ലോകം ചുറ്റി ഫുഡ് അടി പിന്നെ ഹെവി വർക്ക്ഔട്ട്!!! റിമി ടോമിയുടെ വർക്കൗട്ട് ഇങ്ങനെ

പിന്നണി ഗാന രംഗത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ഗായിക റിമി ടോമി.ആത്മവിശ്വാസം നിങ്ങളെ കൂടുതൽ ആകർഷണീയരാക്കും  ഒരുപാട് സന്തോഷിപ്പിക്കും എന്തെങ്കിലും പ്രവർത്തികൾ ആസ്വദിച്ചു കൊണ്ടേയിരിക്കു അത് വീടിൻറെ ഉള്ളിലോ പുറത്തു ആയിക്കൊള്ളട്ടെ എന്ന് അടിക്കുറിപ്പോടുകൂടി താരം പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്.

ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്. താരത്തിന്റെ ഫിറ്റ്നസ് നിലനിർത്തുന്നതിന്റെ രഹസ്യമാണ് പലരും അന്വേഷിക്കുന്നത്. രസകരമായ പല കമന്റുകളും ചിത്രങ്ങൾക്ക് താഴെ വരുന്നുണ്ട്.

ഈ അടുത്തകാലത്തായി നിരവധി വിദേശയാത്രകൾ റിമി ടോമി ചെയ്യാറുണ്ട്. വേൾഡ് ഫുഡ് അടി എന്നിട്ട് ഹെവി വർക്ക് ഔട്ടും തുടങ്ങിയ രസകരമായ കമന്റുകളാണ് താഴെ വരുന്നത്. അംബാനെ കൊള്ളാം, ഏതാ ഈ കൊച്ചു കുട്ടി,അനിയത്തി ആണോ , കോളേജിലാണോ പഠിക്കുന്നത് തുടങ്ങി നിരവധി കമൻറുകൾ ആണ് വരുന്നത്. ചില കമന്റുകളോട് താരം ഇമോജികളിലൂടെ മറുപടിയും നൽകിയിട്ടുണ്ട്.
ആഹാരത്തോട് ഒരുപാട് ഇഷ്ടമുണ്ടായിരുന്ന റിമി ടോമി ഇഷ്ട വിഭവങ്ങൾ ഒഴിവാക്കിയാണ് ശരീരഭാരം കുറച്ചത്. കൃത്യമായ വ്യായാമം യോഗ്യമെല്ലാം തന്റെ ജീവിതം മാറ്റിമറിച്ചു എന്നായിരുന്നു താരം വ്യക്തമാക്കിയത്. ഭാരം കുറഞ്ഞതോടുകൂടി സന്തോഷവും സംതൃപ്തിയും ഉണ്ടായെന്നും ഏതു വസ്ത്രം ധരിക്കാമെന്ന് ആത്മവിശ്വാസം ഉണ്ടായെന്നും താരം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്

Scroll to Top