പെണ്ണ് വീട്ടുകാരുടെ സ്വീകരണം കുറഞ്ഞുപോയോ? മറുപടിയുമായി ദിയയുടെ ഭാവിവരൻ

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന താര വിവാഹമാണ് ദിയ കൃഷ്ണയുടെത്. ഈ അടുത്തയായിരുന്നു ഭാവിവരൻ അശ്വിൻ ഗണേശന്റെയും പെണ്ണുകാണൽ ചടങ്ങ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായത്.

ചടങ്ങിനിടെ ചെറുക്കന്റെ വീട്ടുകാർ അപമാനിക്കപ്പെട്ടു എന്ന് പ്രചരണത്തോട് പ്രതികരിച്ച് താരത്തിന്റെ ഭാവി വരൻ ഇപ്പോൾ രംഗത്തെത്തിരിക്കുകയാണ്. കുടുംബം വളരെ സ്നേഹത്തോടുകൂടിയാണ് തങ്ങളെ സ്വീകരിച്ചുവെന്നും അവർ നൽകിയ ഭക്ഷണസാധനങ്ങളെ വെച്ച് സോഷ്യൽ മീഡിയയിൽ നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിക്കരുതെന്നും താരം അറിയിച്ചു.

അശ്വിന്റെ വാക്കുകൾ ഇങ്ങനെ:  എന്നെ അവരുടെ വീട്ടിലേക്ക് സ്വീകരിച്ചതിന് അച്ഛനോടും അമ്മയോടും നന്ദി പറയുന്നു. അവരുടെ അടുത്തുനിന്നും ഇത്രയും വലിയൊരു സ്വീകരണം ഒരിക്കലും പ്രതീക്ഷിച്ചതല്ല. ഞങ്ങൾ നടത്തിയ സംഭാഷണം വളരെ സന്തോഷത്തിലായിരുന്നു. അവർ നൽകിയ ഭക്ഷണത്തിന്റെ എണ്ണത്തെക്കുറിച്ച് നെഗറ്റീവ് പറയുന്നവർ എല്ലാവരും അറിയണം.അന്ന് സമയം വൈകുന്നേരം 5:00 ആയിരുന്നു ഉച്ചഭക്ഷണം കഴിച്ചിട്ടായിരുന്നു ഞങ്ങൾ യാത്രതിരിച്ചത്.

എൻറെ കുടുംബം വെജിറ്റേറിയൻ ആണ്. അതുകൊണ്ട് കുറഞ്ഞ അളവിലെ വൈകുന്നേരം ലഘു ഭക്ഷണം കഴിക്കാൻ സാധിക്കുകയുള്ളൂ. ആ വസ്തുത തങ്ങൾക്ക് അറിയാം. അവർ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങൾ എല്ലാം അവർ എത്തിക്കാൻ ശ്രദ്ധിച്ചിരുന്നു. ഇത് വളരെ അനൗപാചാരിക കൂടിക്കാഴ്ച കൂടിയായിരുന്നു. ഞങ്ങൾ രണ്ടു കുടുംബങ്ങൾക്കും നേരത്തെ അറിയാവുന്നതാണ്. ഞങ്ങളെ ആകർഷിക്കാൻ വേണ്ടി അവർ ഒന്നും ചെയ്തിട്ടുമില്ല. വെറുതെ നെഗറ്റീവുകൾ പറഞ്ഞുണ്ടാക്കരുത്.ദയവായി ജീവിക്കാൻ അനുവദിക്കുക. താരം അറിയിച്ചു

Scroll to Top