എന്റെ അച്ഛൻ ഒരു സൈനികനാണ് അതുകൊണ്ട് ഞാൻ എന്റെ രാജ്യത്തിന് ഒപ്പം നിൽക്കും ശ്വേതാ മേനോൻ

അനശ്വരം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ച കലാകാരിയാണ് ശ്വേതാ മേനോൻ വളരെ ചെറിയ സമയം കൊണ്ട് തന്നെ ശ്വേത മലയാളികളുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്തു എന്ന് പറയുന്നതാണ് സത്യം. ഇപ്പോഴും സോഷ്യൽ മീഡിയയിലും മറ്റും വളരെയധികം സജീവമായ താരമാണ് ശ്വേത തന്റെ അഭിപ്രായങ്ങൾ വ്യക്തമായി പറയുവാനും താരം ശ്രദ്ധിക്കാറുണ്ട് ഓരോ നിലപാടുകളും താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കി മാറ്റുകയാണ് ചെയ്യാറുള്ളത് ഇപ്പോൾ ശ്വേതാ മേനോൻ കുറച്ചു നാളുകൾക്കു മുൻപ് നരേന്ദ്രമോദിയെ അനുകൂലിച്ചു കൊണ്ട് രംഗത്തെത്തിയതാണ് ശ്രദ്ധ നേടുന്നത്

നരേന്ദ്ര മോദി ലക്ഷദ്വീപിൽ സന്ദർശനം നടത്തിയതിനെക്കുറിച്ച് സംസാരിച്ചു കൊണ്ടായിരുന്നു ശ്വേത എത്തിയിരുന്നത് ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു എല്ലാ ഇന്ത്യക്കാരും ലക്ഷദ്വീപിനെ കൂടുതൽ അറിയണം എന്നായിരുന്നു ശ്വേത പറഞ്ഞിരുന്നത് ഇതിനെ തുടർന്ന് ശ്വേതാ മേനോൻ ബിജെപിയിലേക്ക് എത്തുന്നു എന്ന് താരത്തിലുള്ള വാർത്തകൾ പടരുകയാണ് ചെയ്തത് ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് ശ്വേത രംഗത്തെത്തുന്ന ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് താരം വ്യക്തമാക്കിയത്

പ്രധാനമന്ത്രി മോദിജി ലക്ഷദ്വീപിൽ ഇരുന്നുകൊണ്ട് ഒരു ചിത്രം എടുക്കുകയായിരുന്നു അതാ സ്ഥലത്തെ സഹായിക്കുവാൻ വേണ്ടിയായിരുന്നു എന്റെ അച്ഛൻ അവിടെയാണ് ജോലി ചെയ്തത് അതുകൊണ്ടുതന്നെ എനിക്ക് ആ കാര്യം മനസ്സിലായി ആ സമയത്ത് രാഷ്ട്രീയം ഒന്നും ഉണ്ടായിരുന്നില്ല ഒരു സൈനിക മകൾ എന്ന നിലയിൽ അഭിമാനം മാത്രമായിരുന്നു എനിക്ക് അതുകൊണ്ടാണ് മറ്റുള്ളവർ സേവ് ലക്ഷദ്വീപ് ക്യാമ്പയിനിൽ പങ്കെടുത്ത സമയത്ത് ഞാൻ ഈ സർക്കാരിനെ പിന്തുണയ്ക്കുവാൻ വേണ്ടി എത്തിയത് കൊറോണ സമയത്ത് കേരള ടൂറിസത്തെ ഉയർത്തണമെന്ന് ഞാൻ പോസ്റ്റ് ഇട്ടിരുന്നു എന്നാൽ അത് ആരും ഏറ്റെടുത്തിരുന്നില്ല പക്ഷേ പിന്നീട് മോദിജി ലക്ഷദ്വീപിൽ പോയി ആ സ്ഥലത്തെക്കുറിച്ച് ലോകമൊട്ടാകെ പ്രചരിപ്പിച്ചു. ആ കാരണം കൊണ്ടാണ് സപ്പോർട്ട് ചെയ്തത് ഒരു ജവാന്റെ മകൾ ആയതുകൊണ്ട് തന്നെ ഒരുപാട് സ്ഥലങ്ങൾ കാണുവാനും അവിടുത്തെ ചരിത്രം പഠിക്കുവാനും എനിക്ക് കഴിഞ്ഞിട്ടുണ്ട് അതുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രി ലക്ഷദ്വീപിൽ എത്തിയപ്പോൾ ഞാൻ അതിനെ സപ്പോർട്ട് ചെയ്തത് അതൊരു വികാരത്തിന്റെ പുറത്ത് മാത്രം ഉണ്ടായതാണ് അതിനു പിന്നിൽ രാഷ്ട്രീയം ഉണ്ടായിരുന്നില്ല ഞാൻ എന്ത് ചെയ്താലും അതിന് പിന്നിൽ രാഷ്ട്രീയം കയറി വരുന്നതാണ് രാജ്യത്തിനൊപ്പം നിൽക്കുന്നവർക്ക് ഒപ്പമാണ് ഞാൻ നാളെ ബിജെപിയിൽ ചേരുമോ എന്ന് എനിക്കറിയില്ല

Scroll to Top