അപ്പന്റെ വാക്കിന് പുല്ലുവില കൊടുക്കുന്ന ഒരു മകളെ ഇതിനു മുൻപ് കണ്ടിട്ടില്ല ജാസ്മിനെ വിമർശിച്ച് സോഷ്യൽ മീഡിയ

മലയാളി പ്രേക്ഷകർ എല്ലാം വലിയ ഇഷ്ടത്തോടെ കാണുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം ബിഗ് ബോസിന്റെ ഈ സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മത്സരാർത്ഥികൾ ആയിരുന്നു ജാസ്മിനും ഗബ്രിയും ഇരുവരും ഒരുമിച്ചുള്ള കോമ്പ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നതാണ് സത്യം ഈ കോംബോയ്ക്ക് വലിയ നെഗറ്റീവുകൾ ആയിരുന്നു പുറത്തുനിന്നും ലഭിച്ചിരുന്നത് ജാസ്മിന്റെ വീട്ടുകാർക്ക് പോലും ഈ ഒരു സൗഹൃദം അംഗീകരിക്കാൻ സാധിക്കുകയും ചെയ്തിരുന്നില്ല

ഇപ്പോൾ ബിഗ് ബോസിന്റെ ഗ്രാൻഡ്ഫിനാലെ നടക്കുന്ന ഈ സമയത്ത് ബിഗ് ബോസിലേക്ക് നിരവധി ആളുകളാണ് എത്തുന്നത് മുൻ മത്സരാർത്ഥികളാണ് എത്തുന്നത് ഓരോരുത്തരും വരുമ്പോൾ ജാസ്മിൻ ഏറെ പ്രതീക്ഷയോടെയാണ് പോയി നോക്കുന്നത് അത് ഗബ്രി ആയിരിക്കണമേ എന്നാണ് ജാസ്മിൻ ആഗ്രഹിക്കുന്നത് എന്നാൽ ബിഗ് ബോസ് വീടിനുള്ളിലേക്ക് ജാസ്മിന്റെ മാതാപിതാക്കൾ വന്നപ്പോൾ ഇനി ഗബ്രിയുമായി യാതൊരു ബന്ധവും ഉണ്ടാവരുത് എന്ന തരത്തിലുള്ള ഒരു മുന്നറിയിപ്പ് ജാസ്മിന് നൽകിയിരുന്നു സ്വന്തം അത്തയുടെ വാക്കിന് യാതൊരു വിലയും നൽകാതെയാണ് ജാസ്മിൻ മുൻപോട്ട് പോകുന്നത് എന്നും സ്വന്തം അച്ഛന്റെ വാക്കിന് എന്തെങ്കിലും വില കൊടുക്കുന്നുണ്ടായിരുന്നു എങ്കിൽ ഇങ്ങനെ തുള്ളിച്ചാടി പോകുമായിരുന്നു എന്നും ഒക്കെയാണ് ചിലർ കമന്റുകളിലൂടെ ചോദിക്കുന്നത്

അപ്പന് പുല്ലുവിലയാണ് കൊടുക്കുന്നത് എന്ന് ഇതിൽ നിന്നും മനസ്സിലായി എന്നും മറ്റു ചിലർ പറയുന്നു അതോടൊപ്പം തന്നെ ജാസ്മിന്റെ പിതാവ് ഗബ്രിയേ പരസ്യമായി ചീത്ത വിളിച്ചു എന്ന് പറഞ്ഞ് ഒരു ഫോൺകോളും ലീക്കായി മാറിയിരുന്നു മറ്റൊരു മത്സരാർത്ഥിയായ സായി വൈൽഡ് കാർഡ് എൻട്രിയായി ബിഗ് ബോസ് വീട്ടിലേക്ക് കയറുമെന്ന് ഉറപ്പായ നിമിഷമായിരുന്നു ജാസ്മിന്റെ അച്ഛൻ സായിയെ വിളിച്ച് ഗബ്രിയെ കുറിച്ച് മോശമായ രീതിയിൽ സംസാരിച്ചത് ഗബ്രിയേ ചീത്ത വിളിച്ചുകൊണ്ട് തന്നെയായിരുന്നു ജാസ്മിന്റെ പിതാവ് സംസാരിച്ചിരുന്നത് ഇക്കാര്യങ്ങളൊക്കെ പുറത്തുവന്ന ഗബ്രി അറിഞ്ഞിട്ടുണ്ടാവും എന്നും അതുകൊണ്ടുതന്നെ ഒരുപക്ഷേ ഇനി ബിഗ് ബോസ് വീടിനുള്ളിലേക്ക് കയറുമ്പോൾ ജാസ്മിനോട് കൂടുതൽ അടുപ്പം കാണിക്കാൻ സാധ്യതയില്ല എന്നുമൊക്കെയാണ് പലരും കമന്റുകളിലൂടെ പറയുന്നത് ബിഗ്ബോസിൽ കാണുന്ന എല്ലാ ആളുകളും ഇപ്പോൾ കാത്തിരിക്കുന്നത് ഗബ്രിയുടെ വരവിന് വേണ്ടിയാണ്

Scroll to Top