പെട്രോളെ.. വിട, ഡീസലെ… വിട, പുതിയ കുഞ്ഞൻ എംജി കോമറ്റ് ഇവി സ്വന്തമാക്കി മീനൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് മീനാക്ഷി അനൂപ്. മോഹൻലാൽ- പ്രിയദർശൻ ചിത്രമായ ‘ഒപ്പ’ത്തിൽ ബാലതാരമായെത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ മീനാക്ഷി വിവിധ ചാനലുകളിൽ അവതാരകയുമായി തിളങ്ങിയിട്ടുണ്ട്.

meenakshi

തന്റെ യാത്രകള്‍ക്കായി പുതിയ ഒരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. എം ജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് മോഡലായ കോമറ്റ് ഇ വിയാണ് മീനാക്ഷി തന്റെ യാത്രകള്‍ക്കായി തെരഞ്ഞെടുത്തത്. മീനാക്ഷി തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ‘ഇനിയും കുതിക്കാന്‍ വെമ്പുന്ന പെട്രോളെ വിട, ഡീസലേ വിട’ എന്ന കുറിപ്പോടെയാണ് മീനാക്ഷി തന്റെ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം ആരാധകകരുമായി പങ്കുവച്ചത്.

meenakshi

ഡാമുകളിൽ വെള്ളം വറ്റിയെന്നും കറണ്ട് ചാർജ് കുത്തനെ ഉയരുമെന്നും ഒരു ആരാധകൻ ചൂണ്ടിക്കാട്ടിയപ്പോൾ, ‘നമ്മ സൂര്യനെ പിടിച്ചിട്ടുണ്ട് …’ എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. എക്‌സ്‌ക്ലൂസീവ്, എക്‌സൈറ്റ്, എക്‌സിക്യൂട്ടീവ് എന്നീ വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ കുഞ്ഞന്‍ ഇലക്ട്രിക് വാഹനത്തിന് 6.98 ലക്ഷം രൂപ മുതല്‍ 9.23 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

meenkashi

ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന ഇലക്ട്രിക് കാറാണ് കോമറ്റ്. എന്നാല്‍, ഇതില്‍ ഏത് വേരിയന്റാണ് മീനാക്ഷി സ്വന്തമാക്കിയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Scroll to Top