സ്ത്രീകൾ സ്വന്തം അഭിപ്രായം പറയാൻ പാടില്ലെന്നും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാൻ പാടില്ലെന്നുമുള്ള മാനസികാവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കാനുള്ള മതമൗലികവാദികളുടെ അജണ്ടയാണ് സംഘപരിവാറിന്റെ സൈബർ ക്രിമിനലുകളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടുന്ന ഒരു സംഭവമാണ് നടി നിമിഷ സജയനെതിരെയുള്ള സൈബർ ആക്രമണം നടൻ സുരേഷ് ഗോപിയെ കുറിച്ച് താരം നടത്തിയ ഒരു പരാമർശത്തെ തുടർന്നായിരുന്നു ഇത്രയും വലിയൊരു സൈബർ ആക്രമണം താരത്തിന് നേരിടേണ്ടതായി വന്നത് ഇതിനുശേഷം പലരും താരത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വരികയും ചെയ്തിരുന്നു ഇപ്പോൾ നിമിഷയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് തിരുവനന്തപുരമെയറായ ആര്യ രാജേന്ദ്രൻ തന്റെ സോഷ്യൽ മീഡിയ പേജ് കൂടിയാണ് ആര്യ നിമിഷയെ പിന്തുണച്ച് എഴുതുന്നത് കുറുപ്പിന്റെ പൂർണ്ണരൂപം

പ്രശസ്ത സിനിമാതാരം നിമിഷാ സജയനെതിരെ നടക്കുന്ന സംഘപരിവാറിന്റെ സൈബർ ആക്രമണം അപലപനീയവും പ്രതിഷേധാർഹവുമാണ്.നാല് വർഷം മുൻപ് നടത്തിയ അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് നിമിഷ ചേച്ചി ഇപ്പോൾ ആക്രമിക്കപ്പെടുന്നത്. സ്ത്രീകൾ സ്വന്തം അഭിപ്രായം പറയാൻ പാടില്ലെന്നും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാൻ പാടില്ലെന്നുമുള്ള മാനസികാവസ്ഥയിലേക്ക് സമൂഹത്തെ കൊണ്ടെത്തിക്കാനുള്ള മതമൗലികവാദികളുടെ അജണ്ടയാണ് സംഘപരിവാറിന്റെ സൈബർ ക്രിമിനലുകളിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നത്. സ്വന്തം അഭിപ്രായം പറയാനും പ്രതികരിക്കാനും സ്ത്രീകൾക്കും അവകാശമുള്ള ഒരു ജനാധിപത്യ സമൂഹമാണ് നമ്മുടേത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്ന സ്ത്രീകളെ, പ്രതേകിച്ചും പൊതുരംഗത്ത് എത്തുന്നവരെ കഴിയുന്ന രീതിയിലൊക്കെ അപമാനിക്കുക എന്നത് ഇപ്പോൾ ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. ഇത് ഒരുതരം മാനസിക വൈകൃതമാണ്. നിമിഷ ചേച്ചിക്ക് നേരെ നടക്കുന്നത് അങ്ങേയറ്റം അപമാനകരവും സാമൂഹ്യവിരുദ്ധവുമായ നീക്കമാണ്. ഈ നീക്കത്തെ ശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നതോടൊപ്പം നിമിഷ ചേച്ചിക്ക് പൂർണ്ണപിന്തുണ പ്രഖ്യാപിക്കുന്നു.

പൊതുവേ ആര്യ രാജേന്ദ്രൻ പങ്കുവയ്ക്കുന്ന കുറിപ്പുകൾക്കൊക്കെ പലപ്പോഴും വലിയ വിമർശനങ്ങളാണ് സൈബർ മേഖലയിൽ നിന്നും ലഭിക്കാറുള്ളത് എന്നാൽ താരത്തിന്റെ ഈ ഒരു കുറിപ്പ് വളരെയധികം ശ്രദ്ധ നേടുകയാണ് ചെയ്യുന്നത് കൃത്യമായ കാര്യമാണ് ആര്യ പറഞ്ഞത് എന്നും ഒരു സ്ത്രീക്ക് അഭിപ്രായം പറയാനുള്ള അവകാശം ഇവിടെ ഇല്ല എന്നും അഭിപ്രായം പറഞ്ഞാൽ ഉടനെ തന്നെ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ നടത്തുന്നത് വളരെ മോശമായ രീതിയാണ് എന്നുമൊക്കെ പലരും കമന്റുകളിലൂടെ അറിയിക്കുകയും ചെയ്യുന്നുണ്ട് ഈ രീതികൾക്കൊക്കെ മാറ്റം വരേണ്ടത് അത്യാവശ്യമാണെന്ന് കൂടി പലരും കമന്റുകളിലൂടെ പറയുന്നു.

Scroll to Top