പ്രമുഖ ട്രെയിനർക്കൊപ്പം വർക്ക്‌ ഔട്ട്‌ ചെയ്താൽ പണം തരാമെന്ന് പറഞ്ഞ് മെസ്സേജ് അയച്ചു!!! അഞ്ചു ജോസഫ്

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് അഞ്ചു ജോസഫ്. ഗായികയായും പിന്നീട് അവതാരികയായും താരം നിരവധി ടെലിവിഷൻ ഷോകളുടെ ഭാഗമായിട്ടുണ്ട്. നേരത്തെ താരത്തിന്റെ വിവാഹമോചനത്തിനെ കുറിച്ച് മാനസികാരോഗ്യത്തെക്കുറിച്ച് മനസ്സുതുറന്നത് വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.ആരോഗ്യത്തെ ക്കുറിച്ച് ഫിറ്റ്നസിനെക്കുറിച്ചും താരം പറഞ്ഞ  വാക്കുകളാണ് ചർച്ചയാകുന്നത്. സമൂഹമാധ്യമത്തിലൂടെ ഒരു പ്രമുഖ ട്രെയിനർ പണം തരാം അവരോടൊപ്പം വർക്ക് ഔട്ട് ചെയ്യാമോ എന്ന് ചോദിച്ചു തനിക്ക് മെസ്സേജ് അയച്ചിട്ടുണ്ട് എന്ന് അഞ്ചു പറയുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ. താൻ വർക്ക് ഔട്ട് ചെയ്യുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്.ശരീരം ഫിറ്റ് ആയിരിക്കേണ്ടത് തന്നെ അത്യാവശ്യമായ കാര്യങ്ങളിൽ ഒന്നാണ് മാനസിക ആരോഗ്യത്തെ മെച്ചപ്പെടുത്താൻ കൂടി വേണ്ടിയാണ് അത് ചെയ്യുന്നത്. നന്നായി ഉറങ്ങാനും ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാൾ കൂടിയായതുകൊണ്ട് മുന്നോട്ടുള്ള കാര്യങ്ങൾ ഞാൻ തനിച്ചു നോക്കണം.ഒരു ഓൾഡേജ് ഹോമിൽ പോയി ജീവിക്കേണ്ട എന്തെങ്കിലും സാഹചര്യത്തിൽ ഇനി വന്നാൽ ആരോഗ്യത്തോടെ ഇരിക്കാനും കൂടി വേണ്ടിയാണ് അതെന്നും താരം പറയുന്നു.

താൻ തന്റെ ജിമ്മിലെ ട്രെയിനറുമൊക്കെ വർക്ക് ഔട്ട് ചെയ്യുന്നതിന്റെ വീഡിയോകൾ സമൂഹമാധ്യമത്തിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. അതുകൊണ്ടാണ് ഒരാൾ തന്നോട് തന്റെ കൂടെ വർക്ക് ഔട്ട് ചെയ്താൽ പണം തരാം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മെസ്സേജ് അയച്ചു എന്നും അഞ്ജു പറഞ്ഞു.

Scroll to Top