20 Kg ഭാരമുള്ള പിങ്ക് ഗൗൺ മുപ്പത് ദിവസം കൊണ്ട് നിർമ്മിച്ചാണ് നാൻസി ഫ്രാൻസിലേക്ക് ഫ്ലൈറ്റ് കയറിയത്.

ജീവിതത്തിൽ വിജയം നേടുക എന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാൽ മാത്രമാണ് ജീവിതത്തിൽ വിജയം നേടാൻ സാധിക്കുന്നത് അത്തരത്തിൽ ജീവിതവിജയം നേടിയ ഒരു പെൺകുട്ടിയുടെ കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് ഉത്തരപ്രദേശ് സ്വദേശിനിയായ നാൻസി തന്റെ ജീവിതവിജയം നേടുന്നത് ഒരുപാട് കഷ്ടപ്പാടുകളിലൂടെയാണ് എന്നാൽ ഇന്ന് കഷ്ടപ്പാടുകൾക്കോടുവിൽ ഇന്ത്യയുടെ അഭിമാനമായി മാറാൻ നാൻസിക്ക് സാധിച്ചു എന്നതും ഒരു വലിയ പ്രത്യേകത തന്നെയാണ് നാൻസിയുടെ കഥ ഏതൊരു വ്യക്തിക്കും വളരെയധികം മോട്ടിവേഷൻ നൽകുന്ന ഒന്നാണ് നാൻസിയെ കുറിച്ച് കൂടുതൽ അറിയാം

വിയർപ്പ് തുന്നിയിട്ട കുപ്പായം ഉത്തർ പ്രദേശിൽ ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ച നാൻസി ത്യാഗി എന്ന പെൺകുട്ടി ഇന്ന് എത്തി നിൽക്കുന്നത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യ യുടെ അഭിമാന താരമായിട്ടാണ്. 23 വയസ്സ് മാത്രമുള്ള നാൻസി ഇന്ത്യ യിൽ പ്രസിദ്ധി ആർജ്ജിച്ച ഒരു ഫാഷൻ ഇൻഫ്ലുവൻസർ ആണ്. സ്വന്തം പ്രയത്നത്താലും കഠിനാധ്വാനം കൊണ്ടും നാൻസി ഉയരങ്ങൾ കീഴടക്കുകയാണ്. നാൻസിയുടെ അമ്മ ഒരു ഫാക്ടറി തൊഴിലാളിയാണ്. ചെറുപ്പം തൊട്ട് അമ്മയുടെ കഷ്ടപ്പാട് കണ്ടുവളർന്ന നാൻസിയുടെ ഏറ്റവും വലിയ സ്വപ്നം അമ്മയുടെ കഷ്ടപ്പാടുകൾ ഇല്ലാതാക്കുക എന്നതായിരുന്നു. സാധാരണ ഷോപ്പുകളിൽ നിന്ന് മെറ്റീരിയൽ വാങ്ങി സ്വന്തമായി ഡിസൈൻ ചെയ്ത് നിർമ്മിച്ച വസ്ത്രങ്ങൾ പെട്ടെന്ന് തന്നെ ഇന്ത്യയൊട്ടാകെ ഹിറ്റായി. അധികം വൈകാതെ 20 Kg ഭാരമുള്ള പിങ്ക് ഗൗൺ മുപ്പത് ദിവസം കൊണ്ട് നിർമ്മിച്ചാണ് നാൻസി ഫ്രാൻസിലേക്ക് ഫ്ലൈറ്റ് കയറിയത്. ആദ്യമായിട്ടാണ് ബിസിനസ് ക്ലാസിൽ താൻ യാത്ര ചെയ്തത് എന്ന് നാൻസി സന്തോഷത്തോടെ പറയുന്നു. കാൻ ഫെസ്റ്റിവലിൽ പിങ്ക് ഗൗൺ മാത്രമല്ല സ്വയം ഡിസൈൻ ചെയ്ത മറ്റു 2 വസ്ത്രങ്ങൾ കൂടി നാൻസി ധരിച്ചു. അതിൽ ഒന്ന് നമ്മുടെ സ്വന്തം സാരിയായിരുന്നു. മാത്രമല്ല, ഇന്റർവ്യൂവേഴ്‌സ് ചോദിച്ച ചോദ്യങ്ങൾക്ക് മാതൃഭാഷയിൽ തന്നെയാണ് നാൻസി മറുപടികൾ പറഞ്ഞത്. കാൻസിൽ നാൻസി യുടെ വസ്ത്രങ്ങൾ ഇതിനോടകം ഇന്ത്യയെ ഗ്ലോബൽ ലെവലിൽ പ്രസിദ്ധിയിലേക്ക് കൊണ്ടു വന്നിരിക്കുന്നു!

ഇനി പറയൂ, ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ച, മെലിഞ്ഞിരിക്കുന്നതിന്റെ പേരിൽ അപമാനങ്ങൾ നേരിട്ട, ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത നാൻസി ത്യാഗി ക്ക് വിഖ്യാതമായ Cannes Film Festival വരെ എത്താൻ പറ്റിയെങ്കിൽ എന്താണ് നമ്മളെയൊക്കെ നമ്മുടെ സ്വപ്‌നങ്ങൾ എത്തിപ്പിടിക്കുന്നതിൽ നിന്ന് നമ്മെ പിന്നിലേക്ക് വലിക്കുന്ന കാരണം?

Scroll to Top