അടുത്തിരിക്കുന്ന ആളെ കളിയാക്കുന്ന തരത്തിലുള്ള തമാശകൾ ഞാൻ ചെയ്യില്ല അവരുടെ മക്കൾ ഇത് കേൾക്കുന്നുണ്ട് അവർക്ക് വേദനിക്കും എന്ന് ഓർക്കണം ഉർവശി

മലയാളി പ്രേക്ഷകരുടെ മനസ്സിൽ എന്നും ലേഡീ സൂപ്പർസ്റ്റാർ പദവിയിൽ നിൽക്കുന്ന ഒരു നടി ഉർവശിയാണ്. അതിമനോഹരമായ നിരവധി കഥാപാത്രങ്ങളെ വളരെ മികച്ച രീതിയിൽ അഭിനയിച്ച ഫലിപ്പിച്ച് മറ്റൊരു നടി ഉർവശിയെ പോലെ മലയാളത്തിലെ ഇല്ല എന്ന് പറയണം എല്ലാ മേഖലയിലും ഒരു കൈ നോക്കിയിട്ടുള്ള നടിയാണ് ഉർവശി കോമഡിയും സീരിയസ് വേഷങ്ങളും നായിക വേഷങ്ങളും കയ്യിൽ കിട്ടുന്ന എല്ലാ വേഷങ്ങളും അതിമനോഹരമായി അഭിനയിച്ച നടി. ഇപ്പോൾ ഉർവശിയുടെ പുതിയ ചിത്രമായ ഉള്ളൊഴുക്ക് റിലീസ് ആവാൻ പോവുകയാണ് ഈ ചിത്രത്തിനെ കുറിച്ച് സംസാരിക്കുവാൻ നൂർവഷി പ്രമോഷനുകളിൽ പങ്കെടുത്തിരുന്നു

ഈ പ്രമോഷൻ പരിപാടികളിൽ ഉൾവശം പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ നിലനിൽക്കുന്ന ബോഡി ഷേമിംഗ് തമാശകളെ കുറിച്ചൊക്കെയാണ് ഉർവശി സംസാരിക്കുന്നത് ഒരാളെ കളിയാക്കുന്ന തരത്തിലുള്ള ഹ്യൂമർ ചെയ്യാൻ തനിക്ക് താല്പര്യമില്ല എന്നും ഒരുകാലത്തും അത്തരം ഒരു ഹ്യൂമർ താൻ ചെയ്യില്ല എന്ന് ആണ് ഉർവശി പറയുന്നത് ഒരാളെ നോക്കി പോടാ ഞണ്ടി എന്ന് വിളിക്കുന്നത് തമാശയായ കാര്യമല്ല അയാളെ കളിയാക്കുന്നതിന് തുല്യമാണ്

ഹാസ്യം എന്നുപറയുന്ന വാക്കിന് മറ്റൊരു അർത്ഥം കൂടിയുണ്ട് അത് പരിഹാസം എന്നതാണ് അടുത്തിരിക്കുന്ന ആളെ കളിയാക്കി നമ്മൾ ചിരിപ്പിക്കുന്നത് ഒരിക്കലും ഹാസ്യം അല്ല ഹീറോയ്ക്ക് എപ്പോഴും കളിയാക്കാനും തമാശ പറയാനും തലയ്ക്ക് കൊട്ടാനും ഒരു കൊമേഡിയൻ വേണം പക്ഷേ ഞാൻ അത് ചെയ്യില്ല ഒരുകാലത്തും അത്തരം റോളുകൾ ഞാൻ ചെയ്യില്ല തമാശയുള്ള ഏതെങ്കിലും പ്രോഗ്രാമിൽ ജഡ്ജ് ആയി പോവുകയാണെങ്കിലും ഒരാളെ കാക്കയെന്നോ കുരങ്ങ എന്നോ വിളിക്കുന്ന സ്കിറ്റാണ് ചെയ്യുന്നത് എങ്കിൽ ഞാൻ അതിന് മാർക്ക് കുറയ്ക്കും അത് നേരത്തെ തന്നെ ഞാൻ പറഞ്ഞിട്ടുള്ളതാണ് അങ്ങനെ ചെയ്താൽ ഞാൻ മാർക്ക് കുറയ്ക്കും എന്ന് നമുക്ക് ചിരിപ്പിക്കാൻ ഒന്നും കിട്ടാത്തത് കൊണ്ട് അടുത്തിരിക്കുന്ന ആളെ കളിയാക്കാം എന്ന് വിചാരിക്കുന്നത് ഒട്ടും ശരിയല്ല ഇത് കേട്ടുകൊണ്ടിരിക്കുന്നവന്റെ മക്കൾക്ക് വിഷമം ഉണ്ടാവില്ലേ അതിനെ ഞാൻ സമ്മതിച്ചു കൊടുക്കില്ല അത്തരം ഹ്യൂമറുകൾ കുറയ്ക്കണം ഞങ്ങൾക്ക് കുഴപ്പമില്ല വിളിച്ചോട്ടെ എന്ന ചിലർ പറയും പക്ഷേ ഞാൻ അത് ചെയ്യില്ല

Scroll to Top