കൊടി വെച്ചകാറിൽ,പ്രോട്ടോക്കോളും കരിംപൂച്ചകളും സഹിതം… അമ്മയുടേ ഓഫീസിലേക്ക് അയാൾ നടന്ന് കയറുന്ന നിമിഷം… അവിടുള്ളവൻമാരുടേ മുഖത്ത് വിരിയുന്ന ഭാവം ഒന്ന് കാണണം…

നടൻ സുരേഷ് ഗോപിയാണ് വീണ്ടും വീണ്ടും ഇപ്പോൾ സംസാരവിഷയമായി മാറിയിരിക്കുന്നത് സുരേഷ് ഗോപിയെ കുറിച്ചുള്ള പല വാർത്തകളും ഓരോ നിമിഷവും ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് സുരേഷ് ഗോപിയെ കുറിച്ച് ഒരു പുതിയ പ്രസ്താവനയുമായി രംഗത്ത് വരുന്നത് നടനായ ബൈജു ആണ് ബൈജു പറയുന്ന ചില കാര്യങ്ങൾ വളരെയധികം ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് സുരേഷ് ഗോപിയുടെ വിജയത്തെക്കുറിച്ച് തന്നെയാണ് ബൈജു സംസാരിക്കുന്നത് ബൈജുവിന്റെ വാക്കുകൾ പലരും പറയാൻ ആഗ്രഹിച്ചത് തന്നെയാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്

സുരേഷ് ഗോപി വിജയിച്ചതിലുള്ള സന്തോഷം പങ്കുവെച്ചു ഒരു കുറിപ്പ് പങ്കുവെക്കുകയായിരുന്നു ബൈജു ചെയ്തിരുന്നത് തനിക്ക് ഒരു വലിയ ആഗ്രഹമുണ്ട് കൊടിവച്ച കാറിൽ കരിമ്പൂച്ചകളുടെ അകമ്പടിയോടെ അമ്മയുടെ ഓഫീസിലേക്ക് സുരേഷ് ഗോപി നടന്ന കയറണം അത് തനിക്ക് കാണണം. അതോടൊപ്പം അവിടെയുള്ളവൻമാരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളും തനിക്ക് കാണണം മോശം കാലത്ത് കൈവിടാതെ ചേർത്തുപിടിച്ച ആളുകളുടെ അഭിമാനവും തനിക്ക് ആ മുഖത്ത് കാണണം തന്റെ ചെറിയൊരു ആഗ്രഹമാണ് അത് എല്ലാ പ്രോട്ടോക്കോളുകളുടെയും അകമ്പടിയോടെ കരിമ്പൂച്ചകൾ സഹിതം അമ്മയുടെ ഓഫീസിലേക്ക് സുരേഷ്ഗോപി നടന്നു കയറുന്ന ആ നിമിഷം സുരേഷ് ഗോപി വിജയിച്ച സമയത്ത് നിരവധി ആളുകളാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്ത് വന്നത്

എനിക്കൊരു ചെറിയ ആഗ്രഹമുണ്ട്…ആ കൊടി വെച്ചകാറിൽ,പ്രോട്ടോക്കോളും കരിംപൂച്ചകളും സഹിതം…അമ്മയുടേ ഓഫീസിലേക്ക് അയാൾ നടന്ന് കയറുന്ന നിമിഷം…അവിടുള്ളവൻമാരുടേ മുഖത്ത് വിരിയുന്ന ഭാവം ഒന്ന് കാണണം…
മൂന്നോ നാലോ ഉള്ളൂ എങ്കിലും കെട്ടകാലത്ത് കൈവിടാതേ ചേർത്ത് പിടിച്ചവരുടേ അഭിമാനവും ഒന്നു കാണണം..ജീവിതത്തിലും തിരശ്ശിലയിലും അഭിനയിക്കുന്നവൻമാരുടേ ഇടയിലൂടേ തിരശ്ശീലയിൽ മാത്രം അഭിനയിക്കാൻ അറിയുന്നൊരാളേ വിശ്വസിക്കുന്ന ദൈവങ്ങൾ കൈവിടാതേ കാത്തത് എങ്ങനേയെന്ന് അവരുടേ മുഖത്തൂന്ന് വായിച്ചെടുക്കണം…പത്ത്മുപ്പത് വർഷമായി സിനിമ മേഖലയിൽ ആർക്കും ഉപദ്രവം ചെയ്യാതേ പറ്റാവൂന്നവർക്ക് ഒക്കേ സഹായം ചെയ്തൊരുവനേ ആപത്ഘട്ടങ്ങളിൽ പരസ്യമായി ഒന്ന് പിന്തുണയ്ക്കാതേ,തമ്പുരാൻമാരേ ഭയന്ന് ജീവിച്ച ഫേക്ക് ഹീറോകളുടേ സഹപ്രവർത്തകനോടുള്ള കരുതൽ അഭിനയങ്ങൾ സിനിമസ്കോപ്പിൽ 8k യിൽ തന്നേ കാണണം…കേരളത്തിലേ കവല ചട്ടമ്പി രാഷ്ട്രിയ പിൻബലം കൊണ്ട് ആർത്തട്ടഹസിച്ചവൻമാരേയും,അടിമകണ്ണുകളേയും വെല്ലുവിളിച്ചിറങ്ങിയ കൂട്ടം തെറ്റിയ കുഞ്ഞാട് ദില്ലിയിലേ ഡോണിൻ്റേ കൈപിടിച്ച് തിരികേ വരുമ്പോൾ…
ചോദിക്കാനൊരു ചോദ്യമുണ്ട്,അയാളത് ചോദിച്ചില്ലേലും അന്തരീഷത്തിൽ അത് മുഴങ്ങി കേൾക്കും…ഓർമ്മയുണ്ടോ ഈ മുഖം….??
I am Suresh Gopi..Central Minister Of India..നീയൊക്കേ സിനിമയിലും തിരക്കഥയിലും അഭിനയിച്ചും കണ്ടും ശീലം മാത്രമുള്ള ഇന്ദ്രപ്രസ്ഥത്തിൽ,നിൻ്റെയൊക്കേ തലവര മാറ്റിയെഴുതാൻ കഴിയുന്നവൻമാരൂടേ ഇടയിൽ,ഇന്നുമുതൽ ഞാനാണ് നിൻ്റേയൊക്കേ അഡ്രസ്സ്…ദാനം വാങ്ങിട്ടതൊന്നുമല്ല,അധ്വാനിച്ച് നേടിയതാണ്…

Scroll to Top