മൈക്കിൾ ജാക്സൺ നവ്യയിലൂടെ ജീവിക്കുന്നു എന്ന് അന്ന് അജു പറഞ്ഞു. മേക്കപ്പിൽ ഏറ്റവും കൂടുതൽ ട്രോള് നേടിയിട്ടുള്ള നായികമാരിൽ ഒരാൾ ഞാനാണ്

ഇഷ്ടം നന്ദനം എന്നീ ചിത്രങ്ങളിലൂടെ ഒക്കെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ വലിയ സ്ഥാനം നേടിയെടുക്കാൻ സാധിച്ച ഒരു നടിയാണ് നവ്യ നായർ മലയാളത്തനിമ നിറഞ്ഞുനിൽക്കുന്ന നടി എന്ന് തന്നെയാണ് താരത്തെ എല്ലാവരും വിശേഷിപ്പിക്കാറുള്ളത് സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം വിവാഹത്തിന് ശേഷം 10 വർഷം കഴിഞ്ഞാണ് ഒരുത്തി എന്ന സിനിമയിലൂടെ വീണ്ടും സിനിമ ലോകത്തേക്ക് താരം എത്തുന്നത് ഈ സാഹചര്യത്തിൽ താരം നിരവധി മികച്ച കാര്യങ്ങൾ ചെയ്യുകയും ചെയ്തു അതിലൊന്നാണ് താരം ഒരു യൂട്യൂബ് ചാനൽ തുടങ്ങി എന്നത്

മകൻ ഒപ്പമുള്ള ഓരോ വിശേഷങ്ങളും ഈ യൂട്യൂബ് ചാനലിലൂടെ താരം ആരാധകരെ അറിയിക്കുകയും ചെയ്യാറുണ്ട് വളരെ പെട്ടെന്ന് തന്നെ ഈ ഒരു യൂട്യൂബ് ചാനൽ ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തിരുന്നു ഇപ്പോൾ ഇതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് നവ്യ നായർ പുതിയ വീഡിയോയിൽ താരം രസകരമായ ചില കാര്യങ്ങളെക്കുറിച്ചൊക്കെയാണ് പറയുന്നത് തന്റെ ഗെറ്റ് റെഡിയാണ് ഈ ഒരു വീഡിയോയിൽ കാണിക്കാൻ പോകുന്നത് എന്ന് താരം പറയുന്നു അതിനുശേഷം താൻ മേക്കപ്പിന്റെ പേരിൽ വളരെയധികം ട്രോളുകൾ നേരിട്ടിട്ടുണ്ട് എന്നും താരം പറയുന്നു

ഇക്കാര്യത്തെക്കുറിച്ച് തന്നോട് പറഞ്ഞത് നടനായ അജു വർഗീസ് ആണെന്നാണ് താരം വ്യക്തമാക്കുന്നത് അന്ന് എയറിലായി എന്നൊന്നും ആരും പറയില്ല തന്നെ കുറച്ച് ഒരു ട്രോള് വന്നിട്ടുണ്ടല്ലോ എന്നാണ് പറഞ്ഞത് മൈക്കിൾ ജാക്സൺ മരിച്ചിട്ടില്ല നവിയിലൂടെ ജീവിക്കുന്നു എന്നും അജു പറഞ്ഞു ഒരുപാട് മേക്കപ്പ് ഇട്ടതിന്റെ പേരിൽ ആയിരുന്നു അന്ന് അത്തരം ഒരു ട്രോള് നേരിടേണ്ടി വന്നത് ഏഷ്യാനെറ്റ് ഒരുക്കിയ ഒരു അവാർഡ് പരിപാടിയായിരുന്നു അത് മേക്കപ്പ് ഇടുന്നത് തന്റെ കോൺഫിഡൻസ് ലെവൽ വളരെയധികം കൂട്ടുന്ന ഒരു കാര്യമാണെന്നാണ് താരം പറയുന്നത് തനിക്ക് അത് വളരെയധികം ഇഷ്ടവുമാണ് എന്നാൽ മറ്റുള്ളവരുടെ കാര്യം തനിക്ക് അറിയില്ല എന്നും നവ്യ പറയുന്നുണ്ട് മുഴുവനായുള്ള വീഡിയോ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ടെന്ന് താരം അറിയിക്കുന്നു ഈ ഒരു വീഡിയോയിൽ കൂടുതലായും ഇൻട്രൊഡക്ഷൻ ആണ് നൽകുന്നത് എന്നും കാരണം അതിൽ കൂടുതൽ കാണിക്കാനുള്ള ഗെറ്റ് റെഡി താൻ ചെയ്യുന്നില്ല എന്നുമാണ് താരം പറയുന്നത്.

Scroll to Top