ഞാനൊരു ഫീഡിങ് മെഷീനായി മാറി തുടരെത്തുടരെ പാല് കൊടുത്തു കൊണ്ടിരിക്കുകയാണ് അങ്ങനെ ഞാൻ ക്ഷീണിച്ചു പോയി – നമിത

പ്രേക്ഷകർക്കടകം വളരെ സുപരിചിതയായ നടിയാണ് നമിത മോഹൻലാൽ നായകനായ എത്തിയ പുലിമുരുകൻ എന്ന ചിത്രത്തിലാണ് മലയാളത്തിൽ നമിത അവസാനമായി അഭിനയിച്ചത് വലിയ സ്വീകാര്യത തന്നെ ഈ ചിത്രത്തിൽ താരത്തിന് ലഭിക്കുകയും ചെയ്തിരുന്നു 2017 വിവാഹിതയായ താരം പിന്നീട് അഭിനയത്തിൽ അത്ര സജീവമായില്ല ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുകയാണെങ്കിൽ മാത്രമേ അഭിനയത്തിലേക്ക് മടങ്ങി വരൂ എന്നാണ് താരം പറയുന്നത് വിവാഹശേഷം രണ്ട് കുട്ടികളുടെ അമ്മയായി വളരെ സന്തോഷകരമായ ഒരു ജീവിതം നയിക്കുകയാണ് താരം

രണ്ട് ഇരട്ടക്കുട്ടികളാണ് താരത്തിന് ഉള്ളത് ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടാവണം എന്നാണ് താൻ ആഗ്രഹിച്ചിരുന്നത് എന്നും എന്നാൽ രണ്ട് ആൺകുട്ടികളാണ് ഉണ്ടായത് എന്നും താരം പറയുന്നുണ്ട് തന്റെ പ്രസവത്തെക്കുറിച്ചും കുട്ടികളെ കുറിച്ചും ഒക്കെയാണ് താരം ഇപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്നത് ഇരട്ട കുട്ടികളാണ് ഉണ്ടായത് ആദ്യത്തെ ആറുമാസ കാലം എന്നത് അതികഠിനമായ ഒരു അവസ്ഥയായിരുന്നു താനും ഭർത്താവും വളരെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെയാണ് ഈ സമയത്ത് കടന്നുപോയിക്കൊണ്ടിരുന്നത് താൻ ആണെങ്കിൽ ഈ സമയത്ത് ഒരു ഫീഡിങ് മെഷീനായി മാറി എന്ന് തനിക്ക് തോന്നി കാരണം താൻ എപ്പോഴും പാല് കൊടുക്കുകയാണ് തുടരെത്തുടരെ പാല് കൊടുത്ത് താൻ വല്ലാതെ ക്ഷീണിച്ചു

ഒരാൾക്ക് അല്ല രണ്ടുപേർക്കാണ് പാല് കൊടുക്കേണ്ടത് പമ്പ് ചെയ്യുന്ന മെഷീനുമായി ആന്റി അരികിൽ ഉണ്ടാവും മറ്റൊരാൾ എന്റെ കയ്യിൽ പാല് കുടിച്ചു കൊണ്ടിരിക്കും ഇങ്ങനെയാണ് കാര്യങ്ങൾ നടന്നു പോയിക്കൊണ്ടിരുന്നത് മക്കൾക്ക് മൂന്ന് ഭാഷകളാണ് അറിയാവുന്നത് തമിഴ് തെലുങ്ക് ഗുജറാത്തി സംസാരിക്കുന്നത് ഗുജറാത്തിയാണ് ഭർത്താവ് തെലുങ്ക് വീട്ടിൽ നിൽക്കുന്ന ജോലിക്കാർ തമിഴ് ആണ് പറയുന്നത് അതുകൊണ്ടുതന്നെ മൂന്ന് ഭാഷകളും കുട്ടികൾ വളരെ പെട്ടെന്ന് പഠിച്ചെടുക്കുകയാണ് ചെയ്തത് മക്കളിൽ ഏറ്റവും ഇളയ ആളാണ് ഏറ്റവും വികൃതിയുള്ള വ്യക്തി സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമായ താരം മക്കളുടെ ചിത്രങ്ങൾ ഇതുവരെയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടില്ല ഒരുപക്ഷേ കുട്ടികൾക്ക് പ്രൈവസി ലഭിക്കട്ടെ എന്ന് കരുതി ആയിരിക്കാം അങ്ങനെ ചെയ്യുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് പല താരങ്ങളും ഇപ്പോൾ ഇത്തരത്തിൽ കുട്ടികളുടെ പ്രൈവസിക്ക് വേണ്ടി ചെയ്യാറുണ്ട്

Scroll to Top