ഗണേഷ് കുമാർനൊപ്പം ഒരു വേദിയിൽ ഇരിക്കാൻ അർഹതയില്ല എന്ന് അവർ പറഞ്ഞു ഉടനെ തന്നെ ചേർത്തുപിടിച്ച് ചിത്രം എടുത്തു അദ്ദേഹം

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ എല്ലാം വലിയതോതിൽ ശ്രദ്ധ നേടിയത് സീരിയൽ താരമായ അമൃത നായർ പങ്കുവെച്ച ഒരു വീഡിയോയായിരുന്നു അനുഭവിക്കേണ്ടിവന്ന ഒരു മോശം അനുഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു അമൃത രംഗത്ത് വന്നിരുന്നത് ഇത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു തന്റെ സ്വന്തം നാട്ടിൽ നടന്ന ഒരു പരിപാടിയെക്കുറിച്ച് ആയിരുന്നു അമൃത സംസാരിച്ചിരുന്നത് നാട്ടിൽ നടന്ന ഒരു പരിപാടിയിൽ തന്നെ ക്ഷണിച്ചിരുന്നു എന്നും എന്നാൽ പരിപാടിക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ തനിക്കൊരു മോശമായി അനുഭവം ഉണ്ടായി എന്നുമാണ് താരം വ്യക്തമാക്കുന്നത്

താനും ഗണേശേട്ടനും ആയിരുന്നു ഈ പരിപാടിയിലെ അതിഥികൾ കെ വി ഗണേഷ് കുമാറിനൊപ്പം ഇരിക്കാനുള്ള അർഹത തനിക്കില്ല എന്ന് പറഞ്ഞുകൊണ്ട് ആ പരിപാടിയിൽ നിന്നും തന്നെ മാറ്റുകയായിരുന്നു ആദ്യം തന്റെയും ഗണേശേട്ടന്റെയും പേരിൽ ഒരു പോസ്റ്റർ അടിച്ചിരുന്നു അതിൽ ഗണേശേട്ടന്റെ ചിത്രത്തിനൊപ്പം തന്നെ തന്റെ ചിത്രവും ഉണ്ടായിരുന്നു എന്നാൽ പിന്നീട് തന്റെ ചിത്രം മാറ്റുകയായിരുന്നു ചെയ്തത് സംഘാടകരിൽ തന്നെ ആരോ ഒരാൾ പറഞ്ഞത് തനിക്ക് ഗണേശേട്ടന്റെ ഒപ്പം ഇരിക്കാൻ അർഹതയില്ല എന്നായിരുന്നു വല്ലാത്തൊരു വേദന ഉണ്ടാക്കിയ സംഭവമായിരുന്നു അത്

സീരിയൽ താരങ്ങളുടെ സംഘടനയായ ആദ്യയുടെ പരിപാടി നടന്നപ്പോൾ പിന്നീട് ഗണേശേട്ടൻ ആ പരിപാടിയിലേക്ക് എത്തിയിരുന്നു അവിടെവച്ച് ഇങ്ങനെ ഒരു സംഭവം നടന്നത് ഗണേശേട്ടൻ അറിഞ്ഞു അത് അറിഞ്ഞ പാടെ തന്നെ ഗണേശേട്ടൻ എന്റെ ഒപ്പം നിന്ന് ഒരു ഫോട്ടോ എടുത്തു അവൾക്ക് എന്റെ കൂടെ നിൽക്കാൻ യോഗ്യതയില്ല എങ്കിൽ അതൊന്ന് കാണണമല്ലോ എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ ഒപ്പം ചേർന്നുനിന്നുകൊണ്ട് ഗണേശേട്ടൻ ചിത്രം എടുത്തത് എന്നും അമൃത പറയുന്നുണ്ട് ഈ ചിത്രം സോഷ്യൽ മീഡിയയിലൂടെ അമൃത പങ്ക് വയ്ക്കുകയും ചെയ്തിരുന്നു അർഹതയില്ല എന്ന് പറഞ്ഞവരുടെ മുൻപിൽ തന്നെ ചേർത്തുനിർത്തുകയാണ് ഗണേശേട്ടൻ ചെയ്തത് എന്നും അമൃത വ്യക്തമാക്കുന്നുണ്ട് അമൃതയുടെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയായിരുന്നു ചെയ്തത് നിരവധി ആളുകളാണ് ഇപ്പോൾ അമൃതയ്ക്ക് പിന്തുണയുമായി രംഗത്ത് വരുന്നത് നിങ്ങളുടെ മനസ്സ് ശുദ്ധമായത് കൊണ്ടാണ് അപ്പോൾ തന്നെ ഇതിനു മറുപടി നൽകാൻ സാധിച്ചത് എന്നും ചിലർ പറയുന്നു

Scroll to Top