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കിയിട്ടില്ല പ്രബുദ്ധ കേരളം. കൊട്ടിയൂരിലെ അനന്തുവിനെയും അക്ഷരയെയും ചേർത്തണച്ചപ്പോൾ അദ്ദേഹം രാഷ്ട്രീയക്കാരനായിരുന്നില്ല. എച്ച് ഐ വി ബാധിതരായി പോയതിന്റെ പേരില്‍ അയിത്തം കല്പിക്കപ്പെട്ട രണ്ടു കുരുന്നുകളെ നാമടങ്ങുന്ന സമൂഹം ഒറ്റപ്പെടുത്തി, അക്ഷരകോവിലിനുള്ളില്‍ നിന്ന് പോലും പുറത്താക്കിയപ്പോള്‍, എച്ച് ഐ വി ബാധിതര്‍ എന്ന പേരില്‍ പ്രബുദ്ധ കേരളം സാമൂഹിക അയിത്തം കല്പിച്ചപ്പോള്‍ അവര്‍ക്ക് മുന്നില്‍ ദൈവദൂതനായി ചെല്ലാന്‍ ഈ ഒരു മനുഷ്യനേ കഴിഞ്ഞുള്ളൂ .അന്ന് കൊട്ടിയൂരിലെ സ്കൂളിലെത്തി അനന്തുവിനെയും അക്ഷരയെയും ചേര്‍ത്തുപിടിച്ചു അണച്ചുനിറുത്തി നാട്ടുകാര്‍ക്ക് മുന്നില്‍ എയിഡ്സ് പകരുന്നൊരു രോഗമല്ലെന്ന് ബോധവല്‍ക്കരണം നടത്താന്‍ അദ്ദേഹത്തെ ഭരിച്ചത് ഒരേ ഒരു വികാരം മാത്രം – മാനവികത.

അദ്ദേഹം തൃശൂരിലെ എം.എൽ.എ ആയിരുന്നില്ല ! തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം തനിക്ക് വോട്ടു തരാത്തവരെ മാറ്റി നിറുത്താൻ അദ്ദേഹം പഠിച്ചില്ല. പകരം കൊറോണ രോഗികള്‍ക്ക് പ്രാണവായു നല്‍കുന്ന ‘പ്രാണ പദ്ധതി’ തൃശൂർ ഗവ. മെഡിക്കല്‍ കോളേജില്‍ യഥാര്‍ത്ഥ്യമാക്കി ജനസേവനമെന്നത് കേവലം വോട്ടിൽ മാത്രമല്ലെന്ന് തെളിയിച്ചു. രോഗികളുടെ കട്ടിലിനരികിലേക്ക് പൈപ്പ് ലൈന്‍ വഴി ഓക്‌സിജന്‍ എത്തിക്കുന്ന പദ്ധതി നടപ്പാക്കാൻ അദ്ദേഹത്തെ പഠിപ്പിച്ചത് മാനവസേവ മാധവസേവയെന്ന ആപ്തവാക്യം

അദ്ദേഹം വട്ടവടയിലെ ജനപ്രതിനിധിയോ ഇടുക്കിയിലെ എം.എൽ എയോ ആയിരുന്നില്ല. 2018-ൽ മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊട്ടാക്കമ്പൂരിലെ വീട് സന്ദർശിച്ച ശേഷം പ്രദേശവാസികളുമായി സംസാരിച്ചപ്പോൾ മനസ്സിലാക്കിയ കുടിവെള്ള പ്രശ്നം ഒരു വർഷം തികയും മുമ്പേ തന്റെ എം.പി ഫണ്ടിൽ നിന്നും 73 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കോവിലൂർ കുടിവെള്ള പദ്ധതിയിലൂടെ പ്രാവർത്തികമാക്കി 900 കുടുംബങ്ങൾക്ക് കുടിവെള്ളം നല്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം സഹജീവിസ്നേഹം

അദ്ദേഹം കാസർകോട്ടെ എം.എൽ. എ ആയിരുന്നില്ല. എൻഡോസൾഫാൻ ബാധിതരെ സഹായിക്കുവാൻ മുന്നോട്ട് വന്നതു മുതൽ കാസർകോട് ജനറൽ ആശുപത്രി കോവിഡ് 19 ആശുപത്രിയാക്കി മാറ്റാൻ തീരുമാനിച്ച സമയം ആശുപത്രിയിലേക്ക് 212 കിടക്കകളും ഒരു ഹൈ എൻഡ് മോഡ് വെന്റിലേറ്ററും പോർട്ടബിൾ എക്സ്റേയും തുടങ്ങിയ സജ്ജീകരണങ്ങൾക്ക് സാമ്പത്തിക സഹായമായി കാസർകോട്ട് കലക്ടറെ അങ്ങോട്ടു വിളിച്ച് ബന്ധപ്പെട്ട് എംപി ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ സഹായം നല്കിയതും ബദിയടുക്കാ, മൂളിയാർ. ചെറുവത്തൂർ, പെരിയ , മംഗൽപ്പാടി എന്നീ സ്ഥലങ്ങളിലെ സിഎച്ച്സി സെന്ററുകളില്‍ ഡയാലിസിസ് ചെയ്യാൻ വേണ്ട ഉപകരണങ്ങൾക്കായി 29.25 ലക്ഷം എംപി ഫണ്ട് അനുവദിച്ചതിനും കാരണമായതിനും പിന്നിൽ ഒരൊറ്റ വികാരം മാത്രം – മനുഷ്യത്വം

എണ്ണിപ്പറയാൻ തുടങ്ങിയാൽ തീരില്ല ആ ലിസ്റ്റ് . മനുഷ്യനെ മനുഷ്യനായി മാത്രം കാണാൻ കഴിയുന്ന മാനവികതയുടെ , നിറഞ്ഞ സ്നേഹത്തിന്റെ ഒക്കെ പേര് ശ്രീ. സുരേഷ് ഗോപി എന്നാകുമ്പോൾ ആ മനുഷ്യനെ തള്ളിക്കളയാൻ വടക്കും നാഥനോ ഗുരുവായൂരപ്പനോ കഴിഞ്ഞില്ല

Scroll to Top