12 കോടി പ്രതിഫലം വേണം 11 മണിക്ക് സെറ്റിൽ എത്താൻ സാധിക്കുകയുള്ളൂ വീടിന് 20 കിലോമീറ്റർ അകലെ വരെ മാത്രമേ ഷൂട്ടിംഗ് പറ്റുകയുള്ളൂ നയൻതാരയുടെ പുതിയ ഡിമാന്റുകൾ ശ്രദ്ധ നേടുന്നു

സത്യൻ അന്തിക്കാട് മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികയാണ് നയൻതാര വലിയൊരു ആരാധകനിരയെ തന്നെ സ്വന്തമാക്കിയ നയൻതാര ഇന്ന് തമിഴ്നാട്ടിൽ നായകന്മാരെക്കാൾ വാല്യൂ ഉള്ള ഒരു നടിയായി മാറിയിരിക്കുകയാണ് ഇപ്പോൾ നയൻതാര ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ നിലയിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട് ഒരു സിനിമയ്ക്ക് വേണ്ടി 12 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നത് ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിട്ടുള്ള ഒരു വിഷയമാണ് ഈ 12 കോടിക്കൊപ്പം തന്നെ ഇപ്പോൾ നയൻതാരയുടെ ചില ഡിമാന്റുകളും ശ്രദ്ധ നേടുന്നുണ്ട്

തമിഴിലെ തന്നെ ഒരു പ്രമുഖ യൂട്യൂബ് ചാനലിലാണ് നയൻതാരയുടെ പുതിയ ഡിമാൻഡ് കളെ കുറിച്ചുള്ള വാർത്ത വന്നിരിക്കുന്നത് ഈ ഡിമാന്റുകളെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ഒന്ന് അമ്പരന്നു പോകും എന്നത് ഉറപ്പാണ് കാരണം അത്രത്തോളം വിചിത്രമായ ഡിമാന്റുകളാണ് നടി പങ്കുവെക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് ഒരു സിനിമയിൽ അഭിനയിക്കണമെങ്കിൽ തനിക്ക് 12 കോടി രൂപ പ്രതിഫലം വേണം എന്നതിന് പുറമേ സിനിമ തെറ്റിലേക്ക് 11 മണിക്ക് മാത്രമേ തനിക്ക് എത്താൻ സാധിക്കും എന്ന ഒരു ഡിമാൻഡ് കൂടി താരം വയ്ക്കുന്നു അതോടൊപ്പം തന്നെ 20 കിലോമീറ്റർ ചുറ്റളവിൽ മാത്രമേ ഷൂട്ടിംഗ് പാടുള്ളൂ എന്നാണ് നടി പറയുന്നത്

ഇനി ഷൂട്ടിംഗ് നടക്കുന്നത് വിദേശരാജ്യത്താണ് എന്നുണ്ടെങ്കിൽ താൻ കുട്ടികളെയും ഒപ്പം കൊണ്ടുവരുമെന്നും പറയുന്നുണ്ട് കുട്ടികളുടെ കാര്യങ്ങൾ നോക്കുവാൻ വേണ്ടിയാണ് ഈ വ്യത്യസ്തമായ ഡിമാൻഡുകൾ ഒക്കെ നടി പങ്കുവെച്ചിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് ഇത്തരം ഡിമാൻഡുകൾ അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് ഇപ്പോൾ പലരും പറഞ്ഞുകൊണ്ടിരിക്കുന്നത് ഇത്രയും ബുദ്ധിമുട്ട് എന്തിനാണ് നയൻതാരയെ തന്നെ സിനിമയിൽ അഭിനയിക്കുന്നത് എന്നും ചിലർ ചോദിക്കുന്നുണ്ട് നടിയുടെ ഇത്തരം ഡിമാൻഡുകൾ ഒരുവിധത്തിലും അംഗീകരിച്ചു കൊടുക്കരുത് എന്നും സിനിമയുടെ പ്രമോഷന് പോലും നടിയെ കാണാറില്ലല്ലോ എന്നും പിന്നെ എന്തിനാണ് ഇവരുടെ നിബന്ധനകൾ മാത്രം അംഗീകരിക്കുന്നത് എന്നും ചിലർ കമന്റുകളിലൂടെ ചോദിക്കുകയും ചെയ്യുന്നു അതേസമയം ഇപ്പോൾ മക്കൾക്കും ഭർത്താവിന് ഒപ്പം വിദേശ രാജ്യത്ത് അവധി ആഘോഷിക്കുന്ന തിരക്കിലാണ് താരം

 

Scroll to Top