നീ എൻറെ കൈകളിലേക്ക് വന്ന  നിമിഷം,  എൻറെ ഹൃദയം കവർന്ന പെൺകുട്ടി!!! ബഷീറിൻറെ ഹൃദയത്തിൽ തൊട്ട കുറിപ്പ്

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതരായ താരകുടുംബമാണ് ബഷീർ ബഷിയുടെത്. ബിഗ് ബോസ് ആദ്യ സീസണൽ മത്സരാർത്ഥി ആയ ശേഷമാണ് താരത്തിന്റെ കുടുംബ വിശേഷങ്ങളെക്കുറിച്ചുള്ള പ്രേക്ഷകർ കൂടുതൽ അറിയാൻ തുടങ്ങിയത്. രണ്ട് വിവാഹം ചെയ്തിട്ടും രണ്ടുപേർക്കും ഒപ്പം വളരെ സന്തോഷവാനായി കഴിയുന്നതാണ് താരത്തെ ശ്രദ്ധേയനാക്കിയത്. താരത്തിന്റെ ഭാര്യമാരും മക്കളും എല്ലാം യൂട്യൂബിലും വളരെ സജീവമാണ്. കുടുംബത്തിലെ വലിയ സന്തോഷത്തെ കുറിച്ചാണ് താരം ഇപ്പോൾ പങ്കിടുന്നത്. മകളുടെ പിറന്നാൾ ദിനത്തിൽ വളരെ ഇമോഷണൽ ആയ ഒരു കുറിപ്പും ആയാണ് താരം എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റ് സോഷ്യൽ വൈറലായി മാറിയത്.

ബഷീറിൻറെ ആദ്യ വിവാഹത്തിലെ മകളുടെ പിറന്നാൾ ആയിരുന്നു ആഘോഷിച്ചത്. ആദ്യ ഭാര്യയുടെ പേര് സുഹാന എന്നാണ്. അതിൽ രണ്ടു മക്കളാണ് ഉള്ളത്. രണ്ടാമത്തെ ഭാര്യയിൽ ഒരു മകനും ഉണ്ട്.

കുറിപ്പ് ഇങ്ങനെ : ആദ്യമായി അവളെ ചേർത്തുപിടിച്ച നിമിഷം മുതൽ എൻ്റെ ഹൃദയം കവർന്ന പെൺകുട്ടിക്ക് ജന്മദിനാശംസകൾ. നിങ്ങളാണ് എൻ്റെ എല്ലാം, വാക്കുകൾക്ക് പറയാൻ കഴിയുന്നതിനേക്കാൾ ഞാൻ നിന്നെ സ്നേഹിക്കുന്നു. സുനു മോളു സുനൈന ബഷീർ. നല്ലൊരു ജന്മദിനം ആശംസിക്കുന്നു

Scroll to Top