കൂടുതലങ്ങ് ഷൈൻ ചെയ്യണ്ടെന്ന് പറഞ്ഞ് അമേരിക്കയിലെ ഒരു പരിപാടിക്കിടെ ശോഭന തന്നോട് ചൂടായതിനെ കുറിച്ച് പറഞ്ഞ് മുകേഷ്

മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ശോഭന. നടിയായും നർത്തകിയായും തിളങ്ങി നിൽക്കുന്ന താരം അടുത്തിടെയായി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ ശോഭനയോടുള്ള ആദരവായി ഒരുക്കിയ ചാനൽ പരിപാടിയിൽ മുകേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അപൂർവമായി മാത്രമേ ശോഭനയ്‌ക്കൊപ്പം ഇങ്ങനെയൊരു വേദി പങ്കിട്ടിട്ടുള്ളൂ എന്ന് പറഞ്ഞായിരുന്നു മുകേഷ് സംസാരിച്ച് തുടങ്ങിയത്. അമേരിക്കയിലെ ഒരു പരിപാടിക്കിടയിൽ ശോഭന തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ചായിരുന്നു മുകേഷ് പറഞ്ഞത്. ന്യൂയോർക്കിലായിരുന്നു അന്ന് പരിപാടി.

ശോഭനയുടെ രംഗപൂജയോടെയാണ് പരിപാടി ആരംഭിക്കാറുള്ളത്. അന്ന് ഏത് കലാപരിപാടിയാണെങ്കിലും ശോഭനയുടെ ഡാൻസുമുണ്ടാവും. ഡാൻസിനായി ശോഭന റെഡിയായി നിൽക്കുകയാണ്. എന്തൊക്കെയോ ഒരു അസ്വസ്ഥതയുണ്ട് മുഖത്ത്. ആരെയോ നോക്കും, അങ്ങോട്ട് ഇങ്ങോട്ട് നടക്കും. അതായിരുന്നു ചെയ്‌തോണ്ടിരുന്നത്.

മുകേഷ് എനിക്കൊരു ഹെൽപ്പ് വേണം. സക്കീർ ഹുസൈൻ വരും. പ്രോമിസ് ചെയ്തിട്ടുണ്ട്. ഇവർക്ക് ആളെ മനസ്സിലാവാതെ അദ്ദേഹത്തെ തിരിച്ച് വിടുമോ, മുകേഷിന് ആളെ അറിയാമോ, മുകേഷിന് കുറച്ച് കഴിഞ്ഞല്ലേ കയറേണ്ടതുള്ളൂ. അദ്ദേഹത്തെ ഫോട്ടോയിൽ കണ്ടേ പരിചയമുള്ളൂ. സ്വീകരിക്കാനായി ഞാൻ നിൽക്കാമെന്നായിരുന്നു പറഞ്ഞത്. എന്റെ ഭാഗമായപ്പോൾ ഞാൻ സ്റ്റേജിലേക്ക് കയറി. സാക്കീർ ഹുസൈൻ വന്നിരുന്നു, എനിക്ക് മനസ്സിലായത് തബലയും ഡോലക്കുമൊക്കെ കണ്ടതിനാലാണ്.

അതൊന്ന് നോക്കണമല്ലോയെന്നായിരുന്നു ശോഭന പറഞ്ഞത്. മനോജും സക്കീർ ഹുസൈനും വന്നിരുന്നു, ആരും സ്വീകരിക്കാനില്ലാത്തതിനാൽ അവര് തിരിച്ച് പോയി എന്നായിരുന്നു ഞാൻ പറഞ്ഞത്. കൂടുതലങ്ങ് ഷൈൻ ചെയ്യണ്ട, സക്കീർ ഹുസൈൻ തബലയും കൊണ്ട് അല്ലേയെന്ന് പറഞ്ഞ് ശോഭന ചൂടാവുകയായിരുന്നു മുകേഷ് കൂട്ടിച്ചേർത്തു.

Scroll to Top