ഒരത്ഭുതമാണ് അയാൾ!!! എനിക്കും ഒരുമിച്ച് അഭിനയിക്കണം: രൺബീർ കപൂർ

ആവേശം പുറത്തിറങ്ങിയതോടുകൂടി ഇന്ത്യൻ ചിത്രങ്ങളിൽ ഫഹദിൻറെ പേര് ഒന്നുകൂടി ഉയർന്നു കേൾക്കുകയാണ്.180 കോടിക്ക് മുകളിലാണ് കളക്ഷന് ഇപ്പോൾ നേടിക്കഴിഞ്ഞിട്ടുള്ളത്. മലയാളത്തിനൊപ്പം തന്നെ തമിഴിലും തെലുങ്കിലും ഒക്കെ ഫഹദ് ഫാസിൽ വളരെ സജീവമാണ്. കമലഹാസൻ വരെ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞിട്ടുണ്ട്.  ഇപ്പോൾ നടൻ ഫഹദ് ഫാസിൽ നെ കുറിച്ച് രൺബീർ കപൂർ ഒരിക്കൽ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്ത്. വിസ്മയിപ്പിക്കുന്ന നടൻ എന്നായിരുന്നു ഫഹദിനെ കുറിച്ച് രൺവീർ മനസ്സുതുറന്നത്.

അത്ഭുതപ്പെടുത്തുന്ന നടനാണെന്നും അദ്ദേഹത്തിന്റെ സൂപ്പർ പുഷ്പ എന്ന ചിത്രങ്ങളൊക്കെ താൻ കണ്ടിട്ടുണ്ടെന്നും ഒരു നടൻ എന്ന രീതിയിൽ ഫഹദിനൊപ്പം അഭിനയിക്കാൻ ഒരുപാട് ആഗ്രഹമുണ്ടെന്നും അതിനൊരു അവസരം ലഭിക്കുന്ന പ്രതീക്ഷയിലാണ് താനെന്നും അറിയിച്ചു.

ഫഹദിന്റെ ഇനി വരാനിരിക്കുന്നത് വലിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ്. ആവേശത്തിലെ ഫഹദിൻറെ അഭിനയത്തെ പ്രശംസിച്ചുകൊണ്ട് തെന്നിന്ത്യൻ നടി മൃണാൾ താക്കൂർ എഴുതിയ പോസ്റ്റും ഏറെ ശ്രദ്ധേയമായി. പോസ്റ്റർ ഭാര്യ നസ്രിയ ഷെയർ ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഉൾപ്പെടെ മറ്റു നടൻമാർ ഫഹദിനെ കുറിച്ച് ആവേശം ചിത്രത്തിന് കുറിച്ചും പറഞ്ഞ വാക്കുകളും ശ്രദ്ധേയമാകുന്നുണ്ട്.

Scroll to Top