സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ ചടങ്ങിൽ ഏറ്റവും മഹനീയ സാന്നിധ്യമായി തോന്നിയത് വന്ദനയുടെ അച്ഛനായിരുന്നു

ടെലിവിഷൻ താരവും നടനുമായി ടിനി ടോം നായകനായി എത്തുന്ന ചിത്രമാണ് മത്ത് ഈ ഒരു ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടിനി ടോം ആണ് ചിത്രത്തിലെ ഒരു ഗാനവും നടൻ ആലപിച്ചിട്ടുണ്ട് അതിമനോഹരമായ രീതിയിൽ തന്നെയാണ് ഈ ചിത്രത്തിലെ ഗാനം താരം ആരംഭിച്ചിരിക്കുന്നത് ഇപ്പോൾ ആ ഗാനം ആലപിക്കുന്ന സമയത്ത് തന്റെ മനസ്സിലുണ്ടായിരുന്ന ചില ചിന്തകളെ കുറിച്ചാണ് താരം വ്യക്തമായി പറയുന്നത് ഈ വാക്കുകൾ വളരെ വേഗം ശ്രദ്ധ നേടുകയും ചെയ്യുന്നു ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇക്കാര്യത്തെക്കുറിച്ച് താരം വ്യക്തമായി പറയുന്നത്

ആ സമയത്ത് തന്റെ മനസ്സിൽ ഉണ്ടായിരുന്നത് കൊല്ലപ്പെട്ട വന്ദന ദാസ് എന്ന പെൺകുട്ടിയുടെ അച്ഛൻ മാത്രമായിരുന്നു എന്നാണ് പറയുന്നത് താൻ അദ്ദേഹത്തെ ആദ്യമായി കാണുന്നത് സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകളിൽ വച്ചായിരുന്നു സുരേഷ് ഗോപി അദ്ദേഹത്തെ വിവാഹത്തിന് വിളിച്ചിട്ടുണ്ടായിരുന്നു വളരെ കണ്ണുനീരോടെയാണ് അദ്ദേഹം ആ വേദിയിൽ ഇരുന്നത് ഒരിക്കൽ താൻ അവിചാരിതമായി സുരേഷ് ഗോപിക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ പോയിരുന്നു അപ്പോൾ മകളുടെ സാധനങ്ങളെല്ലാം അവളുടെ മുറിയിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു അച്ഛനെയാണ് താൻ കണ്ടത്

മകൾക്കൊപ്പം തന്നെ ആ അച്ഛനും മരണപ്പെട്ടു പോയി എന്ന് തനിക്ക് മനസ്സിലായി ഇപ്പോൾ അദ്ദേഹം വെറുതെ ജീവിക്കുകയാണ് ചെയ്യുന്നത് അവർ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു സുരേഷേട്ടൻ ആണ് അതിൽ നിന്നും അവരെ രക്ഷിച്ചത് സുരേഷേട്ടന്റെ മകളുടെ കല്യാണത്തിന് അദ്ദേഹം ഒരു സൈഡിൽ ഇരിക്കുന്നത് താൻ കണ്ടു ഒരു അച്ഛൻ മകളുടെ വിവാഹം നടത്തി കൊടുക്കുന്നത് കാണുന്ന മകളുടെ കല്യാണം നടത്താൻ കഴിയാതെ പോയ ഒരു അച്ഛന്റെ ഫീലാണ് അപ്പോൾ തനിക്ക് മനസ്സിലാക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ കണ്ണുകൾ ഒക്കെ നിറയുന്നുണ്ടായിരുന്നു ഭാഗിയുടെ വിവാഹ ചടങ്ങിൽ ഏറ്റവും മഹനീയ സാന്നിധ്യമായി തനിക്ക് തോന്നിയത് വന്ദനയുടെ അച്ഛൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞത് താൻ വ്യക്തമായി കണ്ടിരുന്നു എന്നും പറയുന്നുണ്ട് ഈ വാക്കുകൾ കേരളക്കരയെ മുഴുവൻ വേദനിപ്പിക്കുകയാണ് ചെയ്യുന്നത്

Scroll to Top