അയ്യപ്പനായി ഞാൻ ഉണ്ണി മുകുന്ദനെ കണ്ടു, തൊഴുത് നിന്നു, മാളികപ്പുറം ഞാൻ കണ്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ടു- എം ശശികുമാർ

കാക്കി സട്ടൈ, പട്ടാസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര്‍ എസ് ദുരൈ സെന്തില്‍കുമാര്‍. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ഗരുഡന്‍. സൂരിക്കും എം ശശികുമാറിനുമൊപ്പം മലയാളത്തില്‍ നിന്ന് ഉണ്ണി മുകുന്ദനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആദ്യദിനം പ്രേക്ഷകരില്‍ നിന്ന് ഭേദപ്പെട്ട അഭിപ്രായം ലഭിച്ച ചിത്രം ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. ആദ്യ വാരാന്ത്യത്തില്‍ മികച്ച കളക്ഷനാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം സ്വകാര്യ മാദ്ധ്യമം ഗരുഡൻ ടീമുമായി നടത്തിയ അഭിമുഖത്തിൽ എം ശശികുമാർ ഉണ്ണിമുകുന്ദനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ മലയാളികൾക്കിടയിൽ ശ്രദ്ധ നേടുന്നത് .ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം തനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണെന്നും, അതിൽ നിന്ന് കർണനായി വന്നത് വലിയ ട്രാൻസ്ഫർമേഷനാണെന്നുമാണ് ശശികുമാർ പറയുന്നത് . അധികം നടന്മാർക്ക് അത് ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അയ്യപ്പനായി ഞാൻ ഉണ്ണി മുകുന്ദനെ കണ്ടു . തൊഴുത് നിന്നു , വളരെ നന്നായി ചെയ്തു . അതിൽ നിന്ന് കർണനായി വന്നത് വലിയ ട്രാൻസ്ഫർമേഷൻ . അധികം നടന്മാർക്ക് അത് ചെയ്യാനാകില്ല . ചെയ്യുകയുമില്ല . അയ്യപ്പനായി പോസിറ്റീവായി വന്ന നടനാണ് ഗരുഡനിൽ കരുണയായി എത്തുന്നത് . ഉണ്ണി മുകുന്ദനാണ് ആ വേഷം ചെയ്യുന്നതെന്നറിഞ്ഞ് ഞാൻ ഇക്കാര്യം ചോദിക്കുകയും ചെയ്തു . കാരണം മാളികപ്പുറം ഞാൻ കണ്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണത് . അങ്ങനെയുള്ളപ്പോൾ കരുണ എന്ന ഒരു ക്യാരക്ടർ ഉണ്ണി ചെയ്യുമോയെന്നായിരുന്നു സംശയം . മാളികപ്പുറത്തിൽ ചെയ്തതു പോലെ വളരെ മനോഹരമായി തന്നെ ഗരുഡനിലും ചെയ്തു.‘ – ശശികുമാർ പറഞ്ഞു.

എന്നാൽ താൻ തമിഴ് പഠിച്ചു വരുന്നേയുള്ളൂവെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി . തമിഴ് ഡയലോഗുകൾ മലയാളത്തിൽ എഴുതി കഷ്ടപ്പെട്ട് പഠിച്ചാണ് ഉണ്ണി മുകുന്ദൻ ഗരുഡനിൽ അഭിനയിച്ചതെന്നും , അതിന്റെ ഫലം ലഭിച്ചെന്നും ശശി കുമാർ പറഞ്ഞു . കഥാപാത്രത്തിന് തന്റെ ശബ്ദം ചേരുമെന്ന് തോന്നിയതിനാലാണ് ഡബ്ബ് ചെയ്തതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

Scroll to Top